Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലിം സമൂഹത്തിനു ഏറ്റവും വിശ്വാസയോഗ്യമായ നേതാവ് നരേന്ദ്ര മോദി; മുത്തലാഖ് നിരോധനവും, ഹജ്ജ് സബ്‌സിഡി എടുത്തുകളഞ്ഞതും, ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കവുമെല്ലാം മുസ്ലിം സമൂഹത്തിന് ഗുണപ്രദം; ബിജെപിക്ക് ലഭിച്ച ഭൂരിപക്ഷം മുസ്ലിം വിഭാഗത്തിന് കിട്ടിയിരുന്നെങ്കിൽ ഇന്ത്യ ഇസ്ലാമിക രാഷ്ട്രമായി മാറ്റുമായിരുന്നു; മോദിയിൽ മോശമായി ഒന്നും ഞാൻ കണ്ടിട്ടില്ല; നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഉറച്ച പിന്തുണയുമായി ജാമിദ ടീച്ചർ

മുസ്ലിം സമൂഹത്തിനു ഏറ്റവും വിശ്വാസയോഗ്യമായ നേതാവ് നരേന്ദ്ര മോദി; മുത്തലാഖ് നിരോധനവും, ഹജ്ജ് സബ്‌സിഡി എടുത്തുകളഞ്ഞതും, ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കവുമെല്ലാം മുസ്ലിം സമൂഹത്തിന് ഗുണപ്രദം;  ബിജെപിക്ക് ലഭിച്ച  ഭൂരിപക്ഷം മുസ്ലിം വിഭാഗത്തിന് കിട്ടിയിരുന്നെങ്കിൽ ഇന്ത്യ  ഇസ്ലാമിക രാഷ്ട്രമായി മാറ്റുമായിരുന്നു; മോദിയിൽ മോശമായി ഒന്നും ഞാൻ കണ്ടിട്ടില്ല; നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഉറച്ച പിന്തുണയുമായി ജാമിദ ടീച്ചർ

എം മനോജ് കുമാർ

തിരുവനന്തപുരം: ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യം മോദി സർക്കാർ തന്നെയാണെന്ന് സാംസ്കാരിക പ്രവർത്തക ജാമിദ ടീച്ചർ. മുസ്ലിം സമൂഹത്തിനു ഏറ്റവും വിശ്വാസയോഗ്യമായ നേതാവ് നരേന്ദ്ര മോദി ആണെന്നും അഭ്യൂഹങ്ങളിൽ കുരുക്കിയാണ് കേരളത്തിലെ മുസ്ലിം മതനേതൃത്വം ഇസ്ലാമിക സമൂഹത്തെ മോദിക്ക് എതിരായി തിരിക്കുന്നതെന്നും ജാമിദ ടീച്ചർ മറുനാടൻ മലയാളിയോട് പറഞ്ഞു. തുടർച്ചയായി രണ്ടാം തവണയും പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കവേ പ്രതികരിക്കുകയായിരുന്നു അവർ. കേരളത്തിൽ ആദ്യമായി വനിത ജുമുഅക്ക് നേതൃത്വം കൊടുത്തതിലൂടെ ശ്രദ്ധേയ വ്യക്തിത്വമായ ജാമിദ ടീച്ചർ, ചേകന്നൂർ മൗലവി സ്ഥാപിച്ച ഖുർആൻ സുന്നത് സൊസൈറ്റിയുടെ മുൻ പ്രവർത്തകയായിരുന്നു. അടുത്തിടെ ഇസ്ലാം പൂർണമായും ഉപേക്ഷിച്ച് അവർ യുക്തിവാദത്തിലേക്ക് വരികയായിരുന്നു.

മുസ്ലിം സമൂഹത്തിനു ഗുണകരമായ എത്രയോ തീരുമാനങ്ങൾ മോദി സർക്കാർ വന്ന ശേഷം എടുത്ത് കഴിഞ്ഞിരിക്കുന്നു.മുത്തലാഖ് നിരോധനവും, ഹജ്ജ് സബ്‌സിഡി എടുത്തുകളഞ്ഞതും, ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കവുമെല്ലാം, മുസ്ലിം സമൂഹത്തിന് ഗുണപ്രദമാണ്. മുസ്ലിം സമൂഹം ഇത് തിരിച്ചറിയുന്നുണ്ടെങ്കിലും മതനേതൃത്വം മോദിക്ക് എതിര് നിൽക്കയാണ്. ഉത്തരേന്ത്യയിൽ പർദ്ദയിട്ട സ്ത്രീകൾ മോദിക്ക് വേണ്ടി പാട്ടുപാടുന്നു, മോദി ജയിച്ചപ്പോൾ ലഡു വിതരണം ചെയ്യുന്നു. ഇവിടെ കിംവദന്തികൾ ആണ് പ്രശ്നം. ഇന്ത്യയിൽ മതേതരത്വം നിലനിൽക്കുന്നത് ബിജെപിയെപോലുള്ള പാർട്ടികൾ നിലനിൽക്കുന്നതുകൊണ്ടുമാത്രമാണ്. ഇത്രയും ഭൂരിപക്ഷം മുസ്ലിം വിഭാഗത്തിന് കിട്ടിയിരുന്നെങ്കിൽ ഇന്ത്യയെ അവർ ഇസ്ലാമിക രാഷ്ട്രമായി മാറ്റുമായിരുന്നു. -ജാമിദ ടീച്ചർ ചൂണ്ടിക്കാട്ടി.

മോദിയിൽ മോശമായി ഒന്നും ഞാൻ കണ്ടിട്ടില്ല. പ്രതികൂലിക്കുന്ന സാഹചര്യങ്ങൾ വന്നാൽ പ്രതികൂലിക്കുകയും അനുകൂലിക്കേണ്ട സാഹചര്യങ്ങൾ വന്നാൽ അനുകൂലിക്കുകയും ചെയ്യും. പക്ഷെ പ്രതികൂലിക്കേണ്ട സാഹചര്യങ്ങൾ ഇല്ല. അതിനാൽ അനുകൂലിക്കുന്നു. രാജ്യസുരക്ഷയ്ക്കും ഭദ്രതയ്ക്കും ഏറ്റവും ഗുണപ്രദം ഏകീകൃത സിവിൽകോഡ് കൊണ്ടുവരിക എന്നുള്ളത് തന്നെയാണ്. മുത്തലാഖ്, ഹജ്ജ് സബ്‌സിഡി പ്രശ്നം, ഏകീകൃത സിവിൽ കോഡ് പ്രശ്‌നം എന്നിവയിലെല്ലാം ഞാൻ മോദിയെ അനുകൂലിക്കുന്നു. എനിക്ക് മോദിയോട് അനുഭാവമുണ്ട്. സമ്പത്തും കഴിവും ആരോഗ്യവുമുള്ളവർ മാത്രം ഹജ്ജിനു പോയാൽ മതി. അല്ലാത്തവർ പോകേണ്ടതില്ല. ഈ ഘട്ടത്തിലാണ് 170 കോടിയോളം വരുന്ന ഹജ്ജ് സബ്‌സിഡി തുക സാധാരണ ആളുകൾക്ക് വേണ്ടി, അവരുടെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി ചിലവഴിക്കാം എന്ന തീരുമാനം മോദി സർക്കാർ കൈക്കൊള്ളുന്നത്. വളരെ നല്ല തീരുമാനമാണിത്. മോദി വന്നതുകൊണ്ട് ആരുടെ പ്രതീക്ഷയാണ് നഷ്ടമാകുന്നത്. മുസ്ലിം സമൂഹത്തിന്റെ ഒരു പ്രതീക്ഷയും മോദി കാരണം നഷ്ടമാകുന്നില്ല.

മുസ്ലിം മതനിയമ പ്രകാരം ഒരു മുസ്ലിം പുരുഷന് തന്റെ ഭാര്യയെ ഒഴിവാക്കാൻ ഒരു കാരണവും വേണ്ട. മുസ്ലിം സമൂഹത്തിൽ നിലനിന്ന ഈ അസ്ഥിരമായ പ്രശ്നം തിരിച്ചറിഞ്ഞു കടുത്ത നിലപാട് സ്വീകരിച്ചത് മോദി സർക്കാർ മാത്രമാണ്. ഇത്രയും കാലം കൂടെനിന്ന ഭാര്യയെ ഒരു കാരണവും കൂടാതെ മൂന്നു തലാഖ് വഴി ഒഴിവാക്കുന്ന സമ്പ്രദായത്തിനു എതിര് നിന്നത് മോദി മാത്രമല്ലേ. മുസ്ലിം സ്ത്രീയെന്ന നിലയിൽ ഞാൻ അനുഭവസ്ഥകൂടിയാണ്. മുത്തലാഖ് പ്രശ്നത്തിൽ എത്രയോ മുസ്ലിം സ്ത്രീകളുടെ കണ്ണീരു കണ്ടയാളാണ് ഞാൻ. എത്രയോ സ്ത്രീകൾക്ക് ഇന്നും അറിയില്ല. താൻ എന്തുകൊണ്ട് തലാഖ് ചെയ്യപ്പെട്ടുവെന്ന്. മുസ്ലിം പുരുഷൻ ഭാര്യയെ ഒഴിവാക്കിയാൽ അവനു നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്.

എല്ലാവരും മുസ്ലിം പൗരോഹിത്യത്തെ ഭയപ്പെടുന്നു. മുസ്ലിം വോട്ടുബാങ്കാണ് എല്ലാവരുടെയും മുന്നിലുള്ള കാര്യം. ഇതൊന്നും മോദി കണക്കിലെടുത്തില്ല. മുത്തലാഖ് പ്രശ്നത്തിൽ എടുത്ത കടുത്ത നിലപാട് കൊണ്ട് തന്നെ മോദിയെ ഞാൻ അനുകൂലിക്കുന്നു. മകൻ ചത്താലും കുഴപ്പമില്ല. മരുമകൾ വെള്ളസാരി ഉടുത്തുകണ്ടാൽ മതി എന്ന മനോഭാവമാണ് യാഥാസ്ഥിതിക മുസ്ലിം സമൂഹത്തിന്. ഏകീകൃത സിവിൽ കോഡ്, മുത്തലാഖ് എന്നീ കാര്യങ്ങളിലെല്ലാം ഈ യാഥാസ്ഥിതിക മനോഭാവമാണ് പ്രതിഫലിക്കുന്നത്. ഈ കാര്യങ്ങളിൽ എടുക്കുന്ന നിലപാട് കാരണമാണ്, കേരളത്തിലെ മുസ്ലിം മതനേതാക്കൾ മോദിയെ എതിർക്കുന്നത്. ഇന്ദിരാഗാന്ധി ജീവനാംശ ബിൽ കൊണ്ടുവന്നപ്പോൾ മുസ്ലിം മതനേതൃത്വം ഇന്ദിരയെ എതിർത്തു. ഇതേ എതിർപ്പ് ഈ കാര്യത്തിൽ രാജീവ് ഗാന്ധിയോടും ഇവർ കാണിച്ചു.

മോദിയുടെ കർശന നിലപാടുകളിൽ മുസ്ലിം മതനേതൃത്വത്തിനു ഭീതിയുണ്ട്. യാഥാസ്ഥിതിക വിഭാഗത്തിന്റെ ഈ മോദി പേടിക്കും നെഞ്ചിലിടിച്ചുള്ള നിലവിളിക്കും ഒരു പ്രാധാന്യവും ഞാൻ കാണുന്നില്ല. നവോത്ഥാനമെന്നതും പുരോഗമനമെന്നതും മുസ്ലിം സമൂഹം അനുവദിച്ച് തരില്ല. മുസ്ലിം സമൂഹത്തിന്റെ നവോത്ഥാനമെന്നാൽ എന്താണ് എന്ന് എനിക്ക് നന്നായറിയാം. ജനാധിപത്യ രാജ്യത്ത് ഇന്ത്യയിൽ പല നിയമങ്ങൾ ആണ് നടപ്പിലാകുന്നത്. മതനിയമവും പൊതുനിയമവുമാണ് ഇവിടെ ഏറ്റുമുട്ടുന്നത്. മതനിയമങ്ങൾ ആരാധനാലയത്തിൽ ഒതുങ്ങട്ടെ. പൊതുനിയമങ്ങൾ ഇവിടെ രംഗത്ത് വന്നാൽ മതി. അതിനാണ് ഏകീകൃത സിവിൽകോഡ് വരട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നത്-ജാമിദ ടീച്ചർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP