Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാവിലെ ദേശീയഗാനവും വൈകിട്ട് വന്ദേമാതരവും ആലപിക്കുന്നത് നിർബന്ധം; എതിർപ്പുള്ളവർ പാക്കിസ്ഥാനിൽ പോകട്ടെയെന്ന് ജയ്പൂർ മുൻസിപ്പൽ കോർപറേഷൻ മേയർ; ദേശസ്‌നേഹം ഉണർത്താനാണ് പുതിയ തീരുമാനമെന്ന് അശോക് ലഹ്‌തോയ്; ആരും എതിർത്തില്ലെങ്കിലും പാക്കിസ്ഥാനിൽ പോകാൻ പറയുന്നത് ദേശസ്‌നേഹം പ്രകടിപ്പിക്കാനുള്ള ബിജെപി നേതാക്കളുടെ മൽസരത്തിന്റെ ഭാഗമെന്ന് കോൺഗ്രസ്

രാവിലെ ദേശീയഗാനവും വൈകിട്ട് വന്ദേമാതരവും ആലപിക്കുന്നത് നിർബന്ധം; എതിർപ്പുള്ളവർ പാക്കിസ്ഥാനിൽ പോകട്ടെയെന്ന് ജയ്പൂർ മുൻസിപ്പൽ കോർപറേഷൻ മേയർ; ദേശസ്‌നേഹം ഉണർത്താനാണ് പുതിയ തീരുമാനമെന്ന് അശോക് ലഹ്‌തോയ്; ആരും എതിർത്തില്ലെങ്കിലും പാക്കിസ്ഥാനിൽ പോകാൻ പറയുന്നത് ദേശസ്‌നേഹം പ്രകടിപ്പിക്കാനുള്ള ബിജെപി നേതാക്കളുടെ മൽസരത്തിന്റെ ഭാഗമെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ഡസ്‌ക്

ജയ്പൂർ: ദേശീയ ഗാനവും, വന്ദേമാതരവും ആലപിക്കുന്നതിനെ എതിർക്കുന്നവർ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ജയ്പൂർ മുൻസിപ്പൽ കോർപറേഷൻ മേയർ അശോക് ലഹ്‌തോയ്.രാവിലെ ദേശീയ ഗാനവും, വൈകിട്ട് വന്ദേമാതരവും ആലപിക്കുന്നത് കോർപറേഷനിലെ ജീവനക്കാർക്ക് നിർബന്ധമാക്കിയിട്ടുണ്ട്.ഇക്കാര്യത്തിൽ തിങ്കളാഴ്ചയാണ് ഉത്തരവിറങ്ങിയത്.ദേശസ്‌നേഹം വളർത്താനും,അച്ചടക്ക പരിപാലനത്തിനും, ക്രിയാത്മകമായ തൊഴിൽ അന്തരീക്ഷത്തിനും വേണ്ടിയാണ് പുതിയ തീരുമാനമെന്ന് കോർപറേഷൻ കമ്മീഷണർ രവി ജെയിൻ വ്യക്തമാക്കിയിരുന്നു.

ആദ്യഘട്ടത്തിൽ, ജനഗണമനയും, വന്ദേമാതരവും ജെഎംസി ആസ്ഥാനത്ത് കേൾപ്പിക്കും. ദേശീയ ഗാനം രാവിലെ 9.50 നും, വന്ദേമാതരം വൈകിട്ട് 5.55 നും കേൾപ്പിക്കും.ഈ തീരുമാനത്തിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നും,സർക്കാർ ഓഫീസുകളിൽ ദേശീയ ഗാനം ആലപിക്കുന്നതിനേക്കാൾ ക്രിയാത്മക ഊർജ്ജം പകരുന്ന മറ്റൊന്നില്ല. ഓഫീസിൽ ജോലി ചെയ്ത ശേഷം വർദ്ധിച്ച ഊർജ്ജത്തോടെ വീട്ടിലേക്ക് മടങ്ങാൻ വന്ദേമാതര ആലാപനത്തിലൂടെ കഴിയുമെന്നും ലഹ്‌തോയ് പറഞ്ഞു.

ദേശീയ ഗാനം ആലപിക്കുന്നതിന് എല്ലാവരും ഒരുമിച്ച് ഒത്തുകൂടണമെന്നില്ല.എവിടെയാണോ ഒരാൾ ജോലി ചെയ്യുന്നത് അവിടെ നിന്ന് പങ്കെടുത്താൽ മതിയാകും.തങ്ങൾ ആരോടും ഏതെങ്കിലും മതത്തിന്റെ മന്ത്രം ഉരുവിടാനല്ല ആവശ്യപ്പെടുന്നത്. അതുകൊണ്ട് ആർക്കെങ്കിലും ദേശീയ ഗാനം പാടാൻ എതിർപ്പുണ്ടെങ്കിൽ പാക്കിസ്ഥാനിലേക്ക് പോകട്ടേയെന്നും ലഹ്‌തോയ് പറഞ്ഞു.

ജയ്പൂരിലെ 43 ാം നമ്പർ വാർഡിൽ നിന്നുള്ള അംഗമായ അശോക് ലഹ്‌തോയ് ബിജെപിക്കാരനാണ്. കോർപറേഷൻ ഓഫീസിൽ ദേശീയ ഗാനം ആലപിക്കാനുള്ള തീരുമാനത്തെ കോൺഗ്രസ് സ്വാഗതം ചെയ്തു. എന്നാൽ പാടാൻ വിമുഖതയുള്ളവർ പാക്കിസ്ഥാനിലേക്ക് പോകണമെന്ന ലഹ്‌തോയിയുടെ പ്രസ്താവനയെ കോൺഗ്രസ് വൈസ് പ്രസിഡന്റ് അർച്ചന ശർമ അപലപിച്ചു.ആരും എതിർത്തില്ലെങ്കിലും പാക്കിസ്ഥാനിൽ പോകാൻ പറയുന്നത് ദേശസ്‌നേഹം പ്രകടിപ്പിക്കാനുള്ള ബിജെപി നേതാക്കളുടെ മൽസരത്തിന്റെ ഭാഗമാണ്. ദേശസ്‌നേഹത്തിന്റെ മറ പിടിച്ച് തങ്ങളുടെ ഭരണപരാജയങ്ങൾ മറച്ചുവയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അവർ ആരോപിച്ചു.അതേസമയം, ജയ്പൂരിന്റെ തീരുമാനം അനുകരിക്കാനുള്ള ശ്രമത്തിലാണ് ഭോപ്പാൽ മുൻസിപ്പൽ കോർപറേഷനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP