Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി വേദിയിലെത്തുന്നത് വരെ ക്ഷേത്രത്തിൽനിന്ന് നാമജപം ഉണ്ടായിരുന്നില്ല; പ്രസംഗം തുടങ്ങിയതോടെ നാമജപവും തുടങ്ങി; നാമജപത്തോടുള്ള വിരോധം കൊണ്ടല്ല തനിക്ക് പ്രസംഗിക്കാൻ കഴിയാത്തവിധത്തിൽ ശബ്ദം ഉണ്ടായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്; ഒരു ഉച്ചഭാഷിണി ബോധപുർവം പൊതുയോഗ വേദിയിലേക്ക് തിരിച്ചുവെക്കുകയായിരുന്നു; തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും എൽഡിഎഫിന്റെ പരാതി; ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് മുഖ്യമന്ത്രി അസ്വസ്ഥനായെന്ന വാർത്ത വ്യാജമെന്ന് സിപിഎം നേതാക്കൾ

മുഖ്യമന്ത്രി  വേദിയിലെത്തുന്നത് വരെ ക്ഷേത്രത്തിൽനിന്ന് നാമജപം ഉണ്ടായിരുന്നില്ല; പ്രസംഗം തുടങ്ങിയതോടെ നാമജപവും തുടങ്ങി; നാമജപത്തോടുള്ള വിരോധം കൊണ്ടല്ല തനിക്ക് പ്രസംഗിക്കാൻ കഴിയാത്തവിധത്തിൽ ശബ്ദം ഉണ്ടായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്; ഒരു ഉച്ചഭാഷിണി ബോധപുർവം പൊതുയോഗ വേദിയിലേക്ക് തിരിച്ചുവെക്കുകയായിരുന്നു; തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും  എൽഡിഎഫിന്റെ പരാതി; ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് മുഖ്യമന്ത്രി അസ്വസ്ഥനായെന്ന വാർത്ത വ്യാജമെന്ന് സിപിഎം നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാട്ടാക്കടയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിൽ നാമജപം കേട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അസ്വസ്ഥനായെന്നും തുടർന്ന് സിപിഎം നേതാക്കൾ ക്ഷേത്രത്തിലെ വൈദ്യൂതി ബന്ധം വിച്ഛേദിച്ചൂവെന്നുമുള്ളവാർത്ത വ്യാജമെന്ന് എൽഡിഎഫ് നേതാക്കൾ. ദൂരപരിധി ലംഘിച്ചാണ് ഉച്ചഭാഷിണി സ്ഥാപിച്ചെന്നും തങ്ങളുടെ യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇടതുനേതാക്കൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

മുടിപ്പുര ശ്രീഭദ്രകാളി ക്ഷേത്രരാവിലെ 10 മണിക്കായിരുന്നു മുഖ്യമന്ത്രിയുടെ പൊതുയോഗം തീരുമാനിച്ചിരുന്നത്. ഒമ്പതരയോടെ തന്നെ പ്രവർത്തകർ വേദിയിലേക്ക് എത്തിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തുന്നത് വരെ നാമജപം ഒന്നും ഉണ്ടായിരുന്നില്ല. പ്രസംഗം തുടങ്ങിക്കഴിഞ്ഞപ്പോൾ മുടിപ്പുര ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് പാട്ടും നാമജപവും തുടങ്ങി. നാമജപത്തിന്റെ ശബ്ദത്തിൽ പ്രസംഗിക്കാനാവാതെ മുഖ്യമന്ത്രി പ്രസംഗം നിർത്തി. തിരിഞ്ഞു നിന്ന് വേദിയിൽ ഉണ്ടായിരുന്ന നേതാക്കന്മാരോട് എന്താണ് 'ഇതെന്താണിവിടെ ഇങ്ങനെയൊരു പരിപാടി' എന്ന് തിരക്കി. ഉത്സവമാണെന്ന് നേതാക്കളുടെ മറുപടി. ഉത്സവമാണെങ്കിൽ ഇങ്ങനെയാണോ എന്ന് വീണ്ടും മുഖ്യമന്ത്രിയുടെ ചോദ്യം.

ഇതിന് പിന്നാലെ കാട്ടക്കട എംഎ‍ൽഎ ഐബി സതീഷ്, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വി ശിവൻകുട്ടി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവർ പുറത്തേക്ക് പോവുകയും മുഖ്യമന്ത്രി പങ്കെടുക്കുന്ന വേദിയിലേക്ക് തിരിച്ച് വച്ച സ്പീക്കറിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു. ഒരു സ്പീക്കർ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് തന്നെ തിരിച്ചുവച്ചിരുന്നു. ഇത് നിയമ വിരുദ്ധമാണ്. അതാണ് വിഛേദിച്ചത്.

യോഗം തുടങ്ങുന്നതിന് മുൻപ് തന്നെ പൊലീസ് ക്ഷേത്ര ഭാരവാഹികളോട് സംസാരിക്കുകയും മുഖ്യമന്ത്രി വന്നുപോകുന്നത് വരെ അത്യാവശ്യമില്ലെങ്കിൽ ഉച്ചഭാഷിണി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ക്ഷേത്രഭാരവാഹികൾ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യമന്ത്രി വരുന്നതിന് മുൻപ് കേൾക്കാതിരുന്ന നാമജപം മുഖ്യമന്ത്രി വന്നപ്പോൾ മാത്രം കേട്ടത് ബോധപൂർവമാണെന്ന് സംശയിക്കുന്നുവെന്നാണ് എൽ.ഡി.എഫുകാർ പറയുന്നത്. മുടിപ്പുര ക്ഷേത്രത്തിൽനിന്ന് സാധാരണ തോറ്റംപാട്ടാണ് കേൾക്കാറുള്ളതെന്നും നാമജപം പതിവില്ലാത്തതാണെന്നുമാണ് നാട്ടുകാരും പറയുന്നത്.

ഇതാണ് നാമജപം കേട്ടതോടെ മുഖ്യമന്ത്രി കലിതുള്ളിയെന്ന് സോഷ്യൽ മീഡിയയിൽ സംഘപരിവാർ അനുകൂലികൾ വ്യാഖ്യാനിച്ചത്. നാമജപുത്തോട് എന്തെങ്കിലും വിരോധം കൊണ്ടല്ല മറിച്ച് തനിക്ക് പ്രസംഗിക്കാൻ കഴിയാത്തവിധത്തിൽ ഉച്ചഭാഷിണി ശബ്ദം ഉണ്ടായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്ന് ഐബി സതീഷ് എംഎൽഎ പ്രതികരിച്ചു. വസ്തുകൾ ഇങ്ങനെയായിരിക്കേ തങ്ങളെ അനാവശ്യമായി പ്രതിക്കൂട്ടിൽനിർത്തുകയാണെന്നും സിപിഎം നേതാക്കൾ പ്രതികരിക്കുന്നു.

സംഭവത്തിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. മൈക്ക് ഓപ്പറേറ്റർക്കും പൊലീസിനുമെതിരെയാണ് പരാതി നൽകിയത്. ദൂരപരിധി ലംഘിച്ചാണ് ഉച്ചഭാഷിണി സ്ഥാപിച്ചെന്നും യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഡിജിപിക്കും എൽഡിഎഫ് പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡപ്രകാരം പൊതുയോഗത്തേപ്പറ്റി പൊലീസിനെ വിവരം അറിയിച്ചിരുന്നതായി എൽഡിഎഫ് പറയുന്നു.ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നുണ്ടെന്നതിനാൽ ഉച്ചഭാഷിണി സംബന്ധിച്ച ദൂരപരിധിയേപ്പറ്റി ക്ഷേത്രം അധികൃതരോട് മുന്നറിയിപ്പ് നൽകണമെന്ന് പൊലീസിനോട് എൽഡിഎഫ് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ പൊലീസ് കൃത്യവിലോപം കാണിച്ചു. മുഖ്യമന്ത്രിയുടെ പൊതുയോഗം നടക്കുമ്പോളുള്ള പ്രോട്ടോക്കോൾ പൊലീസ് പാലിച്ചില്ല എന്ന ആരോപണവും എൽഡിഎഫിന്റെ പരാതിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP