Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ദിരയെ കൊന്നപോലെ എന്നെയും അവർ കൊല്ലും; എന്നെ കൊല്ലാൻ ഏൽപിച്ചിരുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ തന്നെ; ജീവനെടുക്കാൻ പറന്നുനടക്കുന്ന കഴുകന്മാരെ കുറിച്ച് സൂചിപ്പിച്ച് അരവിന്ദ് കെജ്രിവാൾ; മുഖ്യമന്ത്രിയായിട്ടും ആക്രമിക്കപ്പെടുന്നതിന് പിന്നിൽ തന്നെ വധിക്കാൻ നടക്കുന്ന ഗൂഢാലോചനകളെ കുറിച്ച് ആശങ്കപ്പെട്ട് ഡൽഹി മുഖ്യമന്ത്രി

ഇന്ദിരയെ കൊന്നപോലെ എന്നെയും അവർ കൊല്ലും; എന്നെ കൊല്ലാൻ ഏൽപിച്ചിരുന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ തന്നെ; ജീവനെടുക്കാൻ പറന്നുനടക്കുന്ന കഴുകന്മാരെ കുറിച്ച് സൂചിപ്പിച്ച് അരവിന്ദ് കെജ്രിവാൾ; മുഖ്യമന്ത്രിയായിട്ടും ആക്രമിക്കപ്പെടുന്നതിന് പിന്നിൽ തന്നെ വധിക്കാൻ നടക്കുന്ന ഗൂഢാലോചനകളെ കുറിച്ച് ആശങ്കപ്പെട്ട് ഡൽഹി മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബിജെപി തന്റെ ജീവനെടുക്കാൻ നടക്കുകയാണെന്ന് തുറന്നടിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ പോലെ വ്യക്തിഗത സുരക്ഷാ ഓഫീസർ തന്നെ വകവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ കേജ്‌രിവാൾ പറഞ്ഞു. പാർട്ടിയുടെ പ്രവർത്തനത്തിൽ നിരാശനായ ആം ആദ്മി പ്രവർത്തകനാണ് മുഖ്യമന്ത്രിയെ ആക്രമിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്താണ് അത് അർഥമാക്കുന്നത്? പഞ്ചാബ് മുഖ്യമന്ത്രിയോട് ഒരു കോൺഗ്രസ് പ്രവർത്തകനു ദേഷ്യമുണ്ടെങ്കിൽ അയാൾക്ക് മുഖ്യമന്ത്രിയെ അടിക്കാൻ സാധിക്കുമോ. മോദിജിയോട് ബിജെപി പ്രവർത്തകനു ദേഷ്യമുണ്ടെങ്കിൽ അതു സാധിക്കുമോ? കേജ്‌രിവാൾ ചോദിച്ചു.

മുഖ്യമന്ത്രി തന്നെ ആരോപണവുമായി രംഗത്തെത്തിയതോടെ വിഷയത്തിൽ ഡൽഹി പൊലീസും പ്രതികരിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ഉന്നതർക്കു ഡൽഹി പൊലീസ് സുരക്ഷ നൽകുന്നുണ്ട്. ഡൽഹി മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുവേണ്ടി നിയോഗിച്ച ഉദ്യോഗസ്ഥർ പ്രതിബദ്ധതയോടെയാണു ചുമതല നിർവഹിക്കുന്നത് ഡൽഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

2015ലും ഒരു അഭിമുഖത്തിൽ പൊലീസിനെതിരെ കേജ്‌രിവാൾ നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. ഇതേതുടർന്ന് ഡൽഹി പൊലീസ് കേജ്‌രിവാളിനെതിരെ മാനനഷ്ടക്കേസ് കൊടുത്തു. കഴിഞ്ഞ വർഷമാണ് ഈ കേസിൽ കേജ്രിവാൾ കുറ്റവിമുക്തനായത്. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രൂക്ഷവിമർശനങ്ങളാണ് കേജ്‌രിവാളും ആം ആദ്മി പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP