Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പി കെ ശ്യാമളയെ പൊതുവേദിയിൽ വിമർശിച്ചത് പൊറുക്കില്ലെന്ന് കോടിയേരി; ആന്തൂർ നഗരസഭാ അധ്യക്ഷയെ വിമർശിച്ചത് ക്ഷമിക്കാനാവാത്ത തെറ്റ്; സാജന്റെ ആത്മഹത്യയിൽ ശ്യാമളക്കെതിരെ നടപടിയെടുക്കുമെന്ന് പ്രസംഗിച്ചതും സംഭവിക്കാൻ പാടില്ലാത്ത കാര്യം; പിജെ ആർമിയെന്ന ഫേയ്സ്ബുക്ക് പേജിലെ വാഴ്‌ത്തലുകളും പാർട്ടിക്ക് സഹിക്കുന്നില്ല; ജനപിന്തുണയിൽ മുമ്പനെങ്കിലും കണ്ണൂർ സിപിഎമ്മിൽ ഇപ്പോൾ പി ജയരാജൻ 'പുകഞ്ഞകൊള്ളി'; മൂന്നാം തവണയും പി ജയരാജനെ തിരുത്തി സിപിഎം സംസ്ഥാന സമിതി

പി കെ ശ്യാമളയെ പൊതുവേദിയിൽ വിമർശിച്ചത് പൊറുക്കില്ലെന്ന് കോടിയേരി; ആന്തൂർ നഗരസഭാ അധ്യക്ഷയെ വിമർശിച്ചത് ക്ഷമിക്കാനാവാത്ത തെറ്റ്; സാജന്റെ ആത്മഹത്യയിൽ ശ്യാമളക്കെതിരെ നടപടിയെടുക്കുമെന്ന് പ്രസംഗിച്ചതും സംഭവിക്കാൻ പാടില്ലാത്ത കാര്യം; പിജെ ആർമിയെന്ന ഫേയ്സ്ബുക്ക് പേജിലെ വാഴ്‌ത്തലുകളും പാർട്ടിക്ക് സഹിക്കുന്നില്ല; ജനപിന്തുണയിൽ മുമ്പനെങ്കിലും കണ്ണൂർ സിപിഎമ്മിൽ ഇപ്പോൾ പി ജയരാജൻ 'പുകഞ്ഞകൊള്ളി'; മൂന്നാം തവണയും പി ജയരാജനെ തിരുത്തി സിപിഎം സംസ്ഥാന സമിതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂർ സിപിഎമ്മിനുള്ള പി ജയരാജനുള്ള ജനപ്രീതിയിൽ നേതാക്കൾക്ക് വിറളി പിടിക്കുന്നുണ്ടോ? മുഖ്യമന്ത്രിയുടെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെയും അടക്കമുള്ള വാക്കുകളിൽ നിന്നും വ്യക്തമാകുന്നത് അങ്ങനെ സംഭവിക്കുന്നുണ്ട് എന്നു തന്നെയാണ്. ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ ജയരാജന്റെ ഇടപെടലുകൾ സിപിഎം നേതൃത്വത്തെ അസ്വസ്ഥപ്പെടുത്തുന്നു. ജനങ്ങളുടെയും പാർട്ടി അണികളുടെയും ഭാഗത്തു നിന്നുകൊണ്ട് ജയരാജൻ പറഞ്ഞ വാക്കുകളും അദ്ദേഹത്തിനെതിരെ ആയുധമാക്കുകയാണ് സിപിഎം സംസ്ഥാന സമിതിയിലും.

എം വി ഗോവിന്ദന്റെ ഭാര്യയും ആന്തൂർ നഗരസഭയുടെ അധ്യക്ഷയുമായ പി.കെ ശ്യാമളയെ വേദിയിലിരുത്തിക്കൊണ്ട് ധർമശാലയിലെ പൊതുയോഗത്തിൽ അവർക്കെതിരെ സംസ്ഥാനസമിതിയിൽ നടപടിയുണ്ടാവുമെന്ന് പറഞ്ഞത് ഒട്ടും ശരിയായ നടപടിയായില്ലെന്നാണ് പാർട്ടിയുടെ വിമർശനം. സംസ്ഥാന സമിതി നടപടിയെടുക്കുമെന്ന് പ്രസംഗിച്ചപ്പോൾ അത് ജനങ്ങൾക്കു നൽകുന്ന വാഗ്ദാനമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. അതൊരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു. സംസ്ഥാനസമിതിയിൽ പൊതു ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് കോടിയേരി ജയരാജനെതിരെ വിമർശനം ഉന്നയിച്ചത്.

സംസ്ഥാന സമിതി നടപടിയെടുക്കുമെന്ന് പ്രസംഗിച്ചപ്പോൾ അത് ജനങ്ങൾക്കു നൽകുന്ന വാഗ്ദാനമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. അതൊരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമായിരുന്നു. കൺവെൻഷൻ സെന്ററിന് അനുമതി നൽകുന്ന വിഷയത്തിൽ ആന്തൂർ നഗരസഭാ ചെയർപേഴ്സൺ പി.കെ ശ്യാമളയ്ക്ക് തെറ്റ് സംഭവിച്ചിട്ടില്ല എന്ന നിലപാടാണ് പാർട്ടിക്കുള്ളത്. അതിന് കടകവിരുദ്ധമായ നിലയിലാണ് പി. ജയരാജന്റെ ഇടപെടലുണ്ടായത്. പി.ജയരാജന്റ ഈ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് കോടിയേരി സംസ്ഥാന സമിതിയിൽ സംസാരിച്ചതെന്നുമാണ് വിമർശനം.

പിജെ ആർമിയെന്ന ഫേയ്സ്ബുക്ക് പേജിലൂടെയും മറ്റും പ്രകടിപ്പിക്കപ്പെടുന്ന അഭിപ്രായങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോടിയേരി സംസാരിച്ചത്. പല കാര്യങ്ങളിലും വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഉണ്ടാവുക സ്വാഭാവികമാണ്. അത്തരാം കാര്യങ്ങൾ പാർട്ടി വേദികളിൽ ഉന്നയിക്കുകയാണ് ശരിയായ രീതി. അതിന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുൻപ് പയ്യന്നൂരിൽ ധനരാജ് കൊല്ലപ്പെട്ട സംഭവത്തിനു ശേഷം പൊലീസ് സ്റ്റേഷന് മുന്നിൽ മൈക്ക് കെട്ടിവെച്ച് പ്രതിഷേധയോഗം നടത്തി പ്രസംഗിച്ച സംഭവത്തിലും പി. ജയരാജനെ സിപിഎം സംസ്ഥാനസമിതി താക്കീത് ചെയ്തിരുന്നു. പിന്നീട്, സംഗീതശിൽപങ്ങൾ നിർമ്മിച്ച് സ്വന്തം നിലയിൽ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ പി. ജയരാജനെ സംസ്ഥാന സമിതി താക്കീത് ചെയ്തിരുന്നു.

പി. ജയരാജന്റെ ആരാധകരുടെ ഫേസ്‌ബുക്ക് കൂട്ടായ്മയാണ് പി.ജെ ആർമി എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പ്. ഈ ഗ്രൂപ്പിൽ ആന്തൂർ വിഷയത്തിലും ബിനോയ് കോടിയേരി വിവാദത്തിലും ചില പോസ്റ്റുകളും പരാമർശങ്ങളും വന്നിരുന്നു. ഇതെല്ലാം ഔദ്യോഗിക സ്വഭാവമുള്ളതായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംസ്ഥാന സമിതി വിമർശനം ഉന്നയിച്ചത്. ഇതോടൊപ്പം തന്നെ ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ ധർമശാലയിലെ പൊതുയോഗത്തിൽ വേദിയിലിരുത്തിക്കൊണ്ട് ജയരാജൻ പരസ്യ വിമർശനം നടത്തിയതിനേയും കോടിയേരി ബാലകൃഷ്ണൻ തള്ളിപ്പറഞ്ഞു. കോടിയേരിയുടെ പ്രതികരണത്തിന് ശേഷം നേതാക്കൾ ആരും അഭിപ്രായങ്ങൾ പറയുകയും ചെയ്തില്ല.

കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സമിതി യോഗത്തിൽ ജയരാജനെ പിന്തുണയ്ക്കുന്ന എഫ്.ബി പേജുകളിൽ ആന്തൂർ വിഷയത്തിൽ നഗരസഭാ ചെയർപേഴ്സണെതിരെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത് ചർച്ചയായിരുന്നു. അത് തിരുത്തണമെന്ന നിർദ്ദേശം ജയരാജന് നൽകുകയും ചെയ്തു. സംസ്ഥാന സമിതി യോഗത്തിന് ശേഷം പി. ജയരാജൻ പി.ജെ. എന്ന ചുരുക്കപ്പേര് മാറ്റണമെന്നും എതിരാളികൾക്ക് അടിക്കാനുള്ള ആയുധങ്ങൾ നൽകരുതെന്നും നിർദ്ദേശിച്ച് പോസ്റ്റിട്ടിരുന്നു.

'സിപിഐ.എം അനുകൂല പ്രചരണം നടത്തുന്ന ഫേസ്‌ബുക്ക് പേജുകളിൽ ചിലത് ചില ഘട്ടങ്ങളിൽ പാർട്ടിവിരുദ്ധ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. നേതാക്കന്മാരുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാൻ നവമാധ്യമങ്ങളിലൂടെയും മറ്റും ശ്രമിക്കുന്നുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം ദുർബ്ബലപ്പെടുത്തുന്നതിനും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതിനും സഹായകരമായ ഒരു നിലപാടും പാർട്ടി മെംബർമാരും പാർട്ടി ബന്ധുക്കളും സ്വീകരിക്കരുത്. തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണത്തിനായി തന്റെ ചുരുക്കപേരെന്ന നിലയിൽ 'പിജെ'എന്ന് ചേർത്തിരുന്ന ഗ്രൂപ്പുകൾ ആ പേര് മാറ്റണം' എന്നുമായിരുന്നു പി ജയരാജൻ ആവശ്യപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP