Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുൻ മുഖ്യമന്ത്രിയായാലും സാധാരണക്കാരനായാലും ശരി നിയമം ഒരുപോലെ; പ്രജാ വേദിക പൊളിക്കാൻ ഉത്തരവിട്ടത് ചന്ദ്രബാബു കുടുംബ സമേതം വിദേശയാത്രയ്ക്ക് പോയപ്പോൾ; കളക്ടർമാരെ കെട്ടിടത്തിൽ വിളിച്ച് വരുത്തി ഇത് ഇവിടുത്തെ അവസാന യോഗം എന്ന് സിനിമ സ്‌റ്റൈൽ ഡയലോഗിൽ പ്രഖ്യാപനം നടത്തി ജഗൻ മോഹൻ റെഡ്ഡി; രാഷ്ട്രീയ വിരോധം കെട്ടിടത്തോട് കാണിക്കുന്നതെന്തിനെന്നും പൊളിക്കുന്നതിന് പകരം മറ്റാവിശ്യത്തിന് ഉപയോഗിക്കൂ എന്നും ഉപദേശിച്ച് ടിഡിപി

മുൻ മുഖ്യമന്ത്രിയായാലും സാധാരണക്കാരനായാലും ശരി നിയമം ഒരുപോലെ; പ്രജാ വേദിക പൊളിക്കാൻ ഉത്തരവിട്ടത് ചന്ദ്രബാബു കുടുംബ സമേതം വിദേശയാത്രയ്ക്ക് പോയപ്പോൾ; കളക്ടർമാരെ കെട്ടിടത്തിൽ വിളിച്ച് വരുത്തി ഇത് ഇവിടുത്തെ അവസാന യോഗം എന്ന് സിനിമ സ്‌റ്റൈൽ ഡയലോഗിൽ പ്രഖ്യാപനം നടത്തി ജഗൻ മോഹൻ റെഡ്ഡി; രാഷ്ട്രീയ വിരോധം കെട്ടിടത്തോട് കാണിക്കുന്നതെന്തിനെന്നും പൊളിക്കുന്നതിന് പകരം മറ്റാവിശ്യത്തിന് ഉപയോഗിക്കൂ എന്നും ഉപദേശിച്ച് ടിഡിപി

മറുനാടൻ മലയാളി ബ്യൂറോ

അമരാവതി: കേരളത്തിൽ മാറി മാറി ഭരിക്കുന്ന മുന്നണികൾ തമ്മിൽ ഒരു അഡ്ജസ്റ്റ്‌മെന്റും പരസ്പര സ്‌നേഹവുമൊക്കെ ഉണ്ട് എന്നത് കാലങ്ങളായി ബിജെപി ഉൾപ്പടെയുള്ള പാർട്ടികൾ ആരോപിക്കാറുണ്ട്. കേരളത്തിൽ മാത്രമല്ല പൊതുവെ എല്ലാ സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. എന്നാൽ അതിന് വിപരീതമായ കാര്യമാണ് ഇപ്പോൾ ആന്ധ്ര പ്രദേശിൽ നിന്ന് പുറത്ത് വരുന്നത്. വിഷയം ചന്ദ്രബാബു നായിഡു എട്ട് കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടം പൊളിച്ച് മാറ്റാൻ പുതിയ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഉത്തരവിട്ടു എന്നതാണ്.

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ട് കോടി ചെലവിട്ട് നിർമ്മിച്ച പ്രത്യേക ഓഫീസ് കെട്ടിടം പൊളിക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ചട്ടങ്ങൾ പാലിക്കാതെയാണ് കെട്ടിടം നിർമ്മിച്ചതെന്ന് വിശദീകരിച്ചാണ് തീരുമാനം. അമരാവതിയിലെ ഔദ്യോഗിക വസതിയോട് ചേർന്നാണ് നായിഡു പ്രജാ വേദികെ എന്ന കെട്ടിടം പണിതിരുന്നത്. കെട്ടിടത്തിൽ കളക്ടർമാരുടെ യോഗം വിളിച്ച ജഗൻ മോഹൻ റെഡ്ഡി, ഈ കെട്ടിടത്തിലെ അവസാന യോഗമായിരിക്കും ഇതെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് വൈഎസ്ആർ കോൺഗ്രസെന്ന് ടിഡിപി കുറ്റപ്പെടുത്തി. നാളെയാണ് കെട്ടിടം പൊളിക്കാൻ തുടങ്ങുക. നിയമസഭാ തെരഞ്ഞെടുപ്പിലെ ടിഡിപിയുടെ പരാജയത്തിന് ശേഷം പ്രതിപക്ഷ നേതാവിന്റെ കീഴിലായി കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രബാബു നായിഡു ജൂൺ 5ന് ജഗൻ മോഹൻ റെഡ്ഡിക്ക് കത്തെഴുതിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന പ്രജാവേദിക തനിക്ക് ഇത്തവണയും ഉപയോഗിക്കാൻ അനുവദിച്ചുതരണമെന്ന് നായിഡു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷനേതാവിന്റെ അനക്‌സ് ആയി പ്രജാവേദിക അനുവദിക്കണമെന്നും നിലവിൽ പ്രതിപക്ഷനേതാവായ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ നായിഡുവിന്റെ അഭ്യർത്ഥനയെല്ലാം തള്ളിക്കൊണ്ടാണ് വൈ.എസ്. ജഗൻ കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിട്ടത്. അതേസമയം പ്രജാവേദികക്കെതിരായ നടപടി സ്വാഭാവിക നടപടി മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിയുടെ പ്രതികരണം. ഒരു സാധാരണക്കാരൻ അനുമതിയില്ലാതെ കെട്ടിടം നിർമ്മിച്ചാൽ ഉദ്യോഗസ്ഥർ അത് പൊളിച്ചുനീക്കുന്നതാണ് പതിവ്. ഈ സർക്കാർ നിയമങ്ങളെ ബഹുമാനിക്കുന്നവരും അത് പിന്തുടരുന്നവരുമാണ്- ജഗന്മോഹൻ റെഡ്ഡി പറഞ്ഞു.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ജഗൻ മോഹൻ റെഡ്ഡി മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിരവധി തീരുമാനങ്ങൾ പുനപരിശോധിപ്പിക്കുകയും പലതും മാറ്റിവെയ്‌പ്പിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പ്രജാ വേദിക എന്ന കെട്ടിടം പൊളിക്കാനുള്ള തീരുമാനം പക്ഷേ ടിഡിപി വൈഎസ്ആർ കോൺഗ്രസ് പോരിലേക്ക് എത്തിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. 2015ൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോടികൾ മുടക്കി പ്രജാ വേദിക നിർമ്മിച്ചത്. കുടുംബവുമൊത്ത് ചന്ദ്രബാബു നായിഡു വിദേശത്ത് അവധിക്കാലം ആഘോഷിക്കാൻ പോയ സമയത്താണ് ഇപ്പോൾ പൊളിക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രി ഉത്തരവിട്ടത്.

ജഗൻ മുഖ്യമന്ത്രിയായതിന് ശേഷം നടത്തുന്നത് പ്രതികാര രാഷ്ട്രീയമാണ് എന്ന ആരോപണമാണ് തെലുങ്ക് ദേശം പാർട്ടി ഇപ്പോൾ ഉന്നയിക്കുന്നത്. മുൻ മുഖ്യമന്ത്രിയോടും ടിഡിപിയോടുമുള്ള ദേഷ്യം എന്തിനാണ് ജഗൻ ആ കെട്ടിടം പൊളിക്കാൻ കാണിക്കുന്നത് എന്നാണ് ടിഡിപി എംഎൽസി ബുദ്ധ വെങ്കണ്ണ ചോദിക്കുന്നത്. ടിഡിപി നിർമ്മിച്ചത്‌കൊണ്ടാണ് അത് പൊളിക്കുന്നതെങ്കിൽ എന്ത് പറയാനാണ് നായിഡുവിന് അത് വിട്ടുകൊടുക്കാതിരിക്കാൻ ആണെങ്കിൽ അവിടെ പകരം പുതിയ എന്തെങ്കിലും പദ്ധതി നടപ്പിലാക്കിയാൽ പോരെ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുന്ന തരത്തിൽ എന്നും ടിഡിപി ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP