Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയെ വിശ്വസിക്കരുതെന്ന് ഉമ്മൻ ചാണ്ടി; ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയതു കൊണ്ടാണ് മുസ്ലിംങ്ങളെ ദേശീയവാദികളെന്ന് വിശേഷിപ്പിച്ചതെന്നും മുഖ്യമന്ത്രി

മോദിയെ വിശ്വസിക്കരുതെന്ന് ഉമ്മൻ ചാണ്ടി; ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയതു കൊണ്ടാണ് മുസ്ലിംങ്ങളെ ദേശീയവാദികളെന്ന് വിശേഷിപ്പിച്ചതെന്നും മുഖ്യമന്ത്രി

കോഴിക്കോട്: രാജ്യത്തെ മുസ്ലീങ്ങളെ ദേശീയ വാദിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത് ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയതുകൊണ്ട് മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോഴിക്കോട് ജില്ലയിലെ ബുത്ത് പ്രസിഡന്റുമാരുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി.

രാജ്യത്തെ മുസ്‌ലിങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞകാര്യങ്ങൾ കോൺഗ്രസ് വർഷങ്ങളായി പറഞ്ഞുകൊണ്ടിരുന്നതാണ്. കോൺഗ്രസ് അതു പറയുമ്പോൾ ന്യൂനനപക്ഷ പ്രീണനമെന്ന് ആക്ഷേപിച്ചു. അന്ന് ആക്ഷേപിച്ചവരാണ് ഇപ്പോൾ ഇത് പറയുന്നത്. മോദി പറഞ്ഞതിൽ ആത്മാർഥതയുണ്ടെന്ന് തോന്നുന്നില്ല. മുൻകാലം അനുഭവം അതാണ്. പറഞ്ഞ കാര്യത്തിൽ ആത്മാർഥതയുണ്ടെങ്കിൽ പ്രവൃത്തിയിൽ അത് കാണേണ്ടതുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി സി.എൻ.എൻ വാർത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രാജ്യത്തെ മുസ്ലീങ്ങൾ ദേശീയവാദികളാണെന്ന് മോദി പറഞ്ഞത്. അതിനാൽ അൽഖൈയ്ദയ്ക്ക് ഇന്ത്യയിൽ വേരൂന്നാൻ കഴിയില്ലെന്നായിരുന്നു മോദിയുടെ അഭിപ്രായം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP