Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താൻ നൽകിയ കത്തിനെക്കുറിച്ച് അറിയില്ലെന്ന ഉമ്മൻ ചാണ്ടിയുടെ വാദം പച്ചക്കള്ളം; മുഖ്യമന്ത്രിക്ക് പല കാര്യങ്ങളിലും ഓർമക്കുറവെന്നും ഗണേശ് കുമാർ; മുഖ്യമന്ത്രിക്കു നൽകിയ കത്തിന്റെ പകർപ്പ് മാദ്ധ്യമങ്ങൾക്ക്

താൻ നൽകിയ കത്തിനെക്കുറിച്ച് അറിയില്ലെന്ന ഉമ്മൻ ചാണ്ടിയുടെ വാദം പച്ചക്കള്ളം; മുഖ്യമന്ത്രിക്ക് പല കാര്യങ്ങളിലും ഓർമക്കുറവെന്നും ഗണേശ് കുമാർ; മുഖ്യമന്ത്രിക്കു നൽകിയ കത്തിന്റെ പകർപ്പ് മാദ്ധ്യമങ്ങൾക്ക്

തിരുവനന്തപുരം: താൻ നൽകിയ കത്തിനെക്കുറിച്ച് അറിയില്ലെന്നുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാദം പച്ചക്കള്ളമാണെന്നു കെ ബി ഗണേശ് കുമാർ എംഎൽഎ. പൊതുമരാമത്ത് വകുപ്പിലെ അഴിമതി സംബന്ധിച്ച് ഗണേശ് നൽകിയ കത്തിനെക്കുറിച്ച് അറിയില്ലെന്നു നിയമസഭയിലാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിനിടെ ഗണേശിന്റെ അടുത്ത ഉന്നം തിരുവഞ്ചൂർ രാധാകൃഷ്ണനാണെന്നും സൂചനയുണ്ട്.

മുഖ്യമന്ത്രി പറയുന്നതു പച്ചക്കള്ളമാണെന്നും താൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നുവെന്നും ഗണേശ് കുമാർ പറഞ്ഞു. മുഖ്യമന്ത്രിയോടു നേരിട്ട് പരാതി പറയുകയും ചെയ്തു. പല കാര്യങ്ങളിലും മുഖ്യമന്ത്രിക്ക് ഓർമ്മക്കുറവാണ്. ഇരുപത് എംഎൽഎമാർ ഉള്ള കക്ഷിയെ പിണക്കാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. അത് കുട്ടികൾക്ക് പോലുമറിയാം.

കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ വലിയ അഴിമതിയാണ് നടക്കുന്നത്. ഇത് മാദ്ധ്യമങ്ങൾ പുറത്തുകൊണ്ട് വരണമെന്നും ഗണേശ് പറഞ്ഞു. അതിനിടെ ഗണേശ് മുഖ്യമന്ത്രിക്കു നൽകിയ കത്തിന്റെ പകർപ്പ് ചാനലുകൾ പുറത്തുവിട്ടു.

ഇതിനിടെ, തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയാകും ഗണേശിന്റെ അടുത്ത ആരോപണമെന്ന സൂചനകളുമുണ്ട്. വന്യജീവി സംരക്ഷണ നിയമം പ്രകാരമാകും ആരോപണമുന്നയിക്കുക. ഇതുസംബന്ധിച്ച രേഖകൾ ഗണേശിന്റെ പക്കലുണ്ടെന്നും സൂചനയുണ്ട്.

തനിക്ക് കത്ത് നൽകിയിട്ടില്ലെന്ന് ഗണേശ് കുമാറിന്റെ ആരോപണങ്ങൾ തള്ളി ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗിച്ചിരുന്നു. ഇതേ തുടർന്നാണ് ഗണേശ്‌കുമാർ വീണ്ടും പരസ്യമായി മുഖ്യമന്ത്രിക്ക് എതിരെ രംഗത്തെത്തിയത്. മെയ് 17നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ഫയൽ മുക്കൽ വിദഗ്ധരുണ്ട്. ഇവരും ധനമന്ത്രിയുടെ ഓഫീസിലെ ഒരാളും ഒത്തുകളിക്കുന്നു. കെ എം മാണിയുടെ ഓഫീസിലെ ജീവനക്കാരും ഒത്തുകളിയിൽ പങ്കാളികളാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് കടുത്ത അഴിമതിയൊണ് നേരത്തെ നിയമസഭയിൽ കെ ബി ഗണേശ് കുമാർ പറഞ്ഞിരുന്നത്. ഇതേക്കുറിച്ച് നിയമസഭാ സമിതി അന്വേഷണവും ഗണേശ് ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലെ മൂന്നുപേർ അഴിമതിക്കാരാണെന്നും സഭയിൽ ആരോപിച്ചു. അഴിമതിക്കാരായ ജീവനക്കാരുടെ പേരുകളും വെളിപ്പെടുത്തി. ഫയലുകൾ ഉയർത്തിക്കാട്ടി ആയിരുന്നു ആരോപണം. മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരായ അബ്ദുൾ റാഷിദ്, അബ്ദുൾ റഹീം, നജിമുദീൻ എന്നിവർ അഴിമതി നടത്തുന്നുവെന്നാണ് ഗണേശ് സഭയിൽ വെളിപ്പെടുത്തിയത്. കോടികളുടെ അഴിമതിയാണ് ഇവർ നടത്തുന്നതെന്നും ഗണേശ് പറഞ്ഞിരുന്നു. അതേസമയം ഗണേശിന്റേത് വ്യക്തതയില്ലാത്ത ആരോപണങ്ങളാണെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത്.

അതേസമയം, കെ ബി ഗണേശ് കുമാർ എംഎൽഎ നൽകിയ കത്തു പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പിന്നീട് പറഞ്ഞു. ഗണേശിന്റെ കത്ത് പ്രത്യേകമായി നൽകിയ ഒന്നായിരുന്നില്ല. അഴിമതി ആരോപണം ഉന്നയിച്ചു നൽകിയ കത്തായിരുന്നില്ല അത്. വികസന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കത്താണ് ഗണേശ് തന്നത്. അതുകൊണ്ടാണ് ശ്രദ്ധയിൽപ്പെടാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP