Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇലക്രോണിക് വോട്ടിങ് യന്ത്രം അട്ടിമറി: ബിജെപി തെലങ്കാന അദ്ധ്യക്ഷൻ ജി.കിഷൻ റെഡ്ഡിയുടെ ഫാംഹൗസിൽ 11 പേരെ വകവരുത്തിയെന്ന് യുഎസ് ഹാക്കർ; സെയ്ദ് ഷൂജയുടെ വെളിപ്പെടുത്തൽ തന്നെ മനഃപൂർവം കുടുക്കാനുള്ള കോൺഗ്രസ് അടവെന്ന് കിഷൻ റെഡ്ഡി; കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് താനെങ്ങനെയാണ് ഈ അക്രമം കാട്ടുകയെന്നും റെഡ്ഡി; സംഭവം ആന്ധ്രാ സർക്കാർ അന്വേഷിക്കണമെന്ന് കപിൽ സിബൽ

ഇലക്രോണിക് വോട്ടിങ് യന്ത്രം അട്ടിമറി: ബിജെപി തെലങ്കാന അദ്ധ്യക്ഷൻ ജി.കിഷൻ റെഡ്ഡിയുടെ ഫാംഹൗസിൽ 11 പേരെ വകവരുത്തിയെന്ന് യുഎസ് ഹാക്കർ; സെയ്ദ് ഷൂജയുടെ വെളിപ്പെടുത്തൽ തന്നെ മനഃപൂർവം കുടുക്കാനുള്ള കോൺഗ്രസ് അടവെന്ന് കിഷൻ റെഡ്ഡി; കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് താനെങ്ങനെയാണ് ഈ അക്രമം കാട്ടുകയെന്നും റെഡ്ഡി; സംഭവം ആന്ധ്രാ സർക്കാർ അന്വേഷിക്കണമെന്ന് കപിൽ സിബൽ

മറുനാടൻ മലയാളി ബ്യൂറോ

ഹെദരാബാദ്: ബിജെപി തെലങ്കാന അദ്ധ്യക്ഷൻ ജി.കിഷൻ റെഡ്ഡിയും കൂട്ടരും 11 പേരെ വകവരുത്തിയെന്ന യുഎസ് ഹാക്കർ സെയ്ദ് ഷൂജ ആരോപണം ഉന്നയിച്ചതിന് പിന്നാലെ, കോൺഗ്രസും ബിജെപിയും പുതിയ പോർമുഖം തുറന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രം അട്ടിമറിച്ചതായ വെളിപ്പെടുത്തലിന് പുറമേയാണ് കിഷൻ റെഡ്ഡിക്കെതിരെ ഷൂജ ആരോപണം ഉന്നയിച്ചത്. 2014 മെയ് 12ന് 11 പേർ കിഷൻ റെഡ്ഡിയുടെ ഫാം ഹൗസിൽവെച്ച് കൊല്ലപ്പെട്ടെന്നാണ് ഹാക്കറുടെ വളിപ്പെടുത്തൽ.

എന്നാൽ കോൺഗ്രസ് തന്നെ മനഃപൂർവം കുടുക്കാൻ നോക്കുകയാണെന്ന് കിഷൻ റെഡ്ഡി ആരോപിച്ചു. 'ഞാനും എന്റെ കൂട്ടരും ഹൈദരാബാദിൽ 11 പേരെ കൊന്നിട്ടുണ്ടെന്ന് ലണ്ടനിൽ വെച്ച് സെയ്ദ് ഷൂജ കോൺഗ്രസ് നേതാവ് കപിൽ സിപലിന്റെ മുമ്പിൽ വെച്ച് ആരോപിച്ചിരുന്നു. ഇ.വി എം പ്രശ്നം നടക്കുമ്പോൾ കോൺഗ്രസ് ആയിരുന്നു ഭരിച്ചിരുന്നത്. അന്ന് നിങ്ങളുടെ ഉദ്യോഗസ്ഥരാണ് ഭരിച്ചിരുന്നത്. പിന്നെ എങ്ങനെയാണ് തിരഞ്ഞെടുുപ്പ് വോട്ടിങ് തിരിമറിയുടെ പേരിൽ 11 പേരെ കൊല്ലുക', കിഷൻ റെഡ്ഡി പറഞ്ഞു. തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും, തനിക്ക് ക്ലീൻ ഇമേജാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇ.വി എം ഹാക്കിങ് പ്രശ്നത്തിലേയ്ക്ക് കോൺഗ്രസ് അനാവശ്യമായി തന്റെ പേര് വലിച്ചിടുകയാണെന്നും റെഡ്ഡി പറഞ്ഞു. വിഷയത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട റെഡ്ഡി, തെലങ്കാനയിലും ആന്ധ്രാപ്രദേശിലും നിരവധി രാഷ്ട്രീയക്കാരെ കോൺഗ്രസ് ഇല്ലായ്മ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

അതേസമയം, 11 പേർ കൊല്ലപ്പെട്ടതിനെ കുറിച്ച് ആന്ധ്രാ സർക്കാർ അന്വേഷിക്കണമെന്ന് കപിൽ സിബിൽ ആവശ്യപ്പെട്ടു.ഇവി എം നിരോധിക്കണമെന്ന് ബി.എസ്‌പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരണമെന്നും മായാവതി പറഞ്ഞിരുന്നു.

'ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൈബർ വിദഗ്ധരുടെ വെളിപ്പെടുത്തലിലൂടെ ഇ.വി.എമ്മുമായി ബന്ധപ്പെട്ടുള്ള നിഗൂഢത കൂടുതൽ ഗൗരവതരമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി ഇ.വി എം നിരോധിക്കേണ്ടത് അത്യാവശ്യമാണ്.'-മായാവതി പറഞ്ഞിരുന്നു. ഇ.വി.എമ്മുകൾ ഹാക്ക് ചെയ്യാനാകുമെന്ന് പറഞ്ഞുകൊണ്ട് യു.എസ് ഹാക്കറായ സെയ്ദ് ഷുജ ഇന്നലെയാണ് രംഗത്തെത്തിയത്. 2014 തെരഞ്ഞെടുപ്പിൽ ഇ.വി.എമ്മുകൾ ഹാക്ക് ചെയ്യപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP