Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശിവദാസൻ നായർ ശരിക്കും ജമീലാ പ്രകാശത്തെ ലൈംഗിക താത്പര്യത്തോടെ സ്പർശിച്ചോ? കെപി മോഹനന്റെ ഇടയിൽ നായർ മനഃപൂർവ്വം ഇടയൊരുക്കിയത് എന്തിന്? വിവാദ രംഗത്തിന്റെ ഫോട്ടോ ഡിജിറ്റൽ സ്‌ക്രീനിൽ കാണിച്ച് ഓരോ രംഗവും വിശദമാക്കി പീഡനം അവതരിപ്പിച്ച് വനിതാ എംഎൽഎ

ശിവദാസൻ നായർ ശരിക്കും ജമീലാ പ്രകാശത്തെ ലൈംഗിക താത്പര്യത്തോടെ സ്പർശിച്ചോ? കെപി മോഹനന്റെ ഇടയിൽ നായർ മനഃപൂർവ്വം ഇടയൊരുക്കിയത് എന്തിന്? വിവാദ രംഗത്തിന്റെ ഫോട്ടോ ഡിജിറ്റൽ സ്‌ക്രീനിൽ കാണിച്ച് ഓരോ രംഗവും വിശദമാക്കി പീഡനം അവതരിപ്പിച്ച് വനിതാ എംഎൽഎ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് ശിവദാസൻ നായർ, ജമീലാ പ്രകാശത്തിനെ ആക്രമിച്ചതെന്ന വാദം പൊളിയുന്നു. തന്നെ ആക്രമിച്ചപ്പോൾ സ്വര രക്ഷയ്ക്കാണ് ശിവദാസൻ നായരെ കടിക്കേണ്ടി വന്നതെന്ന് വിശദീകരിച്ച് ജമീലാ പ്രകാശം വാർത്താ സമ്മേളനം നടത്തി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സാന്നിധ്യത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ചിത്രങ്ങളുടെ സഹായത്തോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും ശിവദാസൻ നായർ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടേയും നിലപാടുകളെ ജമീലാ പ്രകാശം തള്ളിക്കളഞ്ഞു. ബോധപൂർവ്വമുള്ള സ്ത്രീപീഡനം നിയമസഭയിൽ ശിവദാസൻ നായർ നടത്തിയെന്ന് ജമീലാ പ്രകാശം വിശദീകരിച്ചു.

സ്ത്രീ പീഡനക്കുറ്റം ചുമത്തേണ്ട കുറ്റമാണ് ശിവദാസൻ നായർ ചെയ്തതെന്നും ജമീല പ്രകാശം പറഞ്ഞു. സ്പീക്കർക്ക് പരാതി നൽകിയിട്ടും പൊലീസിന് കൈമാറാത്ത സാഹചര്യവും നിലവിലുണ്ടെന്ന് കോവളം എംഎൽഎ വിശദീകരിച്ചു. ഫോട്ടോഗ്രാഫുകളുടെ സഹായത്തോടെയാണ് ജമീല കാര്യങ്ങൾ വിശദീകരിച്ചത്. നിയമസഭയിൽ ചിത്രങ്ങൾ പകർത്തിയ പത്ര ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങൾ നൽകിയതെന്നും ജമീലാ പ്രകാശം വിശദീകരിച്ചു. ചിത്രങ്ങൾ നൽകിയ ഫോട്ടോഗ്രാഫറായ കൊച്ചനുജനാണ് തന്റെ മാനം കാത്തതെന്നും ആ കൊച്ചനുജന് നന്ദി പറയുന്നുവെന്നും ജമീലാ പ്രകാശം വ്യക്തമാക്കി. ഇടതു പക്ഷത്തെ മറ്റ് വനിതാ എംഎൽഎമാരും ജമീലാ പ്രകാശത്തോടൊപ്പം ഉണ്ടായിരുന്നു.

സ്ത്രീകളെ ഉപദ്രവിക്കുന്നുകണ്ടാണു ഡയസിൽ കയറിയവർ മൈക്ക് വലിച്ചെറിഞ്ഞതെന്നു ജമീല പ്രകാശം പറഞ്ഞു. മുഖ്യമന്ത്രി കുടുംബത്തോടൊപ്പം ഈ ദൃശ്യങ്ങൾ കാണണം. ശിവദാസൻ നായർ കാൽമുട്ടുകൊണ്ട് തന്നെ തള്ളി നീക്കി. ബെന്നി ബെഹനാനും ഡൊമിനിക് പ്രസന്റേഷനും മനപ്പൂർവം ഉപദ്രവിച്ചു. ബിജിമോൾ അലറി വിളിക്കുന്നതും മുഖ്യമന്ത്രി തിരിഞ്ഞു നോക്കുമെന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ടെന്നും ജമീല പ്രകാശം വിശദീകരിക്കുന്നു. ഡൊമനിക് പ്രസന്റേഷൻ ജാതിപ്പേര് വിളിച്ച് തന്നെ അപമാനിച്ചെന്നും ജമീലാ പ്രകാശം പറഞ്ഞു.

ശിവദാസൻനായരെ കടിച്ചു എന്ന കാര്യം ജമീലാപ്രകാശം തുറന്ന് പറയുന്നു. പക്ഷെ അത് തന്നോടുള്ള മോശം പെരുമാറ്റത്തിന്റെ പ്രതികരണം മാത്രമായിരുന്നു. ബെന്നി ബഹന്നാൻ, ഡൊമിനിക്ക് പ്രസന്റേഷൻ എന്നിവരുടെ പ്രോത്സാഹനത്തോടെയാണ് താൻ അപമാനിക്കപ്പെട്ടതെന്നായിരുന്നു ജമീലാ പ്രകാശം പറ!ഞ്ഞത്. ഇതെല്ലാം മുഖ്യമന്ത്രി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. താനടക്കമുള്ള വനിതാ എം എൽ എമാർക്ക് നേരെ കയ്യേറ്റമുണ്ടായതിന് ശേഷം മാത്രമാണ് സ്പീക്കറുടെ വേദി അക്രമിക്കപ്പെട്ടതെന്ന് ജമീലാ പ്രകാശം ന്യായീകരിച്ചു.

 പ്രതിപക്ഷ നേതാവിന്റെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലെ ദൃശ്യങ്ങളിൽ ഒരു കാര്യം വ്യക്തമാണ്. ബോധപൂർവ്വം മുഖ്യമന്ത്രിയെ ആക്രമിക്കാൻ ജമീലാ പ്രകാശം ശ്രമിച്ചിട്ടില്ല. മറിച്ച് ധനമന്ത്രി മാണിയുടെ ബജറ്റ് പ്രസംഗത്തെ തടയുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിക്ക് അടുത്ത് നിലയുറപ്പിക്കുകയായിരുന്നു. അവർ സ്പീക്കറുടെ ചേമ്പറിന് താഴെയുള്ള വാതിലിലൂടെ മാണി വരുന്നതാണ് ശ്രദ്ധിക്കുന്നത്. ഇതേ സമയം തൊട്ടു മുകളിൽ നിൽക്കുന്ന ബിജി മോളെ ഡൊമനിക് പ്രസന്റേഷൻ തള്ളിയിടാൻ ശ്രമിക്കുന്നു. ഇതിനിടെയിൽ ബിജി മോൾ കരയുന്നതും ദൃശ്യം. ബിജി മോളുടെ കരച്ചിൽ കേട്ട് മുഖ്യമന്ത്രി തിരിഞ്ഞു നോക്കുന്ന ഫോട്ടോയുമുണ്ട്.

അപ്പോൾ ഡൊമനിക് പ്രസന്റേഷന്റെ പിന്നിലായിരുന്നു ശിവദാസൻ നായർ. അപ്പോഴും മാണിയുടെ വരവ് പ്രതീക്ഷിച്ച് വാതിലിലേക്ക് നോക്കിയാണ് ജമീലാ പ്രകാശത്തിന്റെ നിൽപ്പ്. എന്നാൽ ബിജി മോളുടെ കരിച്ചിനെ തുടർന്ന് ശ്ര്ദധ അങ്ങോട്ട് മാറി. ഇതിനിടെയിലെ തിരിക്കനിടയിൽ ശിവദാസൻ നായർ, ജമീലാ പ്രകാശത്തിന്റെ തൊട്ടു പിറകിലെത്തി. ശിവദാസൻ നായരുടെ കൈ ജമീല പ്രകാശത്തിന്റെ ദേഹത്തും പതിച്ചു. വീണ്ടും വനിതാ എംഎൽഎയുടെ ശരീരത്തോട് ചേർന്ന് കൂടുതൽ അടുത്ത ശിവദാസൻ നായർ എത്തുന്നതും ഫോട്ടോയിലുണ്ട്. അതിന് ശേഷവും പിടി വീണു. ഇതോടെയാണ് ശിവദാസൻ നായർക്കെതിരെ ജമീലാ പ്രകാശം തിരിഞ്ഞത്. കിടിക്കുകയും ചെയ്തു.

അതിന് ശേഷം ഇടതു പക്ഷത്തെ എംഎൽഎമാർ ചേർന്നാണ് ജമീലയെ ആ തിരക്കിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇതെല്ലാം ചിത്രങ്ങളുടെ സഹായത്താൽ ജമീല കൃത്യമായി വിശദീകരിക്കുകയും ചെയ്തു. മുട്ടുകാൽ കൊണ്ടും കൈകൊണ്ടും തന്നെ ആക്രമിക്കാൻ ബോധപൂർവ്വം ശ്രമിച്ചു എന്നാണ് വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP