Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചടുലരാഷ്ട്രീയനീക്കത്തിലൂടെ അമ്പരപ്പിച്ച മമതയെ പൂട്ടാൻ നിയമവഴി നോക്കി ബിജെപി; പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിക്കും കൊൽക്കത്ത പൊലീസ് കമ്മീഷണർക്കും എതിരെ കോടതി അലക്ഷ്യഹർജി നൽകി സിബിഐ; ജീവൻ ബലിനൽകാനും തയ്യാറെന്നും അനുരഞ്ജനത്തിന് വഴങ്ങില്ലെന്നും മമത; സമരവേദിയിൽ പൊലീസുകാർക്ക് മെഡൽ നൽകിയും കേന്ദ്രസർക്കാരിനെ പ്രകോപിപ്പിക്കാൻ ശ്രമം; രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ മെട്രോ ചാനലിൽ സത്യാഗ്രഹം തുടരുമെന്നും പ്രഖ്യാപനം

ചടുലരാഷ്ട്രീയനീക്കത്തിലൂടെ അമ്പരപ്പിച്ച മമതയെ പൂട്ടാൻ നിയമവഴി നോക്കി ബിജെപി; പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിക്കും കൊൽക്കത്ത പൊലീസ് കമ്മീഷണർക്കും എതിരെ കോടതി അലക്ഷ്യഹർജി നൽകി സിബിഐ; ജീവൻ ബലിനൽകാനും തയ്യാറെന്നും അനുരഞ്ജനത്തിന് വഴങ്ങില്ലെന്നും മമത; സമരവേദിയിൽ പൊലീസുകാർക്ക് മെഡൽ നൽകിയും കേന്ദ്രസർക്കാരിനെ പ്രകോപിപ്പിക്കാൻ ശ്രമം; രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ മെട്രോ ചാനലിൽ സത്യാഗ്രഹം തുടരുമെന്നും പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെ തടഞ്ഞതിനെ തുടർന്നുള്ള രാഷ്ട്രീയനാടകം തുടരുകയാണ്. പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി, കൊൽക്കത്ത പൊലീസ് കമ്മീഷണർ എന്നിവർക്കെതിരെ സിബിഐ കോടതി അലക്ഷ്യഹർജി ഫയൽ ചെയ്തു. സുപ്രീംകോടതിയുടെ ഉത്തരവ് മനഃപൂർവം ലംഘിച്ചുവെന്നാണ് ഹർജിയിലെ ആരോപണം.

അതേസമയം സിബിഐ നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനർജി മെട്രോ ചാനലിൽ സത്യാഗ്രഹം തുടരുകയാണ്. രാജ്യത്തെയും ഭരണഘടനയെയും സംരക്ഷിക്കും വരെ സത്യാഗ്രഹം തുടരുമെന്നാണ് മമതയുടെ നിലപാട്. തന്റെ ജീവൻ ബലികഴിക്കാനും തയ്യാറാണെന്നും ഒരുതരത്തിലുള്ള അനുരഞ്ജനത്തിനും വഴങ്ങില്ലെന്നും മമത പറഞ്ഞു.എന്നാൽ ഭരണഘടനാലംഘനമാണ് നടന്നിരിക്കുന്നതെന്ന ്കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു.അതിനിടെ അനിശ്ചിതകാല ധർണ നടക്കുന്ന മെട്രോ ചാനലിന്റെ സമീപമുള്ള സമരവേദിയിൽ വെച്ച് പൊലീസുകാർക്ക് മെഡലുകൾ നൽകിയും മമമ പ്രകോപനം സൃഷ്ടിച്ചു. സാധാരണ ഗതിയിൽ ഇങ്ങനെ പുരസ്‌കാരങ്ങൾ നൽകാറില്ലാത്തതാണ്. പ്പിക്കാം. പ്രവർത്തന മികവിനുള്ള പൊലീസ് മെഡലുകളാണ് ഇവർക്ക് സമ്മാനിച്ചിരിക്കുന്നത്. ട്രാഫിക് പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് പുരസ്‌കാരം നൽകിയിരിക്കുന്നത്.

പല രഹസ്യങ്ങളും അറിയാവുന്നതുകൊണ്ടാണോ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ രക്ഷിക്കാൻ മമത ഇടപെടുന്നതും ധർണ നടത്തുന്നതുമെന്ന് ബിജെപി ചോദിച്ചു. അന്വേഷണത്തെ മമത ഭയപ്പെടുന്നത് എന്തിനെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വാർത്താസമ്മേളനത്തിൽ ആരാഞ്ഞു.

ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് മോദി സർക്കാരിന്റെ ശ്രമമെന്ന പ്രതിപക്ഷ ആരോപണം തള്ളിയ അദ്ദേഹം, അഴിമതിക്കാരനെ രക്ഷിക്കാനാണ് മമത സർക്കാർ ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. നിയമപ്രകാരമാണ് സിബിഐ പ്രവർത്തിച്ചത്. മമതയുടെ പേരിൽ അഴിമതിക്കാരെല്ലാം ഒന്നിച്ചിരിക്കുന്നു. ഈ സഖ്യത്തിലെ സൈനികരെല്ലാം അന്വേഷണം നേരിടുന്നവരാണ്. രാഹുൽ അഴിമതിക്കേസുകൾ നേരിടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ബംഗാൾ സർക്കാരിനെതിരായ സിബിഐയുടെ ഹർജി സുപ്രീംകോടതി നാളെ കേൾക്കും. അടിയന്തരമായി പരിഗണിക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളി. സിബിഐക്കെതിരെ ബംഗാൾ പൊലീസും കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകി. സിബിഐ. നടപടി ചോദ്യംചെയ്തുള്ള ഹർജി നാളെ പരിഗണിക്കും. ബംഗാൾ ഗവർണർ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. നാടകീയ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവർണറോട് വിശദാംശങ്ങൾ തേടി. ബംഗാൾ സർക്കാരിനെതിരെ സിബിഐ സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ശാരദ ചിട്ടി തട്ടിപ്പ് കേസിലെ അന്വേഷണം തടസപ്പെടുത്താൻ മമത സർക്കാർ ശ്രമിക്കുകയാണെന്നും ബംഗാളിലെ സംഭവങ്ങൾ ഫെഡറലിസത്തിന് ഭീഷണിയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തിരിച്ചടിച്ചു.

ശരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത സിറ്റി പൊലീസ് കമ്മിഷണർ രാജീവ് കുമാറിന്റെ മൊഴിയെടുക്കാൻ സിബിഐ ശ്രമിച്ചതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന മമത വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറായിട്ടില്ല. അന്വേഷണം തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാണിച്ച് ബംഗാൾ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ സിബിഐ നൽകിയ ഹർജി നാളെ പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കൊൽക്കത്ത സിറ്റി പൊലീസ് കമ്മിഷണർ തെളിവുനശിപ്പിക്കാൻ ശ്രമിച്ചുവെന്ന് സിബിഐയ്ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

എന്നാൽ വാറണ്ടില്ലാതെയാണ് സിബിഐ ഉദ്യോഗസ്ഥർ വന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണർക്കുവേണ്ടി ഹാജരായ കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി പറഞ്ഞു. തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ബോധ്യപ്പെടുത്തിയാൽ കർശന നടപടിയെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സിബിഐ നടപടി ലോക്‌സഭയിൽ തിളച്ചുമറിഞ്ഞു.

പ്രതിപക്ഷത്തെ വേട്ടയാടാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് മല്ലികാർജുൻ ഖാർഗേ പറഞ്ഞു. പലതവണ നോട്ടിസ് നൽകിയിട്ടും ഹാജരാകാൻ കൊൽക്കത്ത കമ്മിഷണർ തയ്യാറായില്ലെന്നും സിബിഐയും പ്രവർത്തനം ബംഗാൾ സർക്കാർ തടസപ്പെടുത്തുകയാണെന്നും രാജ്‌നാഥ് സിങ് മറുപടി നൽകി. ബംഗാൾ ഗവർണർ കേസരി നാഥ് തൃപാഠിയിൽ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി റിപ്പോർട്ട് തേടി. 

അതിനിടെ, മമതാ ബാനർജിക്ക് പിന്തുണയുമായി സിപിഎം ഒഴികെയുള്ള വിവിധ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം നടന്നതെല്ലാം തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള നാടകമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. തിരഞ്ഞെടുപ്പിൽ ഒപ്പമുണ്ടാകുമെന്ന് കരുതിയ തൃണമൂൽ കോൺഗ്രസ് ഇടഞ്ഞതാണ് ഇപ്പോൾ ശാരദ, റോസ് വാലി തട്ടിപ്പുകൾ കുത്തിപ്പൊക്കാൻ കാരണമെന്നും കോടിയേരി ആരോപിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാനമായ ആരോപണമാണ് ഉന്നയിച്ചത്.അതേസമയം, ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ബിജെപിയുടെയും മോദിയുടെയും ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്ന് കീഴ്‌പ്പെടുത്തുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് ഫാസിസ്റ്റ് ശക്തികളെ തകർക്കുമെന്നും കോൺഗ്രസ് രാഹുൽ ഗാന്ധി പറഞ്ഞു.

പൊലീസ് കമ്മീഷണറെ കസ്റ്റഡിയിൽ എടുക്കാൻ ഉള്ള സിബിഐ നടപടിയെ തടഞ്ഞ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ പിന്തുണച്ച രാഹുൽ മമതാ ബാനർജിയുമായി ഫോണിൽ സംസാരിച്ചെന്നും ട്വിറ്ററിൽ കുറിച്ചു. അവരെ അനുകൂലിച്ച് മറ്റ് പ്രതിപക്ഷ പാർട്ടി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി വേട്ടയാടാൻ മോദി സർക്കാർ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.മമത ബാനർജിക്ക് പിന്തുണയുമായി എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ , ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡി.എം.കെ രാജ്യസഭാംഗം കനിമൊഴി, ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ, മുൻ പ്രധാനമന്ത്രി എച്.ഡി.ദേവഗൗഡ,നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള എന്നിവർ രംഗത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP