Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അഴിമതിയുടെ പേരിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പിരിച്ചു വിട്ടു; നടപടി സംസ്ഥാനത്ത് ആദ്യത്തേത്; പിരിച്ച് വിട്ട നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് തുണയായത് ഭരണ പ്രതിപക്ഷ പോര്; സെക്രട്ടറിക്ക് വേണ്ടി ആദ്യം അനുകൂലനിലപാട് സ്വീകരിച്ചത് സിപിഎം നേതാക്കൾ; പിന്നിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ജയിച്ചതിലെ കട്ടക്കലിപ്പ്; തിരിച്ചുവരാനുള്ള കരുക്കൾ നീക്കി മുഹമ്മദ് ഷഫീഖും

അഴിമതിയുടെ പേരിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പിരിച്ചു വിട്ടു; നടപടി സംസ്ഥാനത്ത് ആദ്യത്തേത്; പിരിച്ച് വിട്ട നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് തുണയായത് ഭരണ പ്രതിപക്ഷ പോര്; സെക്രട്ടറിക്ക് വേണ്ടി ആദ്യം അനുകൂലനിലപാട് സ്വീകരിച്ചത് സിപിഎം നേതാക്കൾ; പിന്നിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ജയിച്ചതിലെ കട്ടക്കലിപ്പ്; തിരിച്ചുവരാനുള്ള കരുക്കൾ നീക്കി മുഹമ്മദ് ഷഫീഖും

ടി.പി.ഹബീബ്

കോഴിക്കോട് : അഴിമതിയുടെ പേരിൽ സംസ്ഥാനത്ത് ആദ്യമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പിരിച്ചു വട്ട സംഭവത്തിലെ രാഷ്ട്രീയ വിവാദം അവസാനിക്കുന്നില്ല. ജോലിയിൽ നിന്നും പിരിച്ച് വിട്ട നാദാപുരം ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് ഷഫീഖിന് തുണയായത് ഭരണ പ്രതിപക്ഷ പോര്. നാദാപുരത്ത് നിന്നും ആദ്യ ഘട്ടത്തിൽ സ്ഥലം മാറ്റത്തിന് വിധേയനായ സെക്രട്ടറി ദിവസങ്ങൾക്കുള്ളിൽ സ്ഥലം മാറ്റം റദ്ദാക്കി ഗ്രാമപഞ്ചായത്തിൽ തുടർന്നത് ഇതിന്റെ ഭാഗമായാണ്.

2016 മാർച്ച് അവസാനമാണ് നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി മുഹമ്മദ് ഷഫീഖ് ചുമതലയേറ്റത്. മൂന്ന് സസ്പെൻഷനും ഒൻപതോളം ലഘു ശിക്ഷകളുമായാണ് സെക്രട്ടറി നാദാപുരത്ത് എത്തിയത്. നാദാപുരത്ത് സെക്രട്ടറിയായി ചുമതലയേറ്റത് മുതൽ അദേഹത്തിന്റെ ചെയ്തികൾ ഏറെ വിമർശനത്തിന് ഇടയായിരുന്നു. ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ അനുമതി കൊടുക്കാൻ സാധിക്കില്ലെന്ന് നോട്ട് എഴുതിയ കെട്ടിടങ്ങൾക്ക് നിർബാധം ലൈസൻസ് കൊടുക്കാൻ സെക്രട്ടറി തീരുമാനമെടുത്തു. ഇതിനെതിരെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ശക്തമായ നിലപാടുമായി രംഗത്തെത്തിയിരുന്നു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വഴി വിട്ട പ്രവർത്തനങ്ങളിൽ പൊറുതി മുട്ടിയ ഭരണസമിതി സെക്രട്ടറിയെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിനെ സമീപിച്ചു. പാറക്കൽ അബ്ദുല്ല എംഎ‍ൽഎ.യുടെ കത്തോട് കൂടിയാണ് സ്ഥലം മാറ്റണമെന്നുള്ള അപേക്ഷ മന്ത്രിക്ക് സമർപ്പിച്ചത്. പരാതിയുടെ ഗൗരവം മനസ്സിലാക്കിയ മന്ത്രി ഉടൻ തന്നെ സെക്രട്ടറിയെ ഏറാമലയിലേക്ക് സ്ഥലം മാറ്റി. എന്നാൽ പാറക്കൽ അബ്ദുല്ല എംഎ‍ൽഎ.നൽകിയ കത്തിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റിയ നടപടി സിപിഎമ്മിനുള്ളിൽ ഏറെ ചർച്ചയായി.

പാറക്കൽ അബ്ദുല്ലക്ക് ഇതിലൂടെ നല്ല ഇമേജ് ലഭിക്കുന്നതും സിപിഎം.നേതാക്കളെ ചൊടിപ്പിച്ചു. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പാറക്കൽ ഇത്തരത്തിലുള്ള നടപടിയെന്ന് ലീഗ് നേതാക്കൾ പ്രചരിപ്പിച്ചു. സിപിഎമ്മിന്റെ ജില്ലാ നേതാക്കളടക്കം പ്രശ്നത്തിൽ ഗൗരവമായി ഇടപെട്ടു. കഴിഞ്ഞ തവണ കുറ്റ്യാടിയിലെ സിപിഎം.കോട്ട പിടിച്ചെടുത്തതോടെയാണ് പാറക്കലിനെ അടിക്കാൻ കിട്ടുന്ന അവസരങ്ങളിലൊക്കെ സിപിഎം.നന്നായി ഉപയോഗിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് സിപിഎം.നേതാക്കൾ പ്രശ്നത്തിൽ ഇടപെട്ടത്. അതിനിടെ സ്ഥലം മാറ്റം ലഭിച്ച ഏറാമലിൽ ചാർജ്ജ് ഏടുക്കേണ്ടെന്ന ഉറപ്പും ചില ഭരണകകക്ഷി നേതാക്കളായ സിപിഎം.നേതാക്കൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. അതോടെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കിയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി നാദാപുരത്ത് തന്നെ മുഹമ്മദ് ഷഫീഖ് തിരിച്ചെത്തിയത്. അതിന് പിന്നാലെയാണ് വഴി വിട്ട നടപടിയുടെ പേരിൽ മുഹമ്മദ് ഷഫീഖിനെ സസ്പെന്റ് ചെയ്യുന്നത്.

സർവ്വീസിൽ നിന്നും പിരിച്ചു വിട്ടെങ്കിലും സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കാനാണ് മുഹമ്മദ് ഷഫീഖിന്റെ തീരുമാനം.സർക്കാറിൽ നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അദേഹം.ഭരണകക്ഷിയിലെ ചില കേന്ദ്രങ്ങളിൽ നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് അദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ പറയുന്നത്.എന്നാൽ അന്ന് നാദാപുരം ഗ്രാമപഞ്ചായത്തിൽ അനുമതി നൽകിയ കെട്ടിടങ്ങളുടെ സ്ഥിതി വിവരങ്ങൾ പൂർണമായും മനസ്സിലാക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേത്യത്വത്തിലുള്ള സംഘത്തെ ഭരണസമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP