Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇതുവരെ എങ്ങനെയാണോ അതുപോലെ തുടരും'; പിണറായി അമേരിക്കയിൽ നിന്ന് കേരളത്തിലെ ഭരണസംവിധാനത്തെ നിയന്ത്രിക്കുമോ എന്ന ചോദ്യം ഉയരുമ്പോൾ ഇ പി ജയരാജന്റെ മറുപടി ഇങ്ങനെ; മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കില്ല; 10000 രൂപയുടെ ധനസഹായം ഉടൻ ലഭ്യമാക്കുമെന്നും മന്ത്രിസഭയിലെ രണ്ടാമൻ; മന്ത്രിസഭാ യോഗങ്ങളിലെ അധ്യക്ഷ സ്ഥാനവും ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും ഇ.പിക്ക്

'ഇതുവരെ എങ്ങനെയാണോ അതുപോലെ തുടരും'; പിണറായി അമേരിക്കയിൽ നിന്ന് കേരളത്തിലെ ഭരണസംവിധാനത്തെ നിയന്ത്രിക്കുമോ എന്ന ചോദ്യം ഉയരുമ്പോൾ ഇ പി ജയരാജന്റെ മറുപടി ഇങ്ങനെ; മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കില്ല; 10000 രൂപയുടെ ധനസഹായം ഉടൻ ലഭ്യമാക്കുമെന്നും മന്ത്രിസഭയിലെ രണ്ടാമൻ; മന്ത്രിസഭാ യോഗങ്ങളിലെ അധ്യക്ഷ സ്ഥാനവും ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും ഇ.പിക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി മന്ത്രിസഭയിലെ രണ്ടാമനാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജൻ. ഇടവേളയ്ക്ക് ശേഷം മന്ത്രിസഭിയൽ തിരിച്ചെത്തിയ ഇപി അടുത്തിടെ നടന്ന മന്ത്രിസഭാ യോഗങ്ങളിൽ മുഖ്യമന്ത്രിയുടെ അരികുപറ്റി രണ്ടാമനായി തന്നെയായിരുന്നു ഇരുന്നത്. ഇപി തിരിച്ചെത്തിയതോടെ നിയമസഭയിൽ അദ്ദേഹത്തിന്റെ സ്ഥാനവും മുഖ്യമന്ത്രിക്ക് അടുത്തായി. ഇതെല്ലാം ഒരു കൃത്യമായ സൂചനയാണ് നൽകുന്നത്. പിണറായി കഴിഞ്ഞാൽ മന്ത്രിസഭയിലെ പവർഫുൾ ലീഡർ ഇപി തന്നെയാണെന്നതാണ് ഇത്. മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോകുമ്പോൾ പകരം ആർക്കും ചുമതല നൽകിയിട്ടില്ലെങ്കിലും ഇ പി തന്നെയാകും മന്ത്രിസഭയെ നയിക്കുക എന്നകാര്യം ഉറപ്പാണ്. മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് കേരളത്തിലെ ഭരണസംവിധാനത്തെ നിയന്ത്രിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

മന്ത്രിസഭായോഗങ്ങളിൽ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കുമെന്ന് അറിയിച്ചിരുന്നു. ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കാനുള്ള ചുമതലയും ഇ.പി. ജയരാജനാണ്. എന്നാൽ മുഖ്യമന്ത്രിയുടെ ചുമതല പകരം ആർക്കും നൽകിയിട്ടില്ല. പ്രധാനപ്പെട്ട ഫയലുകൾ ഇ-ഫയൽ സംവിധാനം വഴി മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. മുഖ്യമന്ത്രി പുറപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങൾ ഇപിയെ കണ്ടപ്പോൾ ഇതുവരെ എങ്ങനെയാണോ കാര്യങ്ങൾ തുടർന്നത് അതുപോലെ തന്നെ ഭരണസംവിധാനം മുന്നോട്ടു പോകുമെന്ന് ഇപി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസപ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. ഭരണരംഗത്ത് ഇതുവരെ എങ്ങനെയാണോ അതുപോലെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസക്യാംപിൽ നിന്ന് പോകുന്നവർക്ക് നൽകുമെന്ന പ്രഖ്യാപിച്ച 10000 രൂപ എല്ലാവർക്കും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ മന്ത്രിമാർക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഓരോ ജില്ലകൾ നിശ്ചയിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ കാര്യങ്ങളും കൃത്യമായിതന്നെ നിർവഹിക്കും. ക്യാമ്പുകളിൽ നിന്ന് തിരിച്ചു പോകുന്ന എല്ലാവർക്കും 10,000 രൂപ എത്തിച്ചു കൊടുക്കും. ആരോഗ്യവകുപ്പ് പ്രതിരോധത്തിനുള്ള എല്ലാ തയ്യാറെടുപ്പും കൃത്യമായിതന്നെ ചെയ്തിട്ടുണ്ട്. പ്രതിരോധമരുന്നുകൾ സൗജന്യമായി തന്നെ വിതരണം ചെയ്യുന്നുണ്ട്. ജനങ്ങൾ സർക്കാറിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത് സഹകരിക്കണമെന്നും ഇ.പി.ജയരാജൻ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. മന്ത്രിസഭാ യോഗത്തിൽ ആരാണ് അധ്യക്ഷനെന്ന ചോദ്യത്തിന് മന്ത്രിസഭായോഗം കൂടുമ്പോൾ അറിയാമെന്നായിരുന്നു ഇ.പി.ജയരാജന്റെ മറുപടി.

ഇന്ന് പുലർച്ചെ 4.40 നാണ് മുഖ്യമന്ത്രി യാത്ര പുറപ്പെട്ടത്. മൂന്ന് ആഴ്ചയാണ് മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് വിധേയനാകുക. തിരുവനന്തപുരത്തുനിന്നു പുലർച്ചെ 4.30നു പുറപ്പെട്ട അദ്ദേഹം ദുബായ് വഴിയാണു യു.എസിലെത്തുക. ഭാര്യ കമലയും ഒപ്പമുണ്ട്. അതീവ രഹസ്യമായിട്ടായിരുന്നു ഇന്നത്തെ യാത്രക്കുള്ള തീരുമാനം എടുത്തത്. പൊതുഭരണ വകുപ്പ് സെക്രട്ടറി അടക്കം മൂന്ന് പേർക്ക് മാത്രമാണ് ഈ കാര്യം അറിയാമായിരുന്നത്. നേരത്തെ കഴിഞ്ഞമാസം 19ന് പോകാനായിരുന്നു തീരുമാനിച്ചത് എങ്കിലും കേരളത്തിലുണ്ടായ പ്രളയം കാരണം ആ യാത്ര നീട്ടിവെക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP