Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസുകാർ ഗ്രൂപ്പ് തിരിഞ്ഞ് പോര് മുറുക്കിയപ്പോൾ കുസാറ്റ് വൈസ് ചാൻസലറായി ജെ.ലതയെ ഗവർണർ നിയമിച്ചു; പ്രതിഷേധം ഉയർത്തി ഹൈബി ഈഡൻ സിൻഡിക്കേറ്റ് അംഗത്വം രാജിവച്ചു

കോൺഗ്രസുകാർ ഗ്രൂപ്പ് തിരിഞ്ഞ് പോര് മുറുക്കിയപ്പോൾ കുസാറ്റ് വൈസ് ചാൻസലറായി ജെ.ലതയെ ഗവർണർ നിയമിച്ചു; പ്രതിഷേധം ഉയർത്തി ഹൈബി ഈഡൻ സിൻഡിക്കേറ്റ് അംഗത്വം രാജിവച്ചു

കൊച്ചി: കോൺഗ്രസുകാർ ഗ്രൂപ്പുതിരിഞ്ഞ് തമ്മിലടിച്ചപ്പോൾ കാഴ്‌ച്ചക്കാരിയായി നിന്ന ആൾ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്) സർവകലാശാല വൈസ് ചാൻലറായി. ജെ ലതയെയാണ് കുസാറ്റ് വിസിയായി നിയമിച്ചത്. നിലവിൽ സംസ്ഥാന ടെക്‌നിക്കൽ എഡ്യുക്കേഷൻ ഡയറക്ടറായ ലത തിരുവനന്തപുരം വഴുതയ്ക്കാട് സ്വദേശിയാണ്.

പ്രോ വൈസ് ചാൻസലർ പൗലോസ് ജേക്കബ്ബ്, മുൻ രജിസ്ട്രാർ എ.രാമചന്ദ്രൻ എന്നിവരാണ് പാനലിലുണ്ടായിരുന്നത്. കോൺഗ്രസിലെ ഇരു ഗ്രുപ്പുകളും പൗലോസ് ജേക്കബിനും രാമചന്ദ്രനുമാണ് പിന്തുണ നൽകിയിരുന്നത്. എന്നാൽ കോൺഗ്രസുകാർ ഗ്രൂപ്പ് തിരിഞ്ഞെ വടംവലി മുറുക്കുകയും ചെയ്തതോടെ ലതയെ വി സി ആക്കുകയായിരുന്നു.

ഡോ. എ രാമചന്ദ്രനെ വിസിയാക്കാത്തതിൽ പ്രതിഷേധിച്ച് ഹൈബി ഈഡൻ എംഎ‍ൽഎ സിൻഡിക്കേറ്റ് അംഗത്വം രാജിവച്ചു. രാമചന്ദ്രന് വേണ്ടി ഹൈബി ഈഡനും കൂട്ടരും നേരത്തെ മുതൽ തന്നെ ചരടുവലികൾ നടത്തിയിരുന്നു. കുസാറ്റിലെ കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടന നേതാവായിരുന്നു ഡോ എ രാമചന്ദ്രൻ.

വി സിയെ തെരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലും ഹൈബി അംഗമായിരുന്നു. മുസ്ലിംലീഗ് പ്രതിനിധികളും ഇവിടെ കോൺഗ്രസിന് അനുകൂലമായ നിലപാടല്ല കൈക്കൊണ്ടിരുന്നത്. മുസ്ലിംലീഗ് സെനറ്റ് അംഗ് സണ്ണി ആലപ്പാട്ടും ഹൈബി ഈഡനും തമ്മിൽ ഉരസിയ സംഭവവും നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഹൈബിക്ക് പിന്നാലെ വിദ്യാർത്ഥി പ്രതിനിധി ടോണി റാഫിയും രാജിവച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP