Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസ് കെ മാണി വിളിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കരുതെന്ന് പാർട്ടി എംഎൽഎമാർക്കും എംപിമാർക്കും ഇ മെയിൽ സന്ദേശമയച്ച് പി ജെ ജോസഫ്; കമ്മിറ്റി വിളിക്കാനുള്ള അധികാരം ചെയർമാന്റെ ചുമതലയുള്ള ആൾ എന്ന നിലയിൽ തനിക്ക്; ജോസഫിന്റെ നീക്കം ഇന്നത്തെ യോഗം അച്ചടക്കലംഘനം എന്ന് വരുത്തിതീർക്കാൻ

ജോസ് കെ മാണി വിളിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കരുതെന്ന് പാർട്ടി എംഎൽഎമാർക്കും എംപിമാർക്കും ഇ മെയിൽ സന്ദേശമയച്ച് പി ജെ ജോസഫ്; കമ്മിറ്റി വിളിക്കാനുള്ള അധികാരം ചെയർമാന്റെ ചുമതലയുള്ള ആൾ എന്ന നിലയിൽ തനിക്ക്; ജോസഫിന്റെ നീക്കം ഇന്നത്തെ യോഗം അച്ചടക്കലംഘനം എന്ന് വരുത്തിതീർക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ് എമ്മിൽ അധികാര തർക്കം രൂക്ഷമായതോടെ ജോസ് കെ മാണി ഇന്ന് വിളിച്ച് ചേർക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കരുതെന്ന് എംഎൽഎമാർക്കും എംപിമാർക്കും പി ജെ ജോസഫിന്റെ ഇ-മെയിൽ സന്ദേശം. ചെയർമാന്റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്ന് ജോസഫ് ഇ-മെയിലിൽ ചൂണ്ടിക്കാട്ടുന്നു. തന്നെ ക്ഷണിച്ചാലും യോഗത്തിൽ പങ്കെടുക്കില്ലെന്ന് ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ജോസഫ് പല തവണ തള്ളിയ സാഹചര്യത്തിലാണ് ഇന്ന് ജോസ് കെ മാണി വിഭാഗം ബദൽ കമ്മിറ്റി വിളിച്ച് ചേർക്കുന്നത്. ജോസ് കെ മാണിക്ക് ഭൂരിപക്ഷമുള്ള കമ്മിറ്റി അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുക്കും. പുതിയ കമ്മിറ്റി പാർട്ടിയിലെ മറ്റ് സ്ഥാനങ്ങൾ ആർക്കൊക്കെയെന്ന് നിശ്ചയിക്കും. ജോസഫിന് നിയമസഭാ കക്ഷി നേതാവ് സ്ഥാനം വിട്ട് നൽകുന്നതിൽ ഒരു എതിർപ്പുമില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്.

പി ജെ ജോസഫ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗ്രൂപ്പ് യോഗം വിളിച്ചതും ഏകപക്ഷീയമായി പാർട്ടി സ്ഥാനങ്ങൾ പ്രഖ്യാപിച്ചതുമാണ് ജോസ് കെ മാണി വിഭാഗത്തിനെ ചൊടിപ്പിച്ചത്. എന്നാൽ, ഇന്നത്തെ സംസ്ഥാന കമ്മിറ്റിയെ അച്ചടക്ക ലംഘനമാക്കി കണ്ട് വെട്ടാനാണ് ജോസഫിന്റെ നീക്കം. പാർട്ടി ചെയർമാന്റെ അധികാരം ഉപയോഗിച്ച് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ അച്ചടക്ക നടപടി എടുക്കും. ജാസ് പക്ഷം പാർട്ടി വിമതരാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകും. അവസാന ലാപ്പിൽ ജോസ് പക്ഷത്തേക്ക് മാറിയെങ്കിലും മുതിർന്ന നേതാവ് സിഎഫ് തോമസ് ഇന്നത്തെ സംസ്ഥാന സമിതിയിൽ പങ്കെടുത്തേക്കില്ല.

കെ.എം. മാണിയുടെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന കോട്ടയത്തെ പാർട്ടി ആസ്ഥാനത്താണ് ഇന്നലെ നിർണായകയോഗം ചേർന്ന് ജോസ് കെ. മാണി സംസ്ഥാനകമ്മിറ്റി യോഗം വിളിക്കാനുള്ള സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കൾ കാത്തിരിക്കെ കടന്നുവന്ന ജോസ് കെ. മാണി, അച്ഛന്റെ പേരെഴുതിവെച്ച മുറിയിലേക്കാണ് നേരിട്ടുപോയത്. കോട്ടയത്തെ പാർട്ടി ഓഫീസിൽ നിയന്ത്രണം ഉറപ്പാക്കും വിധമായിരുന്നു ജോസ് കെ മാണിയുടെ ഇടപെടൽ. അച്ഛന്റെ കസേരയിൽ ഇരുന്നുള്ള യോഗത്തിൽ നിലപാട് വിശദീകരിച്ചു. എംഎൽഎ.മാരും നിയുക്ത എംപി.യും മുതിർന്ന നേതാക്കളും പങ്കെടുത്തു. പത്തുമിനിറ്റിനുശേഷം പുറത്തുവന്ന് സംസ്ഥാനകമ്മിറ്റി വിളിക്കുന്ന കാര്യം പ്രഖ്യാപിച്ചു. പിന്നീട്, പാർട്ടിയുടെ ഒട്ടേറെ പ്രധാന യോഗങ്ങൾക്ക് സാക്ഷിയായ മേൽനിലയിലെ മുറിയിൽ ഉന്നതാധികാരസമിതി യോഗം ചേർന്നു.

കെ.എം. മാണിയുടെ മരണശേഷം ചെയർമാൻസ്ഥാനത്തെച്ചൊല്ലി ശക്തമായ ഭിന്നതയ്ക്കിടെ നിർണായകയോഗത്തിന് പാർട്ടി ആസ്ഥാനം തിരഞ്ഞെടുത്തത് ആലോചനയോടെയാണ്. വിമതരല്ലെന്ന സന്ദേശമാണ് ഇതിലൂടെ ജോസ് കെ മാണി നൽകുന്നത്. ജോസ് കെ.മാണി വിളിച്ച ബദൽ സംസ്ഥാനസമിതി യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു കോട്ടയത്ത് ചേരും. പുതിയ ചെയർമാനെ തിരഞ്ഞെടുക്കുകയാണ് യോഗത്തിന്റെ അജൻഡയെന്നു ജോസ് കെ. മാണി പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിക്കാൻ നാലിലൊന്ന് അംഗങ്ങൾ ഒപ്പിട്ടു കത്തു നൽകിയിട്ടും പി.ജെ. ജോസഫ് വിളിക്കാത്തതു കൊണ്ടാണു നിയമപരമായി കമ്മിറ്റി ചേരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP