Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യനയത്തിൽ കോൺഗ്രസിൽ അടി തുടരുന്നു; മദ്യ ഉപഭോഗത്തിൽ തെറ്റായ കണക്ക് സമർപ്പിച്ച് ബിവ്‌റിജസ് കോർപ്പറേഷൻ ഹൈക്കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്ന് ടിഎൻ പ്രതാപൻ; ആരോപണം കോടതിയിൽ തെളിയിക്കാൻ മന്ത്രി ബാബുവിന്റെ വെല്ലുവിളി

മദ്യനയത്തിൽ കോൺഗ്രസിൽ അടി തുടരുന്നു; മദ്യ ഉപഭോഗത്തിൽ തെറ്റായ കണക്ക് സമർപ്പിച്ച് ബിവ്‌റിജസ് കോർപ്പറേഷൻ ഹൈക്കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്ന് ടിഎൻ പ്രതാപൻ; ആരോപണം കോടതിയിൽ തെളിയിക്കാൻ മന്ത്രി ബാബുവിന്റെ വെല്ലുവിളി

കൊച്ചി: മദ്യവിൽപ്പനയെ ചൊല്ലി വീണ്ടും കോൺഗ്രസിനുള്ളിൽ പോര്. ഹൈക്കോടതിയിൽ ബിവറേജസ് കോർപ്പറേഷൻ നൽകിയ കണക്കുകളാണ് വിവാദത്തിന് ഇടയാക്കുന്നത്. കോർപ്പറേഷൻ നിലപാടിനെ വിമർശച്ചി ടി.എൻ പ്രതാപൻ രംഗത്ത് എത്തിയപ്പോൾ മറുപടിയുമായി എക്‌സൈസ് മന്ത്രി കെ.ബാബു തന്നെ രംഗത്ത് എത്തിയത്. മദ്യനയത്തിലെ തമ്മിലടി അടുത്ത കാലത്തൊന്നും തീരില്ലെന്നാണ് കണക്കിലെ തർക്കം നൽകുന്ന സൂചന.

മദ്യ ഉപഭോഗം സംബന്ധിച്ച് തെറ്റായ കണക്ക് സമർപ്പിച്ച് ബിവ്‌റിജസ് കോർപ്പറേഷൻ ഹൈക്കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്നും മദ്യനയം നടപ്പാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ ബാറുടമകളുടെ താൽപര്യം സംരക്ഷിക്കുകയാണെന്നുമായിരുന്നു ടി.എൻ പ്രതാപന്റെ ആരോപണം. ബിവറേജ്‌സ് കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ ഒരു കണക്ക് പ്രസിദ്ധപ്പെടുത്തിയ ശേഷം ഹൈക്കോടതിയിൽ അതിന് വിരുദ്ധമായ കണക്കാണ് ബവ്‌റിജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ നൽകിയതെന്നും ടി.എൻ. പ്രതാപൻ ആരോപിച്ചു.

മദ്യവില്പന സംബന്ധിച്ച് ബിവറേജസ് കോർപ്പറേഷൻ ഹൈക്കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്ന ടി.എൻ പ്രതാപൻ എംഎ‍ൽഎയുടെ ആരോപണങ്ങൾക്ക് എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ മറുപടി. മദ്യനയത്തിൽ ഹൈക്കോടതിയെ തെറ്റിധരിപ്പിക്കുന്ന നിലപാട് സർക്കാരിനില്ലെന്നും മറിച്ച് വാദമുണ്ടെങ്കിൽ പ്രതാപന് കോടതിയിൽ ബോധിപ്പിക്കാമെന്നും മന്ത്രി കെ.ബാബു പറഞ്ഞു. ിവറേജസ് കോർപ്പറേഷൻ കൊടുത്ത കണക്കുകൾ തെറ്റല്ല. ഉദ്യോഗസ്ഥർക്ക് കോടതിയെ തെറ്റിധരിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെ ടി.എൻ പ്രതാപന് തോന്നുന്നുണ്ടങ്കിൽ അക്കാര്യം കോടതിയിൽ തെളിയിക്കാം. അദ്ദേഹം വ്യക്തമാക്കി.

418 ബാറുകൾ പൂട്ടിയതോടെ ശേഷിച്ച ബാറുകളിലെ വരുമാനം ഇരട്ടിയോളം വർധിച്ചെന്നാണ് ബിവറേജസ് കോർപ്പറേഷൻ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചത്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 12.70 ലക്ഷം കെയ്‌സ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് 312 ബാറുകൾക്കായി ബിവറേജസ് കോർപ്പറേഷൻ നൽകിയത്. മുൻ വർഷം ഇക്കാലയളവിൽ അത് 7.30 ലക്ഷം കെയ്‌സ് മാത്രമായിരുന്നു. ബിവറേജസ് കോർപ്പറേഷന്റെ നേരിട്ടുള്ള ഔട്ട്‌ലെറ്റുകൾ വഴിയുള്ള മദ്യവില്പനയും കൂടിയതായി റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 3237.34 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് മദ്യവില്പനശാലകൾ വഴി വിറ്റിട്ടുള്ളത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ വില്പന 2720.69 കോടി രൂപയുടേതായിരുന്നു.

ബിവറേജസ് വെയർഹൗസിൽ നിന്ന് 312 ബാറുകൾക്ക് നൽകിയ മദ്യത്തിന്റെ കണക്കാണ് കോർപ്പറേഷൻ ഹാജരാക്കിയത്. ആകെ ബാറുകളുടെ 30 ശതമാനത്തിലധികം വരുന്ന 418 ബാറുകൾ പൂട്ടിയത് മാർച്ച് 31നാണ്. ശേഷിച്ച ബാറുകൾ വഴിയുള്ള മദ്യവില്പന വർധിച്ചെന്നാണ് ബിവറേജസ് കോർപ്പറേഷന്റെ കണക്ക്. വിറ്റുപോയ കെയ്‌സുകളുടെ എണ്ണത്തിലും വർധനയുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകൾ വഴി ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 73.46 ലക്ഷം കെയ്‌സ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിറ്റുപോയി. 2013ൽ ഇക്കാലയളവിൽ 67.34 ലക്ഷം കെയ്‌സ് മദ്യമാണ് വിറ്റത്.

ഇതെല്ലാം തെറ്റാണെന്നാണ് പ്രതാപന്റെ നിലപാട്. ബിവറേജസ് കോർപ്പറേഷന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ ഉയർത്തിയാണ് പ്രതാപന്റെ ചോദ്യം ചെയ്യൽ. ബാർ പൂട്ടലിനെതിരായ ഹർജിയിൽ തിരുവനന്തപുരത്തെ ലൂസിയ ഹോട്ടലിനു വേണ്ടി അഡ്വ. ജോർജ് പൂന്തോട്ടം മദ്യവില്പനയുടെ കണക്കുകൾ ഹാജരാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ കേസിലാണ് കണക്കുകൾ ഹാജരാക്കിയത്.

തെറ്റായ വിവരങ്ങൾ നൽകി ബാറുകേസിൽ വിധി സർക്കാരിന് എതിരാക്കാൻ നീക്കം നടക്കുന്നുവെന്ന പരോക്ഷ വിമർശനമാണ് പ്രതാപന്റേത്. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് ബാർ കേസ് കോടതി പരിഗണിക്കുന്നത്. വേണ്ടത്ര കരുതൽ ഇല്ലെങ്കിൽ വിധി ബാറുടമകൾക്ക് അനുകൂലമാകുമെന്നാണ് കോൺഗ്രസ് നേതാവ് തന്നെ ചൂണ്ടിക്കാട്ടുന്നത്. ഇതിനെയാണ് മന്ത്രി കെ.ബാബു പരസ്യമായി ചോദ്യം ചെയ്യുന്നത്. കേസിൽ 30ന് ഹൈക്കോടതി വിധി പറയുമെന്നാണ് പ്രതീക്ഷ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP