Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മത-രാഷ്ട്രീയ ഭേദമില്ലാതെ പൗരാവലി നടത്തിയ മലപ്പുറം എടവണ്ണപ്പാറയിലെ മഹാറാലി ബഹിഷ്‌കരിച്ച് സിപിഎം.; വഞ്ചനയാണിതെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും മുസ്ലിംലീഗ്; റാലിയുടെ മറവിലുള്ള ലീഗിന്റെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്ന് തിരിച്ചടിച്ച് സിപിഎമ്മും

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മത-രാഷ്ട്രീയ ഭേദമില്ലാതെ പൗരാവലി നടത്തിയ മലപ്പുറം എടവണ്ണപ്പാറയിലെ മഹാറാലി ബഹിഷ്‌കരിച്ച് സിപിഎം.; വഞ്ചനയാണിതെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും മുസ്ലിംലീഗ്; റാലിയുടെ മറവിലുള്ള ലീഗിന്റെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്ന് തിരിച്ചടിച്ച് സിപിഎമ്മും

ജംഷാദ് മലപ്പുറം

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മത-രാഷ്ട്രീയ ഭേദമില്ലാതെ പൗരാവലി നടത്തിയ മലപ്പുറം എടവണ്ണപ്പാറയിലെ മഹാറാലി ബഹിഷ്‌ക്കരിച്ച് സിപിഎം. വഞ്ചനയാണിതെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും മുസ്ലിംലീഗ്. റാലിയുടെ മറവിലുള്ള ലീഗിന്റെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്ന് സിപിഎമ്മും തിരിച്ചടിച്ചു.

അഞ്ച് പഞ്ചായത്തുകളിലെ പൗരാവലി മത-രാഷ്ട്രീയ ഭേദമില്ലാതെ എടവണ്ണപ്പാറ കേന്ദ്രമാക്കി നടത്തിയ മഹാറാലിയാണ് സിപിഎം ബഹിഷ്‌ക്കരിച്ചത്. സിപിഎം പ്രാദേശിക നേതൃത്വം തികഞ്ഞ വഞ്ചനയാണ് കാണിച്ചതെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഒരു പാർട്ടിയുടേയും സംഘടനയുടേയും ബാനറിലല്ലാതെ ആബാലവൃദ്ധം ജനസമൂഹം അണിനിരന്ന റാലിയിൽ നിന്നും വെൽഫെയർ പാർട്ടിയുടെ പേര് പറഞ്ഞാണ് സിപിഎം വിട്ടു നിന്നത്.

കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ എൽ.ഡി.എഫിനെ പിന്തുണക്കുകയും ഇപ്പോഴും സമീപത്തെ മുക്കം മുനിസിപ്പാലിറ്റി ഉൾപ്പെടെ വെൽഫയർ പാർട്ടിയുടെ പിന്തുണയോടെ സിപിഎം ഭരണം കയ്യാളുന്ന സമയത്തെ വൈരുദ്ധ്യമായ നിലപാട് വിശദീകരിക്കാൻ സിപിഎം നേതൃത്വത്തിന് ബാധ്യതയുണ്ട്. നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ മുഖം തിരിഞ്ഞു നിന്ന സിപിഎം നേതൃത്വത്തിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് അനവധി സിപിഎം പ്രവർത്തകരാണ് മഹാറാലിയിൽ അണിനിരന്നത്. വെട്ടുപാറയിൽ നിന്നാരംഭിച്ച് പണിക്കരപ്പുറായയിൽ സമാപിച്ച റാലിയിൽ പതിനായിരങ്ങളാണ് അണിനിരന്നത്. റാലിയുടെ സംഘാടക സമിതിയെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു

അതേ സമയം അഞ്ച് പഞ്ചായത്തുകളെ പങ്കെടുപ്പിച്ച് വെട്ടുപാറയിൽ നിന്ന് പണിക്കരപുറായയിലേക്ക് നടത്തിയ റാലിയിൽ സിപിഎമ്മും ഇടതുപക്ഷ മുന്നണിയും പങ്കെടുക്കാതിരുന്നത് വ്യക്തമായ നിലപാടിന്റെ ഭാഗമായി തന്നെയാണെന്നും റാലിയുടെ മറവിലുള്ള മുസ്ലിംലീഗിന്റെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്നും സിപിഎം വാഴക്കാട് ലോക്കൽ കമ്മറ്റി അഭിപ്രായപ്പെട്ടു.

അഞ്ച് പഞ്ചായത്തുകളെ പങ്കെടുപ്പിച്ച് പൗരത്വ ദേദഗതി ബില്ലിനെതിരെ നടത്തുന്ന റാലിയെ കുറിച്ച് ആലോചിക്കാൻ ചേർന്ന കൂടിയാലോചന യോഗത്തിൽ വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ പോലുള്ള സംഘടനകളെ മാറ്റിനിർത്തികൊണ്ട് മാത്രമെ റാലി നടത്താൻ പാടുള്ളു എന്ന നിലപാടാണ് സിപിഎം. മുന്നോട്ടുവെച്ചത്. പക്ഷെ മുസ്ലിം ലീഗ് നേതൃത്വം ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ഈ കാരണത്താലാണ് സിപിഎമ്മും എൽ.ഡി.എഫും റാലിയിൽ നിന്ന് വിട്ടുനിന്നത്. അതു കൊണ്ട് തന്നെ ബിജെപിയും ആർ.എസ്. വർഗീയതയെ നേരിടാൻ ആശയപരമായ ദൃഢതയുള്ള നിലപാട് എടുക്കുന്നതിനു പകരം ഇപ്പോൾ നടന്ന റാലിയുടെ മറവിൽ സിപി.എമ്മിനെ തള്ളി പറഞ്ഞുകൊണ്ട് മുസ്ലിം ലീഗ് പഞ്ചായത്ത് നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയെ അവജ്ഞയോടെ തള്ളികളയുന്നതായും സിപി.എം വാഴക്കാട് ലോക്കൽ കമ്മറ്റി അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP