Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് മാസത്തെ നോട്ടീസ് എന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ സർക്കാർ; ഇമെയിൽ അപേക്ഷ തിരസ്‌കരിച്ച് ഒപ്പുള്ള അപേക്ഷയ്ക്കായി ആദ്യം മടക്കി; ശരിക്കുള്ള അപേക്ഷ കിട്ടിയാൽ കേന്ദ്രത്തിലേക്ക് അയച്ച് അനുമതി വീണ്ടും തേടും; ജോലിയിൽ നിന്ന് രാജിവച്ച് ചാലക്കുടിയിൽ മത്സരിക്കാനുള്ള ജേക്കബ് തോമസിന്റെ നീക്കത്തിന് പിണറായി സർക്കാരിന്റെ ചുവപ്പു കൊടി; സസ്‌പെൻഷൻ പേരു പറഞ്ഞ് സ്വയം വിരമിക്കൽ അപേക്ഷ വലിച്ചു നീട്ടും

മൂന്ന് മാസത്തെ നോട്ടീസ് എന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാതെ സർക്കാർ; ഇമെയിൽ അപേക്ഷ തിരസ്‌കരിച്ച് ഒപ്പുള്ള അപേക്ഷയ്ക്കായി ആദ്യം മടക്കി; ശരിക്കുള്ള അപേക്ഷ കിട്ടിയാൽ കേന്ദ്രത്തിലേക്ക് അയച്ച് അനുമതി വീണ്ടും തേടും; ജോലിയിൽ നിന്ന് രാജിവച്ച് ചാലക്കുടിയിൽ മത്സരിക്കാനുള്ള ജേക്കബ് തോമസിന്റെ നീക്കത്തിന് പിണറായി സർക്കാരിന്റെ ചുവപ്പു കൊടി; സസ്‌പെൻഷൻ പേരു പറഞ്ഞ് സ്വയം വിരമിക്കൽ അപേക്ഷ വലിച്ചു നീട്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വയം വിരമിക്കലിലിന് ഡിജിപി ജേക്കബ് തോമസിന് പിണറായി സർക്കാർ ഉടനൊന്നും അനുമതി നൽകില്ല. ചാലക്കുടിയിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി ജേക്കബ് തോമസ് മത്സരിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്. സ്വയം വിരമിക്കലിന് ഇ മെയിൽ മുഖേന നൽകിയ കത്ത് സർക്കാർ പരിഗണിച്ചില്ല. ഇ മെയിൽ കത്തു പരിഗണിക്കാൻ കഴിയില്ലെന്നും കടലാസിൽ കൈയൊപ്പോടെയുള്ള കത്തു നൽകണമെന്നും ജേക്കബ് തോമസിനെ ചീഫ് സെക്രട്ടറി അറിയിച്ചു. ഇനി പുതിയ കത്ത് കിട്ടിയാൽ അത് കേന്ദ്രത്തിന് അയച്ചു നൽകും. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള തീയതി കഴിയും വരെ നടപടിക്രമങ്ങൾ നീട്ടിക്കൊണ്ട് പോവുകയും ചെയ്യും. ചാലക്കുടിയിൽ ജേക്കബ് തോമസ് മത്സരിക്കുന്നത് സിറ്റിങ് എംപി ഇന്നസെന്റിന് കടുത്ത വെല്ലുവിളിയാണ്.

പിണറായിയുടെ വൈരാഗ്യ ബുദ്ധിയുടെ ഇരയാണ് ജേക്കബ് തോമസ്. ഒന്നരവർഷമായി ജേക്കബ് തോമസ് സസ്‌പെൻഷനിലാണ്. അഴിമതി വിരുദ്ധ പോരാട്ടം സത്യസന്ധമായി നടത്തിയ ഉദ്യോഗസ്ഥനെ അഴിമതിയുടെ പേരിൽ പോലും അച്ചടക്ക നടപടിക്ക് വിധേയനാക്കി. അങ്ങനെയാണ് അവസാനം സ്വയം വിരമിച്ച് ചാലക്കുടിയിൽ ജനവിധി നേടാൻ തീരുമാനിച്ചത്. അപ്പോഴും പാര തുടരുകയാണ് സർക്കാർ. ആദ്യം നൽകിയ ഇ മെയിൽ കേരളാ സർക്കാർ അംഗീകരിച്ചില്ല. ഇതിന് ഇ മെയിൽ വഴിയും സ്പീഡ് പോസ്റ്റിലും ഇത് അറിയിച്ച ശേഷം ദൂതൻ വശവും മറുപടി കൊടുത്തയച്ചു. സർക്കാരിന്റെ ഭാഗത്തു ബോധപൂർവം കാലതാമസം ഉണ്ടായില്ലെന്നു വ്യക്തമാക്കാനാണിത്. കഴിഞ്ഞ 22നാണു സ്വയം വിരമിക്കലിനു ജേക്കബ് തോമസ് ഇ മെയിൽ വഴി അപേക്ഷിച്ചത്. ഇതിന്റെ പ്രിന്റ് ഔട്ട് ദൂതൻ വഴി എത്തിക്കുകയും ചെയ്തിരുന്നു.

ജേക്കബ് തോമസ് സസ്‌പെൻഷനിലായതിനാൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് അധികൃതർ പറഞ്ഞു. സ്വയം വിരമിക്കലിനു 3 മാസത്തെ മുൻകൂർ നോട്ടിസ് നൽകണം. സാധാരണഗതിയിൽ ആ കാലപരിധിയിൽ സംസ്ഥാന സർക്കാരിന് ഇളവു നൽകാം. എന്നാൽ സസ്‌പെൻഷനിലായതിനാൽ അതിനു കഴിയില്ല. അതിനാൽ കത്തു ലഭിച്ചാൽ അതു കേന്ദ്ര പഴ്‌സനേൽ മന്ത്രാലയത്തിനു കൈമാറും. കേന്ദ്രത്തിന്റെ മറുപടിയുടെ അടിസ്ഥാനത്തിലാകും സംസ്ഥാന സർക്കാരിന്റെ തുടർ നടപടി. ഇതിന് ദിവസങ്ങളുടെ കാലതമാസമെടുക്കും. ഇതെല്ലാം ജേക്കബ് തോമസിനെ മത്സരിക്കുന്നതിൽ നിന്ന് വിലക്കാനാണ് ഇത്. സസ്‌പെൻഷനെതിരെ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജി നൽകിയെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.

2017 ഡിസംബറിലാണു ജേക്കബ് തോമസിനെ സസ്‌പെൻഡു ചെയ്തത്. ഓഖി ദുരന്തത്തിന്റെ തുടർ നടപടികളിൽ സർക്കാരിനെ വിമർശിച്ചതിനായിരുന്നു സസ്‌പെൻഷൻ. പിന്നീട് ഇതു 4 പ്രാവശ്യം നീട്ടി. 2020 ഏപ്രിൽ വരെ അദ്ദേഹത്തിനു സർവീസ് കാലാവധിയുണ്ട്. പിണറായി മന്ത്രിസഭയുടെ കാലത്ത് ജേക്കബ് തോമസിന് സർവ്വീസിൽ തിരിച്ചെത്തിയാലും നിർണ്ണായക പദവികളൊന്നും കൊടുക്കില്ല. ഇത് മനസ്സിലാക്കിയാണ് സ്വയം വിരമിക്കലിന് തയ്യാറായത്. ഇന്നലെ ചാലക്കുടിയിലെത്തിയ ജേക്കബ് തോമസ് അനൗദ്യോഗിക പ്രചരണം തുടങ്ങിയിരുന്നു. രാജി അപേക്ഷ അംഗീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാൽ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ജേക്കബ് തോമസ് മത്സരിക്കേണ്ടെന്നാണ് പിണറായിയുടെ നിലപാട്.

എൽ.ഡി.എഫിനായി ഇന്നസെന്റും യു.ഡി.എഫിനായി ബെന്നി ബെഹനാനും ഏറ്റുമുട്ടുന്ന ചാലക്കുടി മണ്ഡലത്തിലെ പോരാട്ടത്തിന് പുതിയ തലം നൽകിയാണ് ജേക്കബ് തോമസ് എത്തുന്നത്. ഇരുമുന്നണികളോടും പോരാടി കിഴക്കമ്പലം പഞ്ചായത്തു ഭരണം പിടിച്ച ട്വന്റി-ട്വന്റിക്ക് രാഷ്ട്രീയേതര വോട്ടുകളിലാണ് വിശ്വാസം. ബിജെപിക്കായി എഎൻ രാധാകൃഷ്ണനും ചാലക്കുടിയിൽ മത്സരിക്കുന്നുണ്ട്. ത്രികോണ പോരിന് അപ്പുറത്തേക്കുള്ള ചൂട് ചാലക്കുടിയിൽ ജേക്കബ് തോമസ് ഉയർത്തും. അഴിമതി ചർച്ചയാക്കിയാകും പ്രചരണം. സാധാരണക്കാരുടെ വികാരങ്ങൾ വോട്ടാക്കി മാറ്റാൻ കഴിയുന്ന പ്രമുഖരും മണ്ഡലത്തിൽ പ്രചരണത്തിനായി എത്തും. ഇതോടെ ചാലക്കുടിയിലെ സ്ഥിതി പ്രവചനാതീതമാവുകയാണ്. പിണറായി വിജയന്റെ വൈരാഗ്യ ബുദ്ധിയിൽ ഒന്നര വർഷമായി സസ്പെൻഷനിലാണ് കേരളത്തിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ. ഈ സാഹചര്യത്തിലാണ് മുൻ വിജിലൻസ് ഡയറക്ടർ ജനാധിപത്യത്തിന്റെ വഴിയിലൂടെ ജന പിന്തുണ തേടി ചാലക്കുടിയിൽ എത്തുന്നത്. ഇതും പിണറായി തടയുകാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മാനസികമായി തയ്യാറെടുത്തുവെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജോലിയിൽ നിന്ന് സ്വയം വിരമിച്ചു. സ്വയം വിരമിക്കാൻ അപേക്ഷ നൽകിയെങ്കിലും വിജിലൻസ് കേസും സസ്പെൻഷനും നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്രവും സംസ്ഥാനവും കനിഞ്ഞാലേ ജേക്കബ് തോമസിന് മൽസരിക്കാനാകൂ. അഖിലേന്ത്യാ സർവീസ് ചട്ടം അനുസരിച്ച് ഒരുദ്യോഗസ്ഥന് സിവിൽ സർവീസിൽ നിന്ന് സ്വയം വിരമിക്കണമെങ്കിൽ മൂന്നു മാസം മുന്പ് നോട്ടീസ് നൽകണം. വിരമിക്കാൻ ഉദ്യോഗസ്ഥനെ അനുവദിക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചനാധികരമാണ്.30 വർഷം സർവീസോ 50 വയസിനു മുകളിൽ പ്രായമോ ഉള്ള ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാം. എന്നാൽ അച്ചടക്ക നടപടിക നേരിടുന്നവരാണെങ്കിൽ സ്വയം വിരമിക്കലിന് കേന്ദ്രാനുമതി ആവശ്യമാണ്. ജേക്കബ് തോമസ് നിലവിൽ സസ്പെൻഷനിലാണ്. വിജിലൻസ് അന്വേഷണം നേരിടുന്നുമുണ്ട്. അതിനാൽ തന്നെ സംസ്ഥാനം വിരമിക്കാൻ അനുമതിക്കൊപ്പം കേന്ദ്രവും അനുകൂല നിലപാടെടുക്കണം. ഈ സാഹചര്യമെല്ലാം തീരുമാനം വൈകിപ്പിക്കാൻ ഉപയോഗിക്കും.

അനുമതി ലഭിക്കാത്ത പക്ഷം ജേക്കബ് തോമസ് കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ചുകൊടുത്തെന്നും കത്ത് ലഭിച്ചതായ അറിയിപ്പ് തനിക്ക് കിട്ടിയെന്നും ജേക്കബ്തോമസ് പറഞ്ഞു. ഭേദഗതി ചെയ്ത ചട്ടപ്രകാരം 30വർഷം സർവീസുള്ള സിവിൽസർവീസ് ഉദ്യോഗസ്ഥർ രാജിക്കത്ത് നൽകിയാൽ അന്നുമുതൽ രാജി പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. 1985ബാച്ച് ഐ.പി.എസുകാരനായ ജേക്കബ്തോമസിന് 2020 മെയ് വരെ കാലാവധിയുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP