Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസി സംരംഭകന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാതിരുന്നത് ദുരൂഹം; ആന്തൂർ നഗരസഭ ഇ പി ജയരാജന്റെ മകന്റെ റിസോർട്ടിനായി ഏക്കർ കണക്കിന് കുന്നിടിച്ച് മണ്ണ് നീക്കാൻ ചട്ടം ലംഘിച്ചും അനുമതി നൽകി; സാജൻ സിപിഎം വിഭാഗീയതയുടെ ഇര; സിപിഎം നേതാക്കൾക്കെതിരെ കെ സുധാകരൻ എംപി; നഗരസഭാ അധ്യക്ഷ രാജി വെക്കണമെന്നും ആവശ്യം; ആരോപണത്തോട് 'അവന് പ്രാന്താണ്' എന്നു പറഞ്ഞ് കുപിതനായി പ്രതികരിച്ച് വ്യവസായി മന്ത്രിയും

പ്രവാസി സംരംഭകന്റെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാതിരുന്നത് ദുരൂഹം; ആന്തൂർ നഗരസഭ ഇ പി ജയരാജന്റെ മകന്റെ റിസോർട്ടിനായി ഏക്കർ കണക്കിന് കുന്നിടിച്ച് മണ്ണ് നീക്കാൻ ചട്ടം ലംഘിച്ചും അനുമതി നൽകി; സാജൻ സിപിഎം വിഭാഗീയതയുടെ ഇര; സിപിഎം നേതാക്കൾക്കെതിരെ കെ സുധാകരൻ എംപി; നഗരസഭാ അധ്യക്ഷ രാജി വെക്കണമെന്നും ആവശ്യം; ആരോപണത്തോട് 'അവന് പ്രാന്താണ്' എന്നു പറഞ്ഞ് കുപിതനായി പ്രതികരിച്ച് വ്യവസായി മന്ത്രിയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആന്തൂരിൽ കൺവെൻഷൻ സെന്ററിന് നഗരസഭ അനുമതി കൊടുക്കാത്തതിനെ തുടർന്ന് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം കണ്ണൂർ നേതൃത്വത്തിനും വ്യവസായ വകുപ്പ് മന്ത്രിക്കുമെതിരെ കെ സുധാകരൻ എംപി. കൺവെൻഷൻ സെന്ററിന് ലൈസൻസ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത പ്രവാസി സിപിഎമ്മിന്റെ ഉറച്ച അനുഭാവിയും പി.ജയരാജനുമായി അടുപ്പമുള്ള വ്യക്തിയുമായിരുന്നെന്ന് കെ.സുധാകരൻ പറഞ്ഞു. പാർട്ടിയുമായി അടുപ്പമുണ്ടായിരുന്നിട്ടും ലൈസൻസ് ലഭിക്കാതിരുന്നത് സിപിഎമ്മിലെ വിഭാഗീയത കാരണമാണ്. പാർട്ടിയിലെ വിഭാഗീയതയ്ക്ക് സാജൻ ഇരയാകുകയായിരുന്നെന്നും കെ.സുധാകരൻ ആരോപിച്ചു.

അതേസമയം പ്രവാസി വ്യവസായിയുടെ കൺവെൻഷൻ സെന്ററിന് അനുമതി നൽകാതിരുന്ന ആന്തൂർ നഗരസഭ ഇ.പി ജയരാജന്റെ മകന്റെ റിസോർട്ടിന് വേണ്ടി ഏക്കർ കണക്കിന് മണ്ണ് നീക്കാൻ ചട്ടം ലംഘിച്ച് അനുമതി നൽകിയെന്നും അദ്ദേഹം ആരോപിച്ചു. കൺവെൻഷൻ സെന്ററിന് മാത്രം അനുമതി കൊടുക്കാതിരുന്നതിന്റെ കാരണം ദുരൂഹമാണ്. ആത്മഹത്യക്ക് ഉത്തരവാദി നഗരസഭയാണ്. ആത്മഹത്യയെപ്പറ്റി വിശദമായ പൊലീസ് അന്വേഷണം വേണമെന്നും നഗരസഭാ ചെയർപേഴ്സൺ രാജി വെയ്ക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ പൊലീസ് അന്വേഷണവും സുധാകരൻ ആവശ്യപ്പെട്ടു.

അതേസമയം സുധാകരന്റെ ആരോപണത്തോട് കുപിതനായാണ് ഇ പി ജയരാജൻ പ്രതികരിച്ചത്. ഇ പി ജയരാജന്റെ മകൻ റിസോർട്ട് ആരംഭിക്കാൻ ശ്രമിക്കുന്നത് ചട്ടങ്ങൾ ഒന്നും പാലിക്കാതെയാണെന്ന സുധാകരന്റെ ആരോപണത്തെ കുറിച്ച് ചേദിച്ചപ്പോൾ അവന് പ്രാന്താണെന്നായിരുന്നു മന്ത്രിയുടെ മറുപടി. കഞ്ചിക്കോട്ട് വ്യവസായ പ്രശ്‌നത്തെക്കുറിച്ച് പറയാൻ വിളിച്ചുചേർത്ത വാർത്താസമ്മേനത്തിനിടെയാണ് ഇ.പി. ജയരാജൻ ഇക്കാര്യം പറഞ്ഞത്.

ആന്തൂർ നഗരസഭയിൽ മൊറാഴക്ക് സമീപം പത്തേക്കറോളം വരുന്ന സ്ഥതത്താണ് കുന്നിടിച്ചാണ് ഇ പി ജയരാജന്റെ മകൻ ജയ്‌സൺ ഡയറക്ടർ ബോർഡ് അംഗമായ സ്വകാര്യ കമ്പനി ആയുർവേദ റിസോർട്ടും ആശുപത്രിയും പണിയുന്നത്. മൂന്നു കോടി രൂപ മുതൽമുടക്കിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ നിർമ്മാണം നടക്കുന്നുണ്ട്. 1000രൂപയുടെ 2500 ഷെയറുകൾ ഉൾപ്പെടെ 25 ലക്ഷംരൂപയുടെ ഷെയറാണ് ജയരാജന്റെ മകനുള്ളത്. കണ്ണൂരിലെ പ്രമുഖവ്യവസായി കൂടിയായ കാദിരി ഗ്രൂപ്പും കേന്ദ്രകമ്മിറ്റി അംഗത്തിന്റെ മകൻ പങ്കാളിയായത്. 2016 ഒക്ടോബർ 27നാണ് പ്രതിപക്ഷം പോലുമില്ലാത്ത ആന്തൂർ നഗരസഭ ബിൽഡിങ് പെർമിറ്റിന് അനുമതി നൽകിയരുന്നു. ഒരാഴ്‌ച്ചക്കകം അനുമതി നേടുകയായിരുന്നു.

അതേസമയം ഈ ആരോപണം ജയരാജനും മകൻ ജെയ്‌സനും നിഷേധിച്ചിരുന്നു. ആയുർവേദ റിസോർട്ട് കമ്പനിയുടെ ഏഴ് ഡയറക്ടർമാരിൽ ഒരാൾ മാത്രമായിരുന്നു. എല്ലാ വകുപ്പുകളുടെ അനുമതി ലഭിച്ച ശേഷ മാത്രമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും കമ്പനി അധികൃതർ വിശദീകരിച്ചിരുന്നു. ആയുർവേദ ആശുപത്രിയാണ് നിർമ്മിക്കുന്നതെന്നും ആശുപത്രിയിലേക്കുള്ള റോഡ് നിർമ്മാണത്തിനായി കണ്ടൽക്കാടുകൾ വെട്ടി നിരത്തിയിട്ടില്ലെന്നും ചെയർമാനായ രമേഷ് അന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം ഇ പി ജയരാജന്റെ മകൻ ഡയറക്ടറായ കമ്പനിയുടെ നേതൃത്വത്തിൽ നടക്കുന്ന കുന്നിടിക്കലിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു. വൻപാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന നിർമ്മാണപ്രവർത്തനത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്തും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. കളക്ടർ തളിപ്പറമ്പ് തഹസിൽദാരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാരിസ്ഥിതികാഘാതം പഠിക്കാൻ ജിയോളജി വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP