Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വാളയാർ കേസിൽ ജുഡീഷ്യൽ അന്വേഷണം; പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച പരിശോധിക്കും; കേസ് അന്വേഷിക്കുക മുൻ ജില്ലാ ജഡ്ജി എസ്.ഹനീഫ അദ്ധ്യക്ഷനായ സമിതി; സിബിഐ അന്വേഷണം തന്നെ വേണമെന്ന് പെൺകുട്ടികളുടെ അമ്മ; ജുഡീഷ്യൽ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അമ്മ

വാളയാർ കേസിൽ ജുഡീഷ്യൽ അന്വേഷണം; പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച പരിശോധിക്കും; കേസ് അന്വേഷിക്കുക മുൻ ജില്ലാ ജഡ്ജി എസ്.ഹനീഫ അദ്ധ്യക്ഷനായ സമിതി; സിബിഐ അന്വേഷണം തന്നെ വേണമെന്ന് പെൺകുട്ടികളുടെ അമ്മ; ജുഡീഷ്യൽ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അമ്മ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാളയാർ കേസിൽ സർക്കാർ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച പരിശോധിക്കും. മുൻ ജില്ലാ ജഡ്ജി എസ്.ഹനീഫ അദ്ധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ഇതിനിടെ വാളയാർ കേസിൽ പ്രതികളെ വെറുതേ വിട്ടതിനെതിരേ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പൊലീസിന്റേയും പ്രോസിക്യൂഷന്റേയും വീഴ്ച അക്കമിട്ട് നിരത്തിയായിരുന്നു സർക്കാരിന്റെ അപ്പീൽ. പ്രതികൾക്ക് നോട്ടീസയയ്ക്കുകയും ചെയ്തു. അതേസമയം, സിബിഐ അന്വേഷണം തന്നെ വേണമെന്ന് പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. ജുഡീഷ്യൽ അന്വേഷണത്തിൽ തൃ്പ്തിയില്ലെന്നും അമ്മ പ്രതികരിച്ചു.

പൊലീസ് അന്വേഷണത്തിൽ വന്ന ഗുരുതര വീഴ്ചയുടെയും സർക്കാറിന് നേരെ വ്യാപക വിമർശനമുയരുകയും ചെയ്ത സാഹചര്യത്തിലാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസിന്റെയും പ്രൊസിക്യൂഷന്റെയും വീഴ്ച അന്വേഷണ സംഘം പരിശോധിക്കും.വാളയാർ അട്ടപ്പള്ളത്ത് 52 ദിവസത്തിന്റെ ഇടവേളയിലാണ് സഹോദരിമാരായ പെൺകുട്ടികളെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

2017 ജനുവരി 13ന് വൈകീട്ടാണ് മൂത്ത പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മാർച്ച് നാലിന് ഇളയ പെൺകുട്ടിയെയും ഇതേ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരും നിരന്തരമായി ലൈംഗിക പീഡനത്തിന് വിധേയരായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ആത്മഹത്യയല്ല,കൊലപാതകമാണെന്നും വിശദമായ അന്വേഷണം വേണമെന്നും വ്യാപക ആവശ്യമുയർന്നിരുന്നു.പ്രായപൂർത്തിയാവാത്ത ഒരാൾ അടക്കം കേസിൽ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്.

കുട്ടികളുടെ ബന്ധുക്കളും അയൽവാസികളുമാണ് പ്രതികൾ.എന്നാൽ, പൊലീസിന്റെയും പ്രൊസിക്യൂഷന്റെയും ഭാഗത്ത് വൻ വീഴ്ചയുണ്ടായതിനെ തുടർന്ന് കേസിലെ മുഴുവൻ പ്രതികളെയുംപാലക്കാട് പോക്സോ കോടതി വെറുതെ വിടുകയായിരുന്നു.പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് കോടതി ഇവരെ വെറുതെ വിട്ടത്. പ്രായപൂർത്തിയാവാത്ത പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ പൂർത്തിയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP