Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മൂന്ന് വർഷമായി ഒരു പൈസപോലും അനുവദിച്ചിട്ടില്ല; വീണ്ടും ധനവകുപ്പിനെതിരെ വാളൊങ്ങി ജി സുധാകരൻ; ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാകില്ല; പി.ഡബ്ലിയു ഡി റോഡുകളേക്കാൾ കഷ്ടമാണ് പഞ്ചായത്ത് കോർപറേഷൻ റോഡുകളുടെ അവസ്ഥ; സർക്കാർ ഫണ്ടു തരാതെ എന്തു ചെയ്യാൻ പറ്റുമെന്നും പൊതുമരാമത്ത് മന്ത്രി

'മൂന്ന് വർഷമായി ഒരു പൈസപോലും അനുവദിച്ചിട്ടില്ല; വീണ്ടും ധനവകുപ്പിനെതിരെ വാളൊങ്ങി ജി സുധാകരൻ; ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാകില്ല; പി.ഡബ്ലിയു ഡി റോഡുകളേക്കാൾ കഷ്ടമാണ് പഞ്ചായത്ത് കോർപറേഷൻ റോഡുകളുടെ അവസ്ഥ; സർക്കാർ ഫണ്ടു തരാതെ എന്തു ചെയ്യാൻ പറ്റുമെന്നും പൊതുമരാമത്ത് മന്ത്രി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; വീണ്ടും ധനവകുപ്പിനെതിരെ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.പഞ്ചായത്ത് കോർപറേഷൻ റോഡുകളുടെ ശോച്യാവസ്ഥയിലാണ് ധനവകുപ്പിനെ കടന്നാക്രമിച്ച് സുധാകരൻ രംഗത്തെത്തിയത്. ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വർഷമായി സർക്കാർ ഒരു പൈസപോലും അനുവദിച്ചിട്ടില്ല. ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാകില്ലെന്നും ജി.സുധാകരൻ പറഞ്ഞു.

കൊച്ചിയിലെ റോഡുകൾ നന്നാക്കാത്ത സർക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ വിശദീകരണം.പി.ഡബ്ലിയു ഡി റോഡുകളേക്കാൾ കഷ്ടമാണ് പഞ്ചായത്ത് കോർപറേഷൻ റോഡുകളുടെ അവസ്ഥ. അവരെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സർക്കാർ ഫണ്ട് നൽകാതെ പഞ്ചായത്തുകൾ എന്ത് ചെയ്യാനാണെന്നും സുധാകരൻ ചോദിക്കുന്നു.

അറ്റകുറ്റപ്പണിക്കായി 700 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. അടിയന്തരമായി നന്നാക്കേണ്ട റോഡുകളുടെ പട്ടിക എംഎ‍ൽഎമാർ ഒരാഴ്ചക്കുള്ളിൽ നൽകണം. അനുവദിക്കുന്ന പണം ദുർവിനിയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജനപ്രതിനിധികൾക്ക് നൽകിയ കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP