Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നവ കേരളത്തിനായി പ്രളയ സെസ് നാളെ മുതൽ; മരുന്നുകൾക്കും കാറിനും ബൈക്കിനും സിമന്റിനും ഉൾപ്പടെ 928 ഉൽപ്പന്നങ്ങൾക്ക് വില ഉയരും; നാളെ മുതൽ ആരംഭിക്കുന്ന സെസ് 2 വർഷത്തേക്ക് തുടരും; അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരിൽ ഒന്നര ലക്ഷം പേർ ട്രഷറിയിൽ ശമ്പളം നിലനിർത്തും

നവ കേരളത്തിനായി പ്രളയ സെസ് നാളെ മുതൽ; മരുന്നുകൾക്കും കാറിനും ബൈക്കിനും സിമന്റിനും ഉൾപ്പടെ 928 ഉൽപ്പന്നങ്ങൾക്ക് വില ഉയരും;  നാളെ മുതൽ ആരംഭിക്കുന്ന സെസ്  2 വർഷത്തേക്ക് തുടരും; അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരിൽ ഒന്നര ലക്ഷം പേർ ട്രഷറിയിൽ ശമ്പളം നിലനിർത്തും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയാനന്തര പുനർ നിർമ്മാണത്തിന് ആവശ്യമായ പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയ സെസ് വ്യാഴാഴ്ച മുതൽ നിലവിൽ വരും. ചരക്ക് സേവന നികുതിക്കൊപ്പം 1 ശതമാനമാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഉപഭോഗ വസ്തുക്കൾക്കും 1 ശതമാനം വില കൂടും. 12%, 18%, 28% ജിഎസ്ടി നിരക്കുകൾ ബാധകമായ 928 ഉൽപന്നങ്ങൾക്കാണ് സെസ്. നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, പഞ്ചസാര, പച്ചക്കറി, പഴങ്ങൾ തുടങ്ങി 0%, 5% ജിഎസ്ടി നിരക്കു ബാധകമായവയ്ക്ക് സെസില്ല. ജിഎസ്ടിക്കു പുറത്തുള്ള പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപന എന്നിവയ്ക്കും സെസ് നൽകേണ്ട.

കാർ, ബൈക്ക്, ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, മൊബൈൽ ഫോൺ, മരുന്നുകൾ, സിമന്റ്, പെയിന്റ് തുടങ്ങിയവയ്‌ക്കെല്ലാം സെസ് വരുന്നതോടെ വിലയേറും. സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനമാണു സെസ്. നാളെ മുതൽ 2 വർഷത്തേക്കാണു സെസ്. അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരിൽ ഒന്നര ലക്ഷം പേരാണ് ട്രഷറിയിൽ ശമ്പളം നിലനിർത്താൻ താൽപര്യം അറിയിച്ചത്. 48 വകുപ്പുകളിൽ നാളെ മുതലും ബാക്കി സെപ്റ്റംബർ 1 മുതലും നടപ്പാക്കും. ശമ്പളം ബാങ്കിൽ നിന്നു കൈപ്പറ്റാൻ തീരുമാനിച്ചവർക്ക് ആദ്യം ട്രഷറി അക്കൗണ്ടിൽ നിക്ഷേപിച്ച ശേഷം അപ്പോൾത്തന്നെ ബാങ്കിലേക്കു മാറ്റി നൽകും.

ഹോട്ടൽ ഭക്ഷണം, എ.സി.ട്രെയിൻ, ബസ് ടിക്കറ്റ് ബുക്കിങ് എന്നിവക്ക് സെസ് ഏർപ്പെടുത്തിയിട്ടില്ല. ഇതോടൊപ്പം സ്വർണം ഒഴികെ 5 ശതമാനമോ അതിൽ താഴെയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ ഒട്ടുമിക്ക അവശ്യ വസ്തുക്കൾക്കും ഉപഭോഗ വസ്തുക്കൾക്കും നിർമ്മാണ സാമഗ്രികൾക്കും വില കൂടും.പ്രളയാനന്തര പുനർ നിർമ്മാണത്തിനായി 600 കോടി രൂപ സമാഹരിക്കുന്നതിനായാണ് സർക്കാർ സെസ് ഏർപ്പെടുത്താൻ തീരുമാനിച്ചത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP