Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

10,000 രൂപ മുതൽ 20,000 രൂപവരെ മാസവരുമാനമുള്ളവർ 3,200 രൂപ നൽകണം; 60,000ത്തിന് മുകളിൽ മാസവരുമാനമുള്ളവർ അംഗത്വം നിലനിർത്തുന്നതിന് വർഷം 48,000 രൂപ അടയ്ക്കണം; പാർട്ടി അംഗങ്ങൾ അടയ്ക്കേണ്ട ലെവി സിപിഐ(എം) കുത്തനെ ഉയർത്തി

10,000 രൂപ മുതൽ 20,000 രൂപവരെ മാസവരുമാനമുള്ളവർ 3,200 രൂപ നൽകണം; 60,000ത്തിന് മുകളിൽ മാസവരുമാനമുള്ളവർ അംഗത്വം നിലനിർത്തുന്നതിന് വർഷം 48,000 രൂപ അടയ്ക്കണം; പാർട്ടി അംഗങ്ങൾ അടയ്ക്കേണ്ട ലെവി സിപിഐ(എം) കുത്തനെ ഉയർത്തി

ചേർത്തല: പാർട്ടി അംഗങ്ങൾ അടയ്ക്കേണ്ട ലെവി സിപിഐ(എം) കുത്തനെ ഉയർത്തി. രണ്ടുമുതൽ നാലുമടങ്ങുവരെയാണ് വർധന. സംസ്ഥാനത്ത് പാർട്ടി അംഗത്വം പുതുക്കുന്ന ബ്രാഞ്ച് യോഗങ്ങൾ നടക്കുകയാണ്. ലെവി കൂടിയതോടെ ഉയർന്ന വരുമാനക്കാരിൽ ഒരുവിഭാഗം അംഗത്വം പുതുക്കാൻ മടിക്കുമോ എന്ന ഭയം സിപിഎമ്മിനുണ്ട്.

10,000 രൂപ മുതൽ 20,000 രൂപവരെ മാസവരുമാനമുള്ളവരുടെ ലെവി വർഷം 3,600 രൂപയാക്കി. കഴിഞ്ഞ വർഷംവരെ ഇത് 939 രൂപയായിരുന്നു. 60,000ത്തിന് മുകളിൽ മാസവരുമാനമുള്ളവർ അംഗത്വം നിലനിർത്തുന്നതിന് വർഷം 48,000 രൂപ അടയ്ക്കണം. ഏറ്റവും കുറഞ്ഞ വാർഷിക ലെവി 60 രൂപയാണ്. കേന്ദ്രകമ്മിറ്റി അംഗീകരിച്ച മാനദണ്ഡമനുസരിച്ചാണ് ലെവി വാങ്ങുന്നത്. പ്രത്യേക പരിപാടികൾക്ക് അംഗങ്ങൾ നല്കേണ്ട പിരിവുകൾക്കു പുറമെയാണിത്. അതത് ബ്രാഞ്ചുകൾ വരുമാനം അടിസ്ഥാനമാക്കി ഓരോ അംഗങ്ങൾക്കും തുക നിശ്ചയിക്കും.

1.000 രൂപ മുതൽ ഒരുലക്ഷംവരെ വരുമാനമുള്ളവരെ 11 വിഭാഗങ്ങളിലായി തിരിക്കും. ഓരോ വിഭാഗത്തിലെയും പരമാവധി തുകയ്ക്കനുസരിച്ചാണ് ലെവി നിശ്ചയിക്കുക. ജനപ്രതിനിധികൾ മാസ ഓണറേറിയത്തിന്റെ 15 ശതമാനം ലെവി നൽകണം. മാസം ലെവി പിരിക്കുന്ന രീതിയുണ്ടെങ്കിലും സാധാരണ അംഗത്വം പുതുക്കുന്ന ഘട്ടത്തിലാണ് ഈടാക്കുക. ഇക്കുറി പുതുക്കിയ തുക വാങ്ങണമെന്ന് നിർദേശിച്ച് പാർട്ടി നേതൃത്വം കീഴ്ഘടകങ്ങൾക്ക് പ്രത്യേക സർക്കുലർ അയച്ചു.

2012-ലാണ് ഇതിനു മുമ്പ് ലെവി വർധിപ്പിച്ചത്. വർധനയിൽ അസ്വാഭാവികതയില്ലെന്നും കാലഘട്ടത്തിനനുസരിച്ചാണ് കൂട്ടിയതെന്നുമാണ് നേതാക്കൾ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP