Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎൻഎല്ലിൽ ചേരിപ്പോരും വ്യാജ കത്ത് വിവാദവും; സസ്പെൻഡ് ചെയ്ത മൂന്നുപേരെ തിരിച്ചെടുത്തുവെന്ന് കാണിച്ച് മാധ്യമ സ്ഥാപനങ്ങളിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ ലെറ്റർ ഹെഡിൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ ഒപ്പോടുകൂടിയ വാർത്താക്കുറിപ്പ്; സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്നും ലെറ്റർ ഹെഡും ഒപ്പും വ്യാജമെന്നും കാസിം ഇരിക്കൂർ; ആളും അനക്കവും ഇല്ലെങ്കിലും ഐഎൻഎല്ലിൽ കുറവില്ലാത്തത് തമ്മിലടിക്ക്

ഐഎൻഎല്ലിൽ ചേരിപ്പോരും വ്യാജ കത്ത് വിവാദവും; സസ്പെൻഡ് ചെയ്ത മൂന്നുപേരെ തിരിച്ചെടുത്തുവെന്ന് കാണിച്ച് മാധ്യമ സ്ഥാപനങ്ങളിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ ലെറ്റർ ഹെഡിൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ ഒപ്പോടുകൂടിയ വാർത്താക്കുറിപ്പ്; സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്നും ലെറ്റർ ഹെഡും ഒപ്പും വ്യാജമെന്നും കാസിം ഇരിക്കൂർ; ആളും അനക്കവും ഇല്ലെങ്കിലും ഐഎൻഎല്ലിൽ കുറവില്ലാത്തത് തമ്മിലടിക്ക്

കെ വി നിരഞ്ജൻ

കോഴിക്കോട്: പ്രവർത്തിക്കാൻ ആളില്ലെങ്കിലും തമ്മിൽത്തല്ലിന് കുറവൊന്നുമില്ലാത്ത പാർട്ടിയാണ് ഇന്ത്യൻ നാഷണൽ ലീഗ്. അടുത്തകാലത്തായി നിരവധി നേതാക്കളെയാണ് ഐഎൻഎല്ലിൽനിന്ന് പുറത്താക്കിയത്. ഇതോടെ പല വിഭാഗങ്ങളായി തിരിഞ്ഞ് പാർട്ടിയിലിപ്പോൾ കൂട്ടത്തല്ലാണ്. ഇത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടുണ്ടായത്. ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയുടെ പേരിൽ ലെറ്റർ ഹെഡ് തയ്യാറാക്കി ആരോ പത്ര ഓഫീസുകലിലേക്ക് അയയ്ക്കുകയായിരുന്നു.

അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്നു പേരെ ഐഎൻഎൽ ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുത്തുവെന്ന് കാണിക്കുന്ന ലെറ്റർ ഹെഡാണ് പത്ര ഓഫീസുകളിൽ എത്തിച്ചത്. സസ്പെൺൻഷൻ പിൻവലിച്ചു എന്ന തലക്കെട്ടിലാണ് കത്ത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിൽ ഐ എൻ എൽ പ്രശ്നങ്ങൾക്ക് പരിഹാരമായി. ഈ മാസം പത്താം തിയ്യതി കോഴിക്കോട് ജില്ലാ കമ്മിറ്റി സസ്പെന്റ് ചെയ്ത മൂന്നു പേർക്കെതിരെയുള്ള സസ്പെൻഷൻ നടപടി അഖിലേന്ത്യാ കമ്മിറ്റി പിൻവലിച്ചുവെന്നാണ് കത്തിൽ പറയുന്നത്.

നാഷണൽ യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ ഫാരിസ് കൊടുവള്ളി, കൊടുവള്ളി മണ്ഡലം ട്രഷറർ അബ്ദുൾ സലാം നരിക്കുനി, കെ അബു എന്നിവർക്കെതിരെയുള്ള നടപടി ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, മറ്റൊരു ദേശീയ ജനറൽ സെക്രട്ടറിയായ തമിഴ്‌നാട്ടിൽ നിന്നുള്ള എം ജി കെ നിസാമുദ്ദീൻ, മുസമ്മിൽ ഹുസൈൻ, കെ ഫ്രക്രുദീൻ എന്നിവർ അഖിലേന്ത്യാ അധ്യക്ഷൻ പ്രൊഫ. മുഹമ്മദ് സുലൈമാന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ നടപടി പിൻവലിച്ചുവെന്ന തരത്തിലാണ് ഈ കത്തിലുള്ളത്.

ഇന്ത്യൻ നാഷണൽലീഗ് എന്നതിന് താഴെ പ്രസിഡന്റ് എ പി അബ്ദുൽ വഹാബ്, സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി ഹംസ ഹാജി എന്നിവരുടെ പേരുകളും ചേർത്തിയിട്ടുണ്ട്. പ്രസിദ്ധീകരിക്കാനാവശ്യപ്പെടുന്ന വാർത്തക്ക് താഴെ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്റെ പേരും ഒപ്പും ഉണ്ട്. പല മാധ്യമങ്ങളും ഈ വാർത്തയെടുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം നേതൃത്വം അറിയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്നും ലെറ്റർഹെഡും തന്റെ പേരിലുള്ള ഒപ്പും വ്യാജ നിർമ്മിതിയാണെന്നും സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP