Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാമ്പത്തിക സംവരണ നിയമം പാസാക്കിയ കേന്ദ്രസർക്കാരിനെ വാനോളം പുകഴ്‌ത്തി സുകുമാരൻ നായർ കത്തയയ്ക്കുമ്പോൾ ഇടഞ്ഞ കൊമ്പന്റെ രോഷവുമായി വെള്ളാപ്പള്ളി; മോദിയുടെ ബുദ്ധിപരമായ നീക്കത്തിനെതിരെ നാവുപൊന്തിയത് ലീഗിന് മാത്രമെന്നും നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും എസ്എൻഡിപി യോഗം ജന.സെക്രട്ടറി; ബിജെപിയും എൻഎസ്എസും അണ്ണനും തമ്പിയുമെന്നും വെള്ളാപ്പള്ളിയുടെ പരിഹാസം

സാമ്പത്തിക സംവരണ നിയമം പാസാക്കിയ കേന്ദ്രസർക്കാരിനെ വാനോളം പുകഴ്‌ത്തി സുകുമാരൻ നായർ കത്തയയ്ക്കുമ്പോൾ ഇടഞ്ഞ കൊമ്പന്റെ രോഷവുമായി വെള്ളാപ്പള്ളി; മോദിയുടെ ബുദ്ധിപരമായ നീക്കത്തിനെതിരെ നാവുപൊന്തിയത് ലീഗിന് മാത്രമെന്നും നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും എസ്എൻഡിപി യോഗം ജന.സെക്രട്ടറി; ബിജെപിയും എൻഎസ്എസും അണ്ണനും തമ്പിയുമെന്നും വെള്ളാപ്പള്ളിയുടെ പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക സംവരണ നിയമത്തിനെതിരെ എസ്എൻഡിപി സുപ്രീം കോടതിയെ സമീപിക്കും. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണെന്ന് എസ്എൻഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു സംവരണവും അനുവദിക്കില്ല. നരേന്ദ്ര മോദി ബുദ്ധിപരമായ നീക്കം നടത്തിയപ്പോൾ മുസ്ലിം ലീഗല്ലാതെ ഒരു പാർട്ടിയുടെയും നാവ് പൊങ്ങിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സമദൂര സിദ്ധാന്തമാണ് പിന്തുടരുന്നതെന്ന് ആവർത്തിക്കുന്ന എൻഎസ്എസ് കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് കത്തയച്ചു. ഇതോടെ, സമദൂരം അടവാണെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം.

സാമുദായിക സംവരണമാണ് പരമ്പരാഗതമായി എസ്.എൻ.ഡി.പി യോഗം വിശ്വസിക്കുന്നതും അംഗീകരിക്കുന്നതും. സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനോട് എസ്.എൻ.ഡി.പി യോഗത്തിന് ഒരു യോജിപ്പുമില്ല. ഏകപക്ഷീയമായി സംവരണം നൽകാൻ തീരുമാനിച്ചത് അങ്ങേയറ്റം വഞ്ചനാകരവും ഭരണഘടനവിരുദ്ധമാണ്. അബേദ്കർ എഴുതിവച്ച ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടുള്ള ഭേദഗതിയല്ലാതെ മറ്റൊരു ഭേദഗതിയും നടപ്പിലാക്കാൻ പാർലമെന്റിന് അധികാരമില്ല. ഇതിനെതിരെ തീർച്ചയായും സുപ്രീം കോടതിയെ സമീപിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

മുന്നാക്ക സംവരണം നടപ്പാക്കിയ മുന്നണിയിൽ തുടരണോയെന്നത് ബിഡിജെഎസാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.സാമ്പത്തിക സംവരണം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രമാണ്. സംവരണവിഭാഗത്തെക്കുറിച്ച് ഒരു പഠനവും നടത്തിയിട്ടില്ല.കേന്ദ്രസർക്കാർ തീരുമാനം വഞ്ചനാപരമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി

അതേസമയം, സാമ്പത്തിക സംവരണം നടപ്പാക്കിയതിന് എൻ.എസ്.എസ് കേന്ദ്ര സർക്കാരിനെ നന്ദി അറയിച്ചു. സംവരണം നടപ്പാക്കിയതിലൂടെ എല്ലാ വിഭാഗങ്ങൾക്കും സാമൂഹിക നീതി നടപ്പാക്കാൻ വേണ്ടിയുള്ള നീതി ബോധവും ഇച്ഛാശക്തിയുമാണ് നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസർക്കാർ തെളിയിച്ചിരിക്കുന്നതെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കത്തിൽ പറയുന്നു.

സമുദായത്തിന്റെ ദീർഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് മോദിക്ക് അയച്ച കത്തിൽ പറയുന്നു. നിലവിലുള്ള സംവരണ വ്യവസ്ഥകൾക്ക് യാതൊരു മാറ്റവും വരുത്താതെ തന്നെ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തികൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദനാർഹവുമാണ്'- സുകുമാരൻ നായർ കത്തിൽ വ്യക്തമാക്കുന്നു.

സാമൂഹിക നീതി നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീതി ബോധവും ഇച്ഛാശക്തിയുമാണ് തീരുമാനത്തിലൂടെ തെളിയിച്ചിരിക്കുന്നതെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരിച്ചത്. സമുദായത്തിന്റെ ദീർഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് മോദിക്ക് അയച്ച കത്തിൽ പറയുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണത്തെക്കുറിച്ച് പഠിക്കാൻ സമിതി രൂപീകരിച്ചെങ്കിലും റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയുണ്ടായില്ലെന്ന് കോൺഗ്രസിന് വിമർശനവുമുണ്ട്. എൻഎസ്എസ് ബിജെപിക്ക് കീഴടങ്ങിയെന്നാണ് വെള്ളാപ്പള്ളി നടേശൻ ഇതിനോട് പ്രതികരിച്ചത്. ബിജെപിയും എൻഎസ് എസും അണ്ണനും തമ്പിയുമാണെന്നും അദ്ദേഹം പരിഹസിച്ചു. സമദൂരം ജനങ്ങളെ കബളിപ്പിച്ച് കാര്യങ്ങൾ നേടാനുള്ള അടവാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP