Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രത്യേക പ്രമേയം പാസാക്കിയില്ലേ? അതുപോലെ ഈ ഓർഡിനൻസും അങ്ങനെ നിയമം ആക്കിക്കൂടേ? സംസ്ഥാനത്തെ തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടാതെ വീണ്ടും ഇടതുസർക്കാരിനോട് ഇടഞ്ഞ് ഗവർണർ; വിയോജിപ്പ് ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടറിയിച്ചത് മന്ത്രി എ.സി.മൊയ്തീനെ; പിന്മാറ്റം വാർഡ് വിഭജനം പുതിയ സെൻസസ് നടപടിയെ ബാധിക്കുമെന്ന പ്രതിപക്ഷനേതാവിന്റെ പരാതിയെ തുടർന്ന്; നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രത്യേക പ്രമേയം പാസാക്കിയില്ലേ? അതുപോലെ ഈ ഓർഡിനൻസും അങ്ങനെ നിയമം ആക്കിക്കൂടേ? സംസ്ഥാനത്തെ തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടാതെ വീണ്ടും ഇടതുസർക്കാരിനോട് ഇടഞ്ഞ് ഗവർണർ; വിയോജിപ്പ് ആരിഫ് മുഹമ്മദ് ഖാൻ നേരിട്ടറിയിച്ചത് മന്ത്രി എ.സി.മൊയ്തീനെ; പിന്മാറ്റം വാർഡ് വിഭജനം പുതിയ സെൻസസ് നടപടിയെ ബാധിക്കുമെന്ന പ്രതിപക്ഷനേതാവിന്റെ പരാതിയെ തുടർന്ന്; നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: എൽഡിഎഫ് സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള ശീതസമരം രൂക്ഷമാകുന്നു. പൗരത്വഭേദഗതി നിയമത്തിൽ സർക്കാരിന്റെ പ്രചാരണങ്ങളെ വിമർശിച്ചതിന് പിന്നാലെ, സംസ്ഥാനത്തെ തദ്ദേശ വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചു. തദ്ദേശഭരണമന്ത്രി എ.സി.മൊയ്തീനെ ഗവർണർ നേരിട്ട് വിസമ്മതം അറിയിച്ചെന്നാണ് വിവരം. മന്ത്രിയും ഗവർണറും തമ്മിൽ കൊല്ലത്തുവച്ച് കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇക്കാര്യത്തിലുള്ള വിയോജിപ്പ് അദ്ദേഹം അറിയിച്ചത്.

ഓർഡിനൻസ് മന്ത്രിസഭ പാസാക്കുന്നതിനു പകരം നിയമസഭയിൽ കൊണ്ടുവന്ന് നിയമമാക്കിക്കൂടേയെന്ന് ഗവർണർ മന്ത്രിയോട് ആരാഞ്ഞു. തദ്ദേശ വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ഓർഡിനൻസ് മന്ത്രിസഭ പാസാക്കിയിരുന്നു. ഇതാണ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലുള്ളത്. തദ്ദേശസ്ഥാപനങ്ങളിൽ കുറഞ്ഞത് എത്രവാർഡുകൾ ആകാമെന്നും പരമാവധി എത്രവാർഡുകൾ ആകാമെന്നും നിയമമുണ്ട്. ഇതനുസരിച്ച് ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും കുറഞ്ഞത് 13 വാർഡുകളും പരമാവധി 23 വാർഡുകളുമാണ്. ജില്ലാ പഞ്ചായത്തിൽ 16ഉം 32ഉം. മുനിസിപ്പാലിറ്റികളിൽ കുറഞ്ഞ വാർഡെണ്ണം 25ഉം കൂടിയത് 52ഉം ആണ്. കോർപറേഷനുകളിൽ 55ഉം 100ഉം. തിരുവനന്തപുരം കോർപറേഷനിൽ 100 വാർഡുകൾ ഉണ്ട്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡ് വച്ച് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതോടെയാണ് പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വേണ്ടിവന്നത്.

വാർഡ് വിഭജനത്തിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി എന്നാണ് സൂചന. വാർഡ് വിഭജനം പുതിയ സെൻസസ് നടപടിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് ഗവർണർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ഓർഡിനൻസിൽ ആദ്യം ഒപ്പിടാതെ കൂടുതൽ വിശദീകരണം തേടി ഗവർണർ സർക്കാരിന് ഫയൽ മടക്കി.

എന്നാൽ വാർഡ് വിഭജനം സെൻസസ് നടപടികളെ ബാധിക്കില്ലെന്നും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മറുപടി നൽകി സർക്കാർ വീണ്ടും ഗവർണർക്ക് ഒപ്പിടാനായി കൈമാറി. എന്നാൽ ഫയൽ സർക്കാർ രാജ്ഭവന് നൽകി രണ്ടാഴ്ചയായിട്ടും ഇതുവരേയും ഈ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ല. ഇതു സർക്കാരിന് തിരികെ നൽകുകയും ചെയ്തിട്ടില്ല. ഫയലുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ടാമതും ഗവർണർ സർക്കാരിൽ നിന്നും വിശദീകരണം തേടുകയും ചെയ്തുവെന്നാണ് സൂചന.

അതേസമയം, തദ്ദേശ വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ പ്രതിപക്ഷം സ്വാഗതം ചെയ്തു. ഓർഡിനൻസ് അശാസ്ത്രീയവും രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതുമാണെന്ന് കോൺഗ്രസ് നേതാവ് കെ.സി.ജോസഫ് എംഎൽഎ പറഞ്ഞു.വാർഡുകൾ വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയതു പോലെ ഓർഡിനൻസ് മന്ത്രിസഭ പാസാക്കുന്നതിനു പകരം നിയമസഭയിൽ കൊണ്ടുവന്ന് നിയമമാക്കിക്കൂടേയെന്നാണ് ഗവർണർ മന്ത്രിയോട് ആരാഞ്ഞത്. ജനുവരി അവസാനമാണ് നിയമസഭ വീണ്ടും ചേരുന്നത്. ഗവർണർ ഓർഡിനൻസ് മടക്കാത്തത് സർക്കാരിനെ ആശങ്കയിലാക്കിയിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP