Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മത്സരം അനുവദിക്കില്ലെന്ന് സമ്മേളനത്തിൽ പറഞ്ഞ എ പ്രദീപ് കുമാർ എംഎൽഎയെ തടഞ്ഞുവെച്ചു; അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും; പുലർച്ചെ പാർട്ടി ഓഫീസിനുനേരെ കല്ലേറ്; വിഭാഗീയതയിൽ കരുവിശ്ശേരി ലോക്കൽ സമ്മേളനം നിർത്തിവെച്ചു; സമ്മേളനം അലങ്കോലമായതിന്റെ ഞെട്ടലിൽ അണികൾ : കോഴിക്കോട് സിപിഎമ്മിൽ ഗ്രൂപ്പിസം അതിശക്തം

മത്സരം അനുവദിക്കില്ലെന്ന് സമ്മേളനത്തിൽ പറഞ്ഞ എ പ്രദീപ് കുമാർ എംഎൽഎയെ തടഞ്ഞുവെച്ചു; അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും; പുലർച്ചെ പാർട്ടി ഓഫീസിനുനേരെ കല്ലേറ്; വിഭാഗീയതയിൽ കരുവിശ്ശേരി ലോക്കൽ സമ്മേളനം നിർത്തിവെച്ചു; സമ്മേളനം അലങ്കോലമായതിന്റെ ഞെട്ടലിൽ അണികൾ : കോഴിക്കോട് സിപിഎമ്മിൽ ഗ്രൂപ്പിസം അതിശക്തം

കെവി നിരഞ്ജൻ

കോഴിക്കോട്: വി എസ് വിഭാഗം പാർട്ടിയിൽനിന്ന് നിഷ്‌ക്കാസനം ചെയ്യപ്പെട്ടതോടെ അവസാനിച്ചുവെന്ന് ഏവരും കരുതിയതാണ് സിപിഎമ്മിലെ വിഭാഗീയത്.എന്നാൽ കോഴിക്കോട് അടക്കമുള്ള മലബാറിലെ എല്ലാ ജില്ലകളിലും സി.പി.എം സമ്മേളനങ്ങൾ ഒട്ടും ഗ്രൂപ്പിസമില്ലാതെ മുന്നേറുമ്പോൾ പാർട്ടി ശക്തികേന്ദ്രമായ കോഴിക്കോട് കരുവിശ്ശേരിയിലെ ലോക്കൽ സമ്മേളനം നിർത്തിവെച്ചത് സംസ്ഥാന നേതൃത്വത്തെവരെ ഞെട്ടിച്ചിരിക്കയാണ്.

വി എസ് വിഭാഗത്തിന്റെപേരിലല്ല പ്രാദേശികമായ ഗ്രൂപ്പുകളുടെ പേരിലാണ് ഇവിടെ സമ്മേളനം തടസ്സപ്പെട്ടത്. മാത്രമല്ല നാളിതുവരെ ഒരു സി.പി.എം സമ്മേളനത്തിലും കേട്ടിട്ടില്ലാത്ത ചിയ പ്രവണതകൾക്കും ഇവിടം സാക്ഷിയയായി. വിഭാഗീയമായ മത്സരം അനുവിദിക്കില്ലെന്ന പറഞ്ഞ കോഴിക്കോട് നോർത്ത് എംഎ‍ൽഎ എ.പ്രദീപ്കുമാറിനെ തടഞ്ഞുവെക്കാനും ചില സമ്മേളന പ്രതിനിധികൾ തയാറായി. പാർട്ടി അംഗങ്ങൾതമ്മിൽ കൈയാങ്കളിയുണ്ടായതായും റിപ്പോർട്ടുണ്ട്.

ഞായർ തിങ്കൾ ദിവസങ്ങളായി നടന്ന ലോക്കൽ സമ്മേളനത്തിന്റെ ആദ്യ ദിവസംതന്നെ പ്രശ്‌നങ്ങൾ ഉടലെടുത്തു. പ്രതിനിധിസമ്മേളനത്തിൽ ലോക്കൽ കമ്മറ്റിയിലേക്കുള്ള പാനൽ തയാറാക്കിയപ്പോൾ, ഔദ്യോഗിക വിഭാഗത്തിന്റെ 15പേരെ കൂടാതെ 10പേർകൂടി മത്സരിക്കാൻ തയാറായതാണ് പ്രശ്‌നമായത്.മുൻ മേയറും മുതിർന്ന നേതാവുമായ എം.ഭാസ്‌ക്കരന്റെ മകൻ വരുൺ ഭാസ്‌ക്കറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് എതിർ ചേരിക്കെതിരെ രംഗത്തത്തെിയത്.

എന്നാൽ ഇങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ മത്സരിക്കുന്നത് ശരിയല്ലെന്ന് പ്രസീഡിയം നിയന്ത്രിച്ചിരുന്ന എ.പ്രദീപ്കുമാർ എംഎ‍ൽഎ അഭ്യർത്ഥിച്ചെങ്കിലും ആരും പിന്മാറിയില്ല. തുടർന്ന് പ്രസീഡിയം ജില്ലാ -സംസ്ഥാന നേതാക്കളെ ബന്ധപ്പെട്ടപ്പോൾ ഈ രീതിയലുള്ള മത്സരം ഒരുരീതിയിലും പ്രോൽസാഹിപ്പിക്കരുതെന്നും വേണമെങ്കിൽ സമ്മേളനം തന്നെ നിർത്തിവെക്കാമെന്നുമാണ് വിവരം ലഭിച്ചത്. ഇതേതുടർന്നാണ് പ്രദീപ് കുമാർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിർത്തിവെക്കുന്നതായി അറിയിച്ചത്.

തുടർന്നാണ് രൂക്ഷമായ രംഗങ്ങൾ അരങ്ങേറിയത്. മത്സരിക്കുക എന്നത് ജനാധിപത്യപരമായ അവകാശമാണെന്ന് പറഞ്ഞ് വരുൺ ഭാസ്‌ക്കറിനെ അനുകൂലിക്കുന്നവർ പ്രദീപ്കുമാറിനെ തടഞ്ഞുവെച്ചു. ഇതോടെ എതിർവിഭാഗവും സംഘടിച്ചതോടെ സമ്മേളനഹാളിൽ രൂക്ഷമായ വാക്കേറ്റമായി. നേതാക്കൾ ഏറെ പണിപ്പെട്ടാണ് കൈയാങ്കളി ഒഴിവാക്കായത്. രാത്രി വൈകിയാണ് പ്രദീപ് അടക്കമുള്ളവർക്ക് പുറത്തുപോവാൻ കഴിഞ്ഞത്.

നിരവധി പ്രശ്‌നങ്ങളിൽ നേരത്തെ തന്നെ ആരോപിതരാണ് വരുൺഭാസ്‌ക്കറും കൂട്ടരുമെന്നതിനാൽ പാർട്ടി അവരെ ബോധപൂർവം ഒഴിവാക്കുകയായിരുന്നെന്നാണ് അറിയാൻ കഴിഞ്ഞത്. എം.ഭാസ്‌ക്കരൻ മേയർ സ്ഥാനം ഒഴിഞ്ഞതോടെ കോർപ്പറേഷനിലും ഇവർക്ക് പിടിപാടില്ലാതായി. ക്രിമനൽ കേസുകളിൽ അടക്കം പരാതികൾ നിരവധിയുള്ള വരുൺ ഭാസ്‌ക്കറും സംഘവും കോഴിക്കോട്ടെ കുപ്രസിദ്ധനായ കരാട്ടെ അഭ്യാസിയും വധശ്രമക്കേസിൽ പ്രതിയുമായ റെൻഷി ദിലീപിന് ഒത്താശചെയ്തുകൊടുത്തുവെന്ന കേസിലും ആരോപണ വിധേയരാണ്.

സമ്മേളനം പിരിഞ്ഞെങ്കിലും അന്ന് പുലർച്ചെതന്നെ സി.പി.എം ലോക്കൽ കമ്മറ്റി ഓഫീസിനുനേരെ കല്ലേറുണ്ടായത് പാർട്ടിയെ ഞെട്ടിച്ചിരിക്കയാണ്. കല്ലേറിൽ പാർട്ടി ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. വിഭാഗീയതയുടെ പ്രതിഫലനമായാണ് ഇതിനെ അണികൾ കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP