Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടി പി രാമകൃഷ്ണനും എ സി മൊയ്തീനും കടകംപള്ളിയും മന്ത്രിസഭയിൽ നിന്ന് തെറിക്കുമോ? ടി പിക്ക് അനാരോഗ്യം പ്രശ്നമാവുമ്പോൾ എ സി മൊയ്തീനെയും കടകംപള്ളിയെയും ബാധിക്കുന്നത് മോശം പ്രകടനം; സ്പീക്കർ ശ്രീരാമകൃഷ്ണനും വയനാട്ടിലെ ജനകീയ എംഎൽഎ സി കെ ശശീന്ദ്രനും യുവ നേതാവ് എം സ്വരാജും പരിഗണനയിൽ; ന്യുനപക്ഷ പരിഗണനയിൽ എ.എൻ.ഷംസീറിനും സാധ്യത; ഗണേശ് കുമാറിനെ മന്ത്രിയാക്കാനും സമ്മർദം; പ്രതിച്ഛായ മെച്ചപ്പെടുത്താനായി പിണറായി മന്ത്രിസഭ പുനഃ സംഘടിപ്പിച്ചേക്കും

ടി പി രാമകൃഷ്ണനും എ സി മൊയ്തീനും കടകംപള്ളിയും മന്ത്രിസഭയിൽ നിന്ന് തെറിക്കുമോ? ടി പിക്ക് അനാരോഗ്യം പ്രശ്നമാവുമ്പോൾ എ സി മൊയ്തീനെയും കടകംപള്ളിയെയും ബാധിക്കുന്നത് മോശം പ്രകടനം; സ്പീക്കർ ശ്രീരാമകൃഷ്ണനും വയനാട്ടിലെ ജനകീയ എംഎൽഎ സി കെ ശശീന്ദ്രനും യുവ നേതാവ് എം സ്വരാജും പരിഗണനയിൽ; ന്യുനപക്ഷ പരിഗണനയിൽ എ.എൻ.ഷംസീറിനും സാധ്യത; ഗണേശ് കുമാറിനെ മന്ത്രിയാക്കാനും സമ്മർദം; പ്രതിച്ഛായ മെച്ചപ്പെടുത്താനായി പിണറായി മന്ത്രിസഭ പുനഃ സംഘടിപ്പിച്ചേക്കും

ആവണി ഗോപാൽ

 തിരുവനന്തപുരം: മൂന്നര വർഷം പിന്നിടുന്ന പിണറായി സർക്കാർ പ്രതിഛായ മെച്ചെപ്പെടുത്തുന്നതിന്റെ ഭാഗമായി അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അനാരോഗ്യവും മോശം പ്രകടനവും കണക്കിലെടുത്ത് ചിലരെ മാറ്റി പുതിയവരെ എടുത്ത് മന്ത്രിസഭക്ക് പുതിയ മുഖം നൽകാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഗ്രഹിക്കുന്നതെന്നാണ് സൂചന. എന്നാൽ സിപിഎം നേതൃത്വമോ, മുഖ്യമന്ത്രിയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെുടുപ്പിൽ 19 സീറ്റിലും തോറ്റ ഇടതുമുന്നണിക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചുവരാമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നില്ല.

എന്നാൽ പാല, വട്ടിയൂർക്കാവ്, കോന്നി എന്നീ തെരഞ്ഞെടുപ്പുകളിൽ തോറ്റതോടെ, ഇടതുമുന്നണിക്ക് ഭരണത്തുടർച്ചയെന്ന പ്രതീക്ഷ വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കൂടുതൽ മെച്ചപ്പെട്ടവരെ ഉൾപ്പെടുത്തി മന്ത്രി സഭ അഴിച്ചു പണിയുന്നത്. പക്ഷേ ഇതിന്റെ അന്തിമ തീരുമാനമെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിൽ തന്നെയാണ്. പിണറായി വിദേശത്തുനിന്ന് മടങ്ങിവന്നശേഷം പുനഃസംഘടന ഉണ്ടാകുമെന്നാണ അറിയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ പുനസ്സംഘടിപ്പിക്കാൻ ആലോചന നടക്കുന്നതായി വാർത്താ ഏജൻസിയായ ഐഎഎൻഎസും റിപ്പോർട്ട് ചെയ്തു.

എസി മൊയ്തീൻ, ടിപി രാമകൃഷ്ണൻ എന്നിവരെ ഒഴിവാക്കിക്കൊണ്ടാവും പുനസ്സംഘടനയെന്ന് റിപ്പോർട്ട് പറയുന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി പ്രവർത്ത രംഗത്തേക്കു മടങ്ങാൻ ഇരുവരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവർക്കൊപ്പം കടകംപള്ളി സുരേന്ദ്രനും ഒഴിവാകുന്നവരുടെ പട്ടികയിൽ ഉണ്ടാവുമെന്നാണ് സൂചനകൾ. അഞ്ചു പേരെ പുതുതായി കൊണ്ടുവരണം എന്ന താത്പര്യമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചിട്ടുള്ളത്. കുറഞ്ഞ പക്ഷം മൂന്നു പേരെങ്കിലും പുനസ്സംഘടനയിലൂടെ പുതുതായി മന്ത്രിസഭയിൽ എത്തുമെന്നാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കാബിനറ്റിൽ ഇടംപിടിക്കും. അദ്ദേഹത്തിനു പകരമായി മുതിർന്ന അംഗങ്ങളായ സുരേഷ് കുറുപ്പോ രാജു അബ്രഹാമോ സ്പീക്കർ ആവും. ഇരുവരും പ്രതിപക്ഷവുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് എന്നതാണ് പാർട്ടിയുടെ പരിഗണനയിലുള്ളത്.

വനിതാ മന്ത്രിമാരായ കെകെ ശൈലജയുടെയും ജെ മേഴ്‌സിക്കുട്ടിയമ്മയുടെയും സ്ഥാനങ്ങളിൽ മാറ്റമുണ്ടാവില്ല. മൂന്നാമത്തെ വനിതാ മന്ത്രിയായി അയിഷാ പോറ്റി എത്തുമെന്ന് റിപ്പോർട്ട് പറയുന്നു. തോമസ് ഐസക്, എംഎം മണി, സി രവീന്ദ്രനാഥ്, കെടി ജലീൽ എന്നിവർ മന്ത്രിമാരായി തുടരും. ജി സുധാകരനും കാലാവധി പൂർത്തീകരിക്കും. ഇപി ജയരാജനും എകെ ബാലനും തുടരാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു.നിലവിൽ മുഖ്യമന്ത്രി അടക്കം 20 മന്ത്രിമാരാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാന നിയമസഭയുടെ അംഗബലം അനുസരിച്ച് ഒരു മന്ത്രിയെക്കൂടി നിയോഗിക്കാനാവും. കെബി ഗണേശ് കുമാറിനെ മന്ത്രിസഭയിൽ 21-ാമനായി എത്തിക്കാൻ പിണറായി വിജയനു താത്പര്യമുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. എൻഎസ്എസുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇത് ഉപകരിക്കും എന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

കൂടുതൽ പേർ പാർട്ടി പ്രവർത്തന രംഗത്തേക്കു മടങ്ങാൻ താത്പര്യം പ്രകടിപ്പിക്കുന്നപക്ഷം യുവ നേതാക്കളായ എം സ്വരാജ്, എഎൻ ഷംസീർ, എന്നിവർ മന്ത്രിസഭയിൽ ഇടം കണ്ടെത്തിയേക്കും. മുതിർന്ന നേതാവും വയനാടിന്റെ ജനകീയ എംഎൽഎയുമായ സികെ ശശീന്ദ്രന്റെ പേരും പരിഗണിയിലുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കടകംപള്ളിയും എസി മൊയ്തീനും കൂടുതൽ തിളങ്ങുക സംഘടനാ വിഷയങ്ങളിൽ ആയതിനാൽ ഈ മാറ്റം നേരത്തെ ചർച്ചചെയ്തിരുന്നെന്നാണ് ഒരു മുതിർന്ന നേതാവ് 'മറുനാടൻ മലയാളിയോട്' പറഞ്ഞത്. പക്ഷേ സിപിഎം പുറമെ അങ്ങനെ പറയുന്നുണ്ടെങ്കിലും മോശം പ്രകടനം തന്നെയാണ് ഇവരെ ഒഴിവാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് പരസ്യമായ രഹസ്യമാണ്. ശബരിമല വിഷയത്തിൽ കടകംപള്ളിയുടെ ചാഞ്ചാട്ടത്തിൽ മുഖ്യമന്ത്രിക്കും കടുത്ത അതൃപ്തിയുണ്ട്. എന്നാൽ ആരോഗ്യാവസ്ഥ ശ്രദ്ധയിൽപെടുത്തി, സ്ഥാനമൊഴിയാൻ മന്ത്രി ടി പി രാമകൃഷ്ണൻ നേരത്തെ തന്നെ സന്നദ്ധത അറിയിച്ചതാണ്. പക്ഷേ അന്തിമമായി എന്തുസംഭവിക്കുമെന്ന് മുഖ്യമന്ത്രിക്ക് മാത്രമേ അറിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP