Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗോവ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്തും ബിജെപിക്ക് വിജയം; മുഖ്യമന്ത്രി മനോഹർ പരീക്കർ പനാജിയിലും വിശ്വജിത് റാണെ വാൽപോയിലും വിജയിച്ചു; പരീക്കറിനോട് പരാജയപ്പെട്ടത് രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി

ഗോവ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്തും ബിജെപിക്ക് വിജയം; മുഖ്യമന്ത്രി മനോഹർ പരീക്കർ പനാജിയിലും വിശ്വജിത് റാണെ വാൽപോയിലും വിജയിച്ചു; പരീക്കറിനോട് പരാജയപ്പെട്ടത് രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായി

മറുനാടൻ മലയാളി ഡെസ്‌ക്

പനാജി: ഗോവ നിയമസഭയിലേക്ക് രണ്ട് മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്തും ബിജെപിക്ക് വിജയം. മുഖ്യമന്ത്രി മനോഹർ പരീക്കർ പനാജിയിലും വിശ്വജിത് റാണെ വാൽപോയിലും വിജയിച്ചു. ഗോവ കോൺഗ്രസിലെ ഒരു മുതിർന്ന നേതാവായ ഗിരീഷ് ചോഡങ്കറാണ് പരീക്കറിന് എതിരെ മത്സരിച്ചത്. ഇദ്ദേഹം രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയാണ്.

4803 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരീക്കർ വിജയിച്ചത്. പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ച് ഗോവ മുഖ്യമന്ത്രിയായ പരീക്കർക്ക് വേണ്ടി പനാജിയിലെ ബിജെപി എംഎ‍ൽഎ സിദ്ധാർഥ് കുൻകാലിങ്കർ രാജിവെച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായത്.

കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്ന് ആരോഗ്യമന്ത്രിയായ വിശ്വജിത് റാണെ വൻ വിജയമാണ് നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥി റോയി നായ്ക്കിനെ 10,066 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തോൽപിച്ചത്. 40 അംഗ നിയമസഭയിൽ ഭൂരിപക്ഷം നേടാത്തതിനാൽ രണ്ടു സീറ്റുകളും ബിജെപി.ക്ക് ലഭിക്കമോയെന്നത് നിർണായകമായിരുന്നു.

ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തിൽ നിന്ന് തിരിച്ചെത്തിയ പരിക്കർ, കോൺഗ്രസ് നേതാവ് ഗിരിഷ് ചോഡങ്കറിനോട് നാലായിരം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. പ്രതിരോധമന്ത്രിയായിരുന്ന പരീക്കർ കഴിഞ്ഞ മാർച്ചിലാണ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തത്. ചുമതല ഏറ്റെടുക്കുമ്പോൾ അന്ന് എംഎൽഎ ആയിരുന്നില്ല. മുഖ്യമന്ത്രിയായി തുടരാൻ ആറു മാസത്തിനുള്ളിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കണം എന്ന നിയമമാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്.

ഗോവ കോൺഗ്രസിലെ ഒരു മുതിർന്ന നേതാവായ ചോഡങ്കർ രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയാണ്. 1994 മുതൽ പനാജി നിയോജകമണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പരീക്കർ, 2014 നവംബറിൽ പ്രതിരോധ മന്ത്രിയായി കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്നു. പകരം ബിജെപി നേതാവ് സിദ്ധാർഥ് കുങ്കളിക്കർ, പനാജിയിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുകയും 2017 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു.

കോൺഗ്രസ് സ്ഥാനാർത്ഥി റോയി നായിക്കിനെ 10,066 വോട്ടുകൾക്ക് പരാജയപ്പെടുത്തി ബിജെപി. സ്ഥാനാർത്ഥി, ആരോഗ്യമന്ത്രി വിശ്വജിത് റാണെ വാൽപൂരി നിലനിർത്തി. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന റാണെ എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP