Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എംഎസ്എഫിൽ സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചുനിൽക്കുന്നവർക്കും മാത്രമേ സ്ഥാനമുള്ളു; ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാർ കവർന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കിൽ പിരിവെട്ടിയവരെ പോലെ നമ്മൾ നോക്കി നിൽക്കുന്നു; വിവാദ പ്രസ്താവനയുമായി എംഎസ്എഫ് ഹരിത മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്‌സ മോൾ; എംഎസ്എഫ് ജില്ലാപ്രസിഡന്റിനെ പുറത്താക്കിയതിന് പിന്നാലെ മുസ്ലിംലീഗ് വിദ്യാർത്ഥി സംഘടനയിൽ കടുത്ത പോര്

എംഎസ്എഫിൽ സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചുനിൽക്കുന്നവർക്കും മാത്രമേ സ്ഥാനമുള്ളു; ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാർ കവർന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കിൽ പിരിവെട്ടിയവരെ പോലെ നമ്മൾ നോക്കി നിൽക്കുന്നു; വിവാദ പ്രസ്താവനയുമായി എംഎസ്എഫ് ഹരിത മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്‌സ മോൾ; എംഎസ്എഫ് ജില്ലാപ്രസിഡന്റിനെ പുറത്താക്കിയതിന് പിന്നാലെ മുസ്ലിംലീഗ് വിദ്യാർത്ഥി സംഘടനയിൽ കടുത്ത പോര്

ജംഷാദ് മലപ്പുറം

മലപ്പുറം: 'മുസ്ലിംലീഗ് വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫിൽ സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചു നിൽക്കുന്നവർക്കും മാത്രമേ സ്ഥാനമുള്ളു. പാർട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാർ കവർന്നെടുത്ത് തന്നിഷ്ടം നടപ്പിലാക്കുന്നു. എം.എസ്.എഫ് ജില്ലാപ്രസിഡന്റിനെ പുറത്താക്കിയതിന് പിന്നാലെ മുസ്ലിംലീഗ് വിദ്യാർത്ഥി സംഘടനയിൽ പോര്. വിവാദ പ്രസ്താവനയുമായി എംഎസ്എഫ് ഹരിത മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹഫ്‌സ മോൾ രംഗത്ത്.

സംഘടനാ നേതൃത്വത്തിനെതിരേ സാമൂഹിക മാധ്യമത്തിലൂടെ അതിരൂക്ഷമായ വിമർശനവുമായാണ് ഹഫ്സ മോൾ രംഗത്തുവന്നിട്ടുള്ളത്. 'സത്യത്തിൽ നമ്മുടെ പാർട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാർ കവർന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കിൽ പിരിവെട്ടിയവനെ പോലെ നമ്മൾ നോക്കി നിൽക്കുകയാണെന്ന് അവർ പ്രതികരിച്ചു. സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചു നിൽക്കുന്നവർക്കും മാത്രമേ സംഘടനയിൽ സ്ഥാനമുള്ളൂ എന്നുള്ള മോദി സ്റ്റൈൽ പ്രഖ്യാപനം കൂടിയാണ് ഇന്നത്തെ പത്രക്കുറിപ്പെന്നും ഹഫ്‌സ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

മലപ്പുറം ജില്ലാ എം.എസ്.എഫ് പ്രസിഡന്റ്് റിയാസ് പുൽപ്പറ്റയെ സ്ഥാനത്ത് നിന്ന് നീക്കിയ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടേ നടപടിയിൽ പ്രതിഷേധിച്ചാണ് ഹഫ്സ മോളുടെ പ്രതിഷേധം ഫേസ്‌ബുക്കിൽ കുറിച്ചത്. എംഎസ്എഫ് സംസ്ഥാന കൗൺസിലിലെ ബഹളത്തിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുൽപ്പറ്റയെ സ്ഥാനത്ത് നിന്ന് നീക്കിയതാണ് തുടക്കം. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. തന്നെ പുറത്താക്കിയ നടപടി തന്നെ അറിയിച്ചില്ലെന്നും ഇന്ന് പുറത്തിറങ്ങിയ ചന്ദ്രിക പത്രത്തിലൂടെ മാത്രമാണ് തന്നെ നീക്കിയ വാർത്ത അറിഞ്ഞതെന്നും റിയാസ് പ്രതികരിച്ചു. അതേസമയം ജില്ലാ കമ്മിറ്റിയിലെ പകുതിയോളം ഭാരവാഹികൾ സംസ്ഥാന കമ്മിറ്റിക്ക് രാജി സമർപ്പിച്ചതായി സൂചനയുണ്ട്. പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് പുതിയ തലത്തിലെത്തിയത്.

ഡിസംബറിൽ കോഴിക്കോട്ട് നടന്ന എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന് ശേഷം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാനായിരുന്നു തീരുമാനം. എന്നാൽ, സമാവായത്തിലെത്താത്തതിനാൽ അന്ന് നടന്നില്ല. ഇതോടെ ഈ മാസം ഒമ്പതിന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ സംസ്ഥാന കൗൺസിൽ കൂടി. എന്നാൽ, കൗൺസിലിൽ പുതിയ പ്രസിഡന്റിനെ ചൊല്ലി തർക്കമായി. മലപ്പുറത്ത് നിന്നുള്ള നിഷാദ് കെ സലീമിനെ പ്രസിഡന്റാക്കാൻ ഒരു വിഭാഗവും പികെ നവാസിനെ പ്രസിഡന്റാക്കാൻ മറ്റൊരു വിഭാഗവും വാദിച്ചതോടെ കൗൺസിലിൽ ബഹളമായി. ഇതോടെ കൗൺസിൽ പിന്നീട് നടത്തുമെന്ന് അറിയിച്ചു. പിന്നാലെ ഭൂരിപക്ഷം കൗൺസിലർമാരും റിട്ടേണിങ് ഓഫീസർ പിഎം സാദിഖലി അടക്കമുള്ള നേതാക്കളെ തടഞ്ഞുവെച്ചു. എംകെ മുനീറടക്കമുള്ള നേതാക്കളെത്തിയാണ് അന്ന് പ്രശ്‌നം പരിഹരിച്ചത്.

എംഎസ്എഫ് ഭാരവാഹി തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ ലീഗ് കമ്മിറ്റിയുടെ തീരുമാനം അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റിയാസ് പുൽപ്പറ്റക്കെതിരെയുള്ള നടപടി.നിഷാദ് കെ സലീമിനെ പ്രസിഡന്റാക്കണമെന്ന നിലപാടിൽ നിലവിലെ എംഎസ്എഫ് നേതൃത്വവും
പികെ നവാസിനെ പ്രസിഡന്റാക്കണമെന്ന അഭിപ്രായത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഉറച്ച് നിൽക്കുന്നതിനിടെയാണ് അച്ചടക്ക നടപടികൾ തുടങ്ങിയത്. ഔദ്യോഗിക പക്ഷത്തിനൊപ്പം നിൽക്കുന്ന എംഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് പുൽപ്പറ്റയെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റായ മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് സ്ഥാനത്ത് നിന്ന് നീക്കി പത്രക്കുറിപ്പ് ഇറക്കിയത്. എന്നാൽ സസ്പെൻഡ് ചെയ്തതിന്റെ കാരണം പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.

എംഎസ്എഫ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം അട്ടിമറിച്ചതിനാലാണ് നടപടിയെന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം. ലീഗ് മുഖപത്രമായ ചന്ദ്രികയിലൂടെയാണ് നടപടി അറിഞ്ഞതെന്നും എന്തിനാണ് മാറ്റിയതെന്ന് അറിയിച്ചിട്ടില്ലെന്നുമായിരുന്നു പുറത്താക്കപ്പെട്ട റിയാസ് പുൽപ്പറ്റയുടെ പ്രതികരണം. ജില്ലാ ലീഗ് കമ്മിറ്റിക്ക് എംഎസ്എഫ് ജില്ലാ പ്രസിഡന്റിനെ മാറ്റാൻ കഴിയില്ലെന്ന് എംഎസ്എഫ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഈ കാര്യത്തിൽ ലീഗ് സംസ്ഥാന കമ്മിറ്റിയെ എംഎസ്എഫ് ഭാരവാഹികൾ പരാതി ബോധിപ്പിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP