1 usd = 71.93 inr 1 gbp = 93.27 inr 1 eur = 79.71 inr 1 aed = 19.58 inr 1 sar = 19.18 inr 1 kwd = 236.81 inr

Nov / 2019
19
Tuesday

വിഎസിന്റെ ബദൽരേഖ രാഷ്ട്രീയ മറുകണ്ടം ചാടൽ; തൻപ്രമാണിത്തം ഉപേക്ഷിച്ചും തെറ്റുതിരുത്തിയും അച്ചടക്കത്തോടെ പ്രതിപക്ഷ നേതാവ് പാർട്ടിയോടൊപ്പം നിൽക്കണം; അടിതെറ്റിയത് ആകാശക്കോട്ടകൾ; വിഎസിനും മാദ്ധ്യമങ്ങൾക്കും വിമർശനവുമായി ദേശാഭിമാനി

February 25, 2015 | 08:12 AM IST | Permalinkതിരുവനന്തപുരം: ദേശാഭിമാനിയിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വിമർശിച്ച് ലേഖനം. ആലപ്പുഴ സമ്മേളനത്തിൽ പാർട്ടി സമ്മേളന പ്രതിനിധിയായിരുന്ന ആർഎസ് ബാബുവാണ് വിഎസിനെതിരെ നിലപാടുകൾ വിശദീകരിക്കുന്നത്. പിണറായി വിജയനെ പിന്തുണച്ച് എഴുതിയിരിക്കുന്ന ലേഖനത്തിൽ മാദ്ധ്യമങ്ങൾക്കും വിമർശനമുണ്ട്. വിഎസിന്റെ ബദൽ രേഖ ഉയർത്തി സിപിഎമ്മിനെ തകർക്കാനുള്ള കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നീക്കം അപഹാസ്യമാണെന്നാണ് ബാബു വിശദീകരിക്കുന്നത്. പിണറായി വിജയനുമായി അടുത്തു നിൽക്കുന്ന ദേശാഭിമാനിയുടെ പ്രധാനികളിൽ ഒരാളാണ് ബാബു.

ആലപ്പുഴ സമ്മേളനത്തിന്റെ ചർച്ചകളിലും വിഎസിനെതിരെ ബാബു വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടി സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് പകരം ഇപി ജയരാജന്റെ പേരുയർത്തിയെന്ന വാദത്തേയും ബാബു തള്ളുന്നു. കോടിയേരിയെ അല്ലാതെ ആരേയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണ സംസ്ഥാന നേതൃത്വത്തിനുണ്ടെന്നും വിശദീകരിക്കുന്നു.

വി എസിന്റെ 'ബദൽരേഖ'യെപ്പറ്റിയുള്ള സംസ്ഥാന സെക്രട്ടറിയറ്റിന്റെ പ്രമേയത്തിലെ ആശയപരവും രാഷ്ട്രീയപരവും സംഘടനാപരവുമായ നിലപാട് ശരിവച്ചിരിക്കുകയാണ് കേന്ദ്രനേതൃത്വവും സംസ്ഥാനസമ്മേളനവും. സെക്രട്ടറിയറ്റ് പ്രമേയത്തെ പുച്ഛിച്ചുതള്ളിയ വി എസിന്റെ നടപടിയും അദ്ദേഹം വാങ്മൂലം നടത്തിയ പരസ്യവിശദീകരണവും സാധാരണനിലയിൽ ഒരുപാർട്ടി അംഗത്തിന്റെ അച്ചടക്കത്തിന് നിരക്കുന്നതല്ല. പാർട്ടിയുടെ ശത്രുക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ആയുധമാണ് വി എസിന്റെ 'ബദൽരേഖ'യെന്ന് കെപിസിസി യോഗം ചൊവ്വാഴ്ച കൈക്കൊണ്ട തീരുമാനം വ്യക്തമാക്കുന്നുവെന്നാണ് ബാബുവിന്റെ അഭിപ്രായം.

വി എസ് പരസ്യപ്പെടുത്തിയ രേഖയുടെ അടിസ്ഥാനത്തിൽ ചന്ദ്രശേഖരൻകേസിൽ സിപിഐ എം നേതാക്കൾക്കെതിരെ പുതിയ അന്വേഷണവും കള്ളക്കേസും ഉണ്ടാക്കുന്നതിന് സംസ്ഥാന സർക്കാരിനോട് കെപിസിസി ശുപാർശചെയ്തിരിക്കുകയാണ്. ഇതിന്റെ നിയമസാധുത ചോദ്യംചെയ്യപ്പെടുന്നതാണ്. അതിനപ്പുറം 'ബദൽരേഖ'യുടെ രാഷ്ട്രീയം കെപിസിസിയുടെയും ഉമ്മൻ ചാണ്ടിയുടെയും കൈയിൽ കളിക്കുന്നതായി. ഇങ്ങനെ സംഘടനാപരമായി മാത്രമല്ല രാഷ്ട്രീയമായും മറുകണ്ടം ചാടലാണ് 'ബദൽരേഖ'യും അതേത്തുടർന്നുള്ള നിലപാടുകളുമെന്നും വിശദീകരിക്കുന്നു

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനുംവച്ച കെണിയിൽ വീണിരിക്കുകയാണ് 'ബദൽരേഖ'. ഇതൊക്കെയാണെങ്കിലും തൻപ്രമാണിത്തം ഉപേക്ഷിച്ചും തെറ്റുതിരുത്തിയും അച്ചടക്കത്തോടെ പാർട്ടിയോടൊപ്പം നിൽക്കാനാണ് പാർട്ടി ജനറൽസെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളുടെയും അഭ്യർത്ഥന. തികച്ചും ക്ഷമാശീലത്തോടെയാണ് ഈ വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെടുന്നത്. പൊതുസമൂഹത്തിൽ പാർട്ടിയുടെ നിലപാടിനോടുള്ള പിന്തുണ വർധിക്കുകയാണ്. ഇതിന്റെയെല്ലാം ഫലമായി സിപിഐ എമ്മിനെതിരെ കെട്ടിയുയർത്തിയ ആകാശക്കോട്ടകൾക്ക് അടിതെറ്റുകയാണെന്നും പറയുന്നു.

ദേശാഭിമാനി ലേഖനത്തിന്റെ പൂർണ്ണ രൂപം

അടിതെറ്റിയ ആകാശക്കോട്ടകൾ
ആർ എസ് ബാബു

സിപിഐ എം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ മഹാവിജയമായി പരിസമാപിച്ചതും പാർട്ടി കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്റെ പരസ്യപ്പെടുത്തിയ 'ബദൽരേഖ' കെപിസിസിയോഗം ആയുധമാക്കിയതും പുതിയ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത് സ്ഥാനമൊഴിഞ്ഞ സെക്രട്ടറിയുടെ നിർദ്ദേശം അവഗണിച്ചാണെന്ന നുണവാർത്തയും കേരളരാഷ്ട്രീയത്തിലെ വർത്തമാനകാല പ്രവണതകളിലേക്കുള്ള വിരൽചൂണ്ടലാണ്. സിപിഐ എമ്മിനെ ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു 'മാർക്‌സിസ്റ്റ് വിരുദ്ധ തരംഗം' വി എസിന്റെ പേരിൽ സൃഷ്ടിക്കാനാണ് പാർട്ടി സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ചേർന്ന ദിവസങ്ങളിലെല്ലാം ബഹുഭൂരിപക്ഷം മാദ്ധ്യമങ്ങളും ശ്രമിച്ചത്. സമ്മേളനത്തിന്റെ ശോഭ കെടുത്താൻ കമ്യൂണിസ്റ്റ് വിരുദ്ധ മാദ്ധ്യമങ്ങൾ മാത്രമല്ല, അവയ്ക്ക് കോപ്പുകൂട്ടാൻ ദിവസേന ദുഷ്പ്രചാരണവുമായി രാഷ്ട്രീയപാർട്ടികൾ, ഗ്രൂപ്പുകൾ, വ്യക്തികൾ അടക്കം ചാനലുകളിലും പുറത്തും ഇറങ്ങി. യുഡിഎഫ് നേതാവിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ 'വി എസിനുവേണ്ടി' വിരലിലെണ്ണാവുന്നവരുടെ പ്രകടനവും കണ്ടു.

എന്നാൽ, ആലപ്പുഴയിൽ വിജയകരമായി നടന്ന പ്രതിനിധിസമ്മേളനവും തുടർന്ന് ഇന്ത്യക്കകത്തും പുറത്തുമുള്ള ജനലക്ഷങ്ങൾ കണ്ട് ആഹ്ലാദിച്ച വമ്പിച്ച റാലിയും പൊതുസമ്മേളനവും അതിൽ അലയടിച്ച വികാരവും മാർക്‌സിസ്റ്റ് വിരുദ്ധർക്ക് വല്ലാത്ത നിരാശ പ്രദാനംചെയ്തു. പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷനേതാവുമായ വി എസ് അച്യുതാനന്ദൻ എത്തിയില്ലെങ്കിൽ ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിൽ ജനലക്ഷങ്ങൾ പോയിട്ട് പൂച്ചക്കുട്ടികൾപോലും എത്തില്ലെന്ന് കരുതിയ വിദ്വാന്മാരുണ്ട്. ഈ വിധത്തിൽ ചാനലുകളിലിരുന്ന് വമ്പുപറഞ്ഞ കേമന്മാരുണ്ട്. സമ്മേളനത്തിനും റാലിക്കും വി എസ് വരില്ലെന്ന് മാദ്ധ്യമങ്ങൾ നേരത്തെ അറിയിച്ചിട്ടും ജനലക്ഷങ്ങൾ ചെങ്കൊടിയേന്തി സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി എത്തി. 25,000 ചുവപ്പ് വളന്റിയർമാർ നേതാക്കളുടെ സല്യൂട്ട് സ്വീകരിച്ചു. വ്യക്തി എത്ര മഹാനാണെങ്കിലും അല്ലെങ്കിലും ആ വ്യക്തിയുടെ പേരിലല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊള്ളുന്നതെന്ന് ആലപ്പുഴ റാലി വിളംബരംചെയ്തു.

ആ റാലിയിൽ തെളിഞ്ഞ രണ്ട് പ്രത്യേകതകളുണ്ട്. പ്രതിസന്ധികളിൽ പാർട്ടിയെ കരകയറ്റിയ ഉരുക്കുപോൽ ഉറച്ച പാർട്ടി നേതൃത്വത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ശ്രദ്ധേയമായ ഒരു കാര്യം. പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സ്റ്റേഡിയം വരവേറ്റത് അതീവ ആഹ്ലാദത്തോടെ കരഘോഷം മുഴക്കിയാണ്. പതിനാറുവർഷം പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കാത്തുസൂക്ഷിക്കുകയും വിഭാഗീയതകൾക്ക് അതീതമായി പാർട്ടിയിൽ ഐക്യം കെട്ടിപ്പടുക്കാൻ ധീരനിലപാട് കൈക്കൊള്ളുകയുംചെയ്ത പിണറായി വിജയന്റെ പേര് സ്വാഗതപ്രാസംഗികനും അധ്യക്ഷനും അടക്കമുള്ളവർ ഉച്ചരിച്ചപ്പോൾ സ്റ്റേഡിയം ആർത്തിരമ്പി ഹർഷാരവം മുഴക്കി. നിലയ്ക്കാത്ത ആ സംഘടിത ആരവം പിണറായി സ്വീകരിച്ച പാർട്ടി സംഘടനാരാഷ്ട്രീയ നിലപാടുകൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണ്. പാർട്ടി സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട അറുനൂറിലധികം പ്രതിനിധികളെ 'പിണറായിയുടെ ആളുകൾ' എന്ന് മുദ്രകുത്തുന്ന ചാനൽജീവികൾ കണ്ണുതുറന്ന് കാണണം ജനങ്ങളുടെ ഈ മനസ്സ്. വി എസിന്റെ പേര് ഉപയോഗിച്ച് സിപിഐ എം തകരാൻ പോകുകയാണെന്ന് സ്വപ്നംകണ്ട കെപിസിസി പ്രസിഡന്റ് വി എം സുധീരനോട് ആലപ്പുഴ റാലി കൺകുളിർക്കെ കാണാൻ വൃന്ദ കാരാട്ട് ഉപദേശിച്ചത് പ്രസക്തം.

'വ്യക്തിമഹാത്മ്യ സിദ്ധാന്തം' നിരാകരിച്ച റാലിയിലെ നേതാക്കളുടെ പ്രസംഗമാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. സിപിഐ എം ഏതെങ്കിലും വ്യക്തികളുടെയോ സംഘങ്ങളുടെയോ അല്ല ജനങ്ങളുടെ പൊതുസ്വത്താണെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഓർമിപ്പിച്ചത് ആലപ്പുഴയിലെ ജനസഞ്ചയം കരഘോഷത്തോടെയാണ് സ്വീകരിച്ചത്. വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന മാർക്‌സിസംലെനിനിസത്തിന്റെ അടിസ്ഥാനപ്രമാണമാണ് കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കൾ ചൂണ്ടിക്കാട്ടിയത്. ആലപ്പുഴയിൽ ഈ മഹാസമ്മേളനം നടക്കുമ്പോൾ കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദൻ ആദ്യവസാനം ഉണ്ടാകേണ്ടതായിരുന്നെന്നും രണ്ടാംദിവസം സമ്മേളനത്തിൽനിന്ന് പുറത്തുപോയ വി എസിനോട് തിരിച്ചുവന്ന് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

വ്യക്തികേന്ദ്രീകൃത പാർട്ടിയല്ല ഇതെന്നും താൻപോയാലും ആരുപോയാലും സിപിഐ എം നിലനിൽക്കുകയും വളരുകയുംചെയ്യുമെന്ന് വ്യക്തമാക്കിയ കോടിയേരി, പാർട്ടിയെ വെല്ലുവിളിച്ച എം വി രാഘവന്റെയും ഗൗരിയമ്മയുടെയും ഭീഷണികൾ കേട്ട് കണ്ണൂരിലും ആലപ്പുഴയിലും ഉൾപ്പെടെ സിപിഐ എം തകരാൻപോകുന്നുവെന്ന് കിനാവ് കണ്ടവരുടെ അനുഭവമാണ് വിവരിച്ചത്. ഗൗരിയമ്മ പാർട്ടി വിട്ടപ്പോൾ തിരുവിതാംകൂറിൽ പാർട്ടി തകർന്നെന്നായിരുന്നു പ്രചാരണം. പക്ഷേ, അടുത്തവർഷം പാർട്ടിയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽവന്നത് കോടിയേരി ഓർമിപ്പിച്ചു. ജനങ്ങൾ ഏറ്റവും വലിയ ഹർഷാരവത്തോടെയാണ് പിണറായിയുടെ പ്രസംഗത്തെ സ്വീകരിച്ചത്. രക്തസാക്ഷിത്വത്തേക്കാൾ വലുതായി ഒരു ത്യാഗവുമില്ലെന്ന് ചൂണ്ടിക്കാട്ടുകയും ജീവരക്തംകൊണ്ട് ലോക്കപ്പ് മുറിയിലെ ഭിത്തിയിൽ ചുവപ്പുപരത്തിയ ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ ധീരസ്മരണ അയവിറക്കുകയും ചെയ്തത് വർത്തമാനകാല രാഷ്ട്രീയ അവസ്ഥകളോടുള്ള പ്രതികരണമായിരുന്നു. പാർട്ടി സമ്മേളനത്തിൽ പ്രകടമായ ഐക്യത്തെ പിബി അംഗം സീതാറാം യെച്ചൂരി ശ്ലാഘിക്കുകയും ചെയ്തു.

പ്രതിനിധികളിലും നേതാക്കളിലും നല്ല ഐക്യം പ്രകടമായ സംസ്ഥാന സമ്മേളനത്തെ അപകീർത്തിപ്പെടുത്താനുള്ള ദുഷിച്ച വാർത്തകളും ഇടംപിടിച്ചിട്ടുണ്ട്. അതിനുദാഹരണമാണ് കേരളകൗമുദി ഒന്നാംപേജിൽ ബഹുകോളത്തിൽ നൽകിയ 'ആദ്യം ഉയർന്നത് ഇ പി ജയരാജന്റെ പേര്' എന്ന കള്ളവാർത്ത. പിണറായി വിജയൻ ഇ പി ജയരാജന്റെ പേര് നിർദ്ദേശിച്ചെന്നും അത് നിരാകരിച്ച് കോടിയേരിയെ സെക്രട്ടറിയാക്കാൻ പിബി നിർദ്ദേശിച്ചെന്നുമുള്ള കെട്ടുകഥയാണ് 'പേട്ട പത്ര'ത്തിന്റേത്. 16 വർഷം സംസ്ഥാന സെക്രട്ടറിയായി തുടർന്ന ഒരു നേതാവിന്റെ അനുഭവപരിജ്ഞാനവും സംഘടനാബോധവും രാഷ്ട്രീയപക്വതയും ഉൾച്ചേരുന്ന നിർദ്ദേശം സ്വാഭാവികമായും പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിൽ പ്രധാനഘടകമാണ്. പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനുള്ള വിവിധതലങ്ങളിലെ ആലോചനകളിലോ തെരഞ്ഞെടുപ്പ് നടത്തിയ സംസ്ഥാനകമ്മിറ്റിയിലോ കോടിയേരിയുടെ പേരിനെപ്പറ്റി ഒരുതർക്കവും ഉണ്ടായില്ല. എന്നിട്ടാണ് പിണറായി നിർദ്ദേശിച്ച പേര് തള്ളിയെന്ന സങ്കൽപ്പകഥ രചിച്ചത്.

പിണറായി വിജയൻ മലപ്പുറം സംസ്ഥാന സമ്മേളനം കഴിയുമ്പോൾ പിണറായിയിലെ ബ്രാഞ്ചിൽ ഒതുങ്ങുമെന്ന് പ്രവചനം നടത്തിയ സ്വപ്നജീവിയായ 'പേട്ട പത്ര'ത്തിൽനിന്ന് മറ്റൊന്നു പ്രതീക്ഷിക്കേണ്ട. സിപിഐ എമ്മിൽ ആഭ്യന്തരക്കുഴപ്പം സൃഷ്ടിക്കാൻ പലപ്പോഴും പക്ഷംപിടിച്ച ജിഹ്വയാണത്. മറ്റാർക്കോവേണ്ടി അവർ നടത്തുന്ന ആ പണി ഇത്തരം പലരൂപങ്ങളിൽ തുടരുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും സിപിഐ എം നേതൃത്വത്തിലും അണികളിലും അനുഭാവിവൃന്ദത്തിലും ആശയക്കുഴപ്പമുണ്ടാക്കാൻ കഴിയില്ല. വി എസിന്റെ പേരുപയോഗിച്ച് നാട്ടിൽ കമ്യൂണിസ്റ്റ് വിരുദ്ധ തരംഗം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മാദ്ധ്യമങ്ങളും രാഷ്ട്രീയ നിരൂപകരും പ്രചരിപ്പിച്ച വാർത്തകൾ പലതാണ്. പാർട്ടി സംസ്ഥാന സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ വി എസിനെ തിരിച്ചുകൊണ്ടുവരുന്നതിനായി വി എസ് ഉന്നയിച്ച നിബന്ധനകൾ പാർട്ടി അംഗീകരിക്കാൻപോകുന്നുവെന്ന അഭ്യൂഹം ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള ചാനലുകൾ അനുസ്യൂതം നൽകി.

ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരും ബംഗാൾ ഘടകവും വി എസിനൊപ്പമെന്നും അവയ്‌ലബിൾ പിബി വി എസിന്റെ നിബന്ധന അംഗീകരിക്കുമെന്നും ഏഷ്യാനെറ്റിന്റെ ഡൽഹി ലേഖകൻ പ്രശാന്ത് രഘുവംശം ഉൾപ്പെടെയുള്ളവർ പ്രചരിപ്പിച്ചു. മനോരമയിൽ വന്ന വി എസിന്റെ 'ബദൽരേഖ'യ്ക്ക് എതിരായി പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗീകരിച്ച പ്രമേയം മരവിപ്പിക്കുമെന്നും അതിലെ ഒരുഭാഗം നീക്കംചെയ്യാൻ പോകുന്നുവെന്നും ഇക്കൂട്ടർ പ്രവചിച്ചു. അതുപോലെ ടി പി ചന്ദ്രശേഖരൻ കേസിൽ വി എസ് ഉന്നയിക്കുന്ന ആവശ്യങ്ങളിൽ നടപടി സ്വീകരിക്കാമെന്ന ഉറപ്പ് പിബി നൽകുമെന്നും വാർത്ത നൽകി. പക്ഷേ, ഇതൊന്നും പിബിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഒരു വിലപേശലിനും പാർട്ടി വഴങ്ങില്ലെന്ന് പ്രകാശ് കാരാട്ട് ആദ്യം സംസ്ഥാന പ്രതിനിധി സമ്മേളനത്തെയും പിന്നീട് ഫോൺചെയ്ത് വി എസിനെയും അറിയിച്ചു.

ഇങ്ങനെ വി എസിന്റെ 'ബദൽരേഖ'യെപ്പറ്റിയുള്ള സംസ്ഥാന സെക്രട്ടറിയറ്റിന്റെ പ്രമേയത്തിലെ ആശയപരവും രാഷ്ട്രീയപരവും സംഘടനാപരവുമായ നിലപാട് ശരിവച്ചിരിക്കുകയാണ് കേന്ദ്രനേതൃത്വവും സംസ്ഥാനസമ്മേളനവും. സെക്രട്ടറിയറ്റ് പ്രമേയത്തെ പുച്ഛിച്ചുതള്ളിയ വി എസിന്റെ നടപടിയും അദ്ദേഹം വാങ്മൂലം നടത്തിയ പരസ്യവിശദീകരണവും സാധാരണനിലയിൽ ഒരുപാർട്ടി അംഗത്തിന്റെ അച്ചടക്കത്തിന് നിരക്കുന്നതല്ല. പാർട്ടിയുടെ ശത്രുക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ആയുധമാണ് വി എസിന്റെ 'ബദൽരേഖ'യെന്ന് കെപിസിസി യോഗം ചൊവ്വാഴ്ച കൈക്കൊണ്ട തീരുമാനം വ്യക്തമാക്കുന്നു.

വി എസ് പരസ്യപ്പെടുത്തിയ രേഖയുടെ അടിസ്ഥാനത്തിൽ ചന്ദ്രശേഖരൻകേസിൽ സിപിഐ എം നേതാക്കൾക്കെതിരെ പുതിയ അന്വേഷണവും കള്ളക്കേസും ഉണ്ടാക്കുന്നതിന് സംസ്ഥാന സർക്കാരിനോട് കെപിസിസി ശുപാർശചെയ്തിരിക്കുകയാണ്. ഇതിന്റെ നിയമസാധുത ചോദ്യംചെയ്യപ്പെടുന്നതാണ്. അതിനപ്പുറം 'ബദൽരേഖ'യുടെ രാഷ്ട്രീയം കെപിസിസിയുടെയും ഉമ്മൻ ചാണ്ടിയുടെയും കൈയിൽ കളിക്കുന്നതായി. ഇങ്ങനെ സംഘടനാപരമായി മാത്രമല്ല രാഷ്ട്രീയമായും മറുകണ്ടം ചാടലാണ് 'ബദൽരേഖ'യും അതേത്തുടർന്നുള്ള നിലപാടുകളും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനുംവച്ച കെണിയിൽ വീണിരിക്കുകയാണ് 'ബദൽരേഖ'. ഇതൊക്കെയാണെങ്കിലും തൻപ്രമാണിത്തം ഉപേക്ഷിച്ചും തെറ്റുതിരുത്തിയും അച്ചടക്കത്തോടെ പാർട്ടിയോടൊപ്പം നിൽക്കാനാണ് പാർട്ടി ജനറൽസെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളുടെയും അഭ്യർത്ഥന. തികച്ചും ക്ഷമാശീലത്തോടെയാണ് ഈ വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെടുന്നത്. പൊതുസമൂഹത്തിൽ പാർട്ടിയുടെ നിലപാടിനോടുള്ള പിന്തുണ വർധിക്കുകയാണ്. ഇതിന്റെയെല്ലാം ഫലമായി സിപിഐ എമ്മിനെതിരെ കെട്ടിയുയർത്തിയ ആകാശക്കോട്ടകൾക്ക് അടിതെറ്റുകയാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ശനിയാഴ്ച രാത്രി നെടുങ്കുളത്ത് മദ്യപിച്ചിരിക്കുമ്പോഴെ തുരുത്തിശേരി വിനു ബിനോയിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പലവട്ടം ഭീഷണി മുഴക്കിയെങ്കിലും കൃത്യം നടത്തുമെന്ന് കരുതിയില്ലെന്ന് പിടിയിലായ കൂട്ടാളികൾ; കസ്റ്റഡിയിലായത് വാഹനവും മറ്റും മുഖ്യപ്രതികൾക്ക് എത്തിച്ചുകൊടുക്കാൻ ഒത്താശ ചെയ്തവർ; വിനുവും കൂട്ടരും തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന് സൂചന; അത്താണിയിലെ കൊലപാതകം നെടുങ്കളത്തെ ചേരിതിരിഞ്ഞുള്ള അക്രമങ്ങളുടെ തുടർച്ചയെന്ന് പൊലീസ്
സൈനികനായിരുന്നിട്ടും ബിനോയിയുടെ മൃതശരീരം പള്ളിക്കുള്ളിൽ കയറ്റാൻ അനുവദിക്കാതിരുന്നത് യാക്കോബായ സഭാംഗമായതിനാൽ; സഭാ ഭരണഘടന അനുസരിക്കുന്നില്ലെന്ന് പറഞ്ഞ് തടഞ്ഞ മൃതശരീരം ബലമായി പള്ളിക്കുള്ളിൽ കയറ്റി നാട്ടുകാരും; പള്ളിക്കുള്ളിൽ കയറാൻ ശ്രമിച്ചത് തുറന്ന് കിടക്കുന്ന പള്ളിയിൽ പ്രവേശിക്കാൻ നിയമ തടസ്സം ഇല്ലാത്തതിനാലെന്ന് ബന്ധുക്കളും
പാർട്ടി സെക്രട്ടറിയുടെ സവർണ്ണ ബോധമുള്ള മകന്, ജീവിക്കാൻ വേണ്ടി അർദ്ധനഗ്‌നയായി ഡാൻസ് ചെയ്യേണ്ടി വന്ന പെൺകുട്ടിയിൽ ഒരു കൊച്ചുണ്ടായെന്ന ആരോപണം വന്നപ്പോൾ എവിടെ നിന്റെ കീഴാള ബോധം? ഒരു പട്ടികജാതി പെൺകുട്ടി, ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ സവർണ്ണ കുലജാതനായ എൽഡിഎഫ് കൺവീനർ പരിഹസിച്ചപ്പോൾ എവിടെ പണയം വെച്ചു നിന്റെ കീഴാളബോധം?? കീഴാള വാദവുമായി വന്ന ഡിഫി നേതാവിനെ കണ്ടംവഴി ഓടിച്ച് അനിൽ അക്കര എംഎൽഎ
അറിയാതെ പോലും ഇടഞ്ഞാൽ ഇവർ ഡെയ്ഞ്ചർ ബോയ്‌സ്; 'അത്താണി ബോയ്‌സി'ലെ അംഗമെന്ന് കേട്ടാൽ നാട്ടുകാർ കിടുകിടാ വിറയ്ക്കും; വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ച് തുടങ്ങിയ സായാഹ്ന കൂട്ടായ്മ പതിയെ ക്വട്ടേഷൻ സംഘമായി വേരുപിടിച്ചത് ഭീഷണിയും അടിപിടിയും ആയുധമാക്കി; കഞ്ചാവ് കച്ചവടവും കൈക്കും കാലിനും വില പറഞ്ഞുള്ള ആക്രമണവും കൂടിയായതോടെ ക്വട്ടേഷനുകളുടെ എണ്ണമേറി; ഗൂണ്ടാസംഘം സ്ഥാപകൻ ബിനോയിയെ ബാറിന് മുന്നിലിട്ട് വകവരുത്തിയത് പഴയ ശിഷ്യന്മാർ തന്നെ
പിണറായി വിജയൻ നയിച്ച കേരളയാത്രയിലെ പ്രാസംഗികൻ; ഇസ്ലാമിക വേദിയിൽ കത്തിക്കയറുമ്പോഴും സിപിഎം സഹയാത്രികൻ എന്ന പേര് നിലനിർത്തി; ഇടതുമുന്നണി പിന്നോക്ക കമ്മീഷൻ അംഗത്വം നൽകിയതും ഇതേ പരിഗണന വെച്ച്; മതപ്രഭാഷണങ്ങളിൽ മതേതരത്വവും വിശാല ജനാധിപത്യവും കയറ്റുന്നതിന് പലതവണ സ്വസമുദായത്തിൽ നിന്ന് പഴികേട്ടു; ചേരമാൻപള്ളി ഹിന്ദുക്കളുടെ മഹാമനസ്‌കതയെന്ന പ്രസംഗത്തിൽ മാപ്പു പറഞ്ഞത് കാന്തപുരം കൂടി കൈവിട്ടപ്പോൾ; സഖാഫിയിൽ നിന്ന് 'സഖാവി'യും ഇപ്പോൾ 'സംഘി'യുമായ മുള്ളൂർക്കരയുടെ കഥ
ആർട്ടിഫിഷ്യൽ പൂക്കൾ വിറ്റ് മണിമാളികകൾ പണിയുകയും ആഡംബരകാറുകൾ വീട്ടുമുറ്റത്ത് നിരത്തുകയും ചെയ്ത യുവതി താരമായത് ഡിവൈഎഫ്‌ഐ നേതാവിനെ അഴിക്കുള്ളിലാക്കിയപ്പോൾ; ഒടുവിൽ സാന്ദ്ര തോമസ് ജപ്തിയായ വീട് പണയം വച്ച് പണം തട്ടിയ കേസിൽ കുടുങ്ങിയപ്പോൾ പൊലീസിന് വീണ്ടുവിചാരം; മുഖ്യമന്ത്രിയുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ നേതാവ് അടക്കം ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കി പുതിയ വഴിത്തിരിവ്
ദാമ്പത്യ ബന്ധത്തിൽ രതി വൈകൃതം കടുത്തതോടെ ഭാര്യ ഉപേക്ഷിച്ച് പോയി; സ്വകാര്യ ഭാഗങ്ങളിൽ തൊട്ടും തലോടിയും പല വട്ടം ആൺകുട്ടിയെ വരുതിയിലാക്കാൻ ശ്രമിച്ചു; അമ്മ പുറത്തേക്ക് പോയ തക്കം നോക്കി വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനം നടത്തി; കുറവൻ കോണത്തെ ഫ്ളാറ്റിൽ 16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച റാഫി കടുത്ത ലൈംഗിക വൈകൃതത്തിനടിമ
ജനഹൃദയങ്ങളിലെത്തിയ പാർട്ടിയാണ് എൻസിപിയെന്ന മോദിയുടെ രാജ്യസഭയിലെ പ്രശംസയിൽ ശരദ് പവാർ വീണോ? സർക്കാർ രൂപീകരണത്തിനായി ഒരുപാർട്ടിയുമായും സഖ്യം രൂപീകരിച്ചിട്ടില്ലെന്നും ശിവസേന അവരുടെ വഴി തിരഞ്ഞെടുക്കണമെന്നും പവാർ; സോണിയ യുമായുള്ള കൂടിക്കാഴ്ചയിലും ധാരണയില്ല; ചർച്ചകൾ തുടരും; ബിജെപി-ശിവസേന സഖ്യത്തിന് പുതിയ ഫോർമുല; മൂന്ന് വർഷം ബിജെപിക്കും രണ്ടുവർഷം ശിവസേനയ്ക്കും മുഖ്യമന്ത്രി പദം വീതിക്കാനും ആലോചന
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ