Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാരിന്റെ ഏത് തീരുമാനത്തേയും വർഗ്ഗീയവത്കരിക്കുന്നു; കേരളീയ സമൂഹം ചെറുത്തു തോല്പിക്കണം: നയം വ്യക്തമാക്കി ലീഗ്

സർക്കാരിന്റെ ഏത് തീരുമാനത്തേയും വർഗ്ഗീയവത്കരിക്കുന്നു; കേരളീയ സമൂഹം ചെറുത്തു തോല്പിക്കണം: നയം വ്യക്തമാക്കി ലീഗ്

കോഴിക്കോട്: സർക്കാരിന്റെ ഏത് നയ തീരുമാനങ്ങളെയും വർഗീയവൽക്കരിക്കാൻ ശ്രമം നടക്കുന്നതായി മുസ്‌ലിം ലീഗ്. ഇതിനെ കേരള സമൂഹം ചെറുക്കണമെന്ന് കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിൽ പാസ്സാക്കിയ രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. മലബാറിൽ പ്ളസ് ടു സ്കൂളുകൾ അനുവദിച്ചത് ലീഗിന് രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കാൻ പോന്നതാണെന്നും യോഗം വിലയിരുത്തി.

മദ്യനയം രൂപവൽക്കരിക്കുന്നതിൽ മുസ്ലിം ലീഗ് മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്നും എന്നാൽ ആരുടെയും പക്ഷം പിടിച്ചിട്ടില്ലെന്നും
ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ കോഴിക്കോട്ട് പറഞ്ഞു. സമ്പൂർണ മദ്യനിരോധനത്തിലേക്ക് എത്തണമെന്നായിരുന്നു ലീഗിന്റെ നിലപാട്. അതിലേക്ക് സർക്കാർ എത്തിയതിൽ സന്തോഷമുണ്ട്. ബാർ തൊഴിലാളികളുടെ പുനരധിവാസത്തിന് ലീഗ് ഫണ്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവൺമെന്റ് തീരുമാനങ്ങളെ വർഗ്ഗീയവത്കരിക്കുന്നത് തടയാൻ സിപിഐ(എം) അടക്കമുള്ള കക്ഷികൾ മുന്നോട്ടുവരണമെന്നും ബഷീർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP