Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിയെ പിൻവലിച്ചോ ഒറ്റയ്ക്ക് മത്സരിച്ചോ പ്രതിഷേധിക്കണമെന്ന് ഒരുവിഭാഗം; മുന്നണി വിടണമെന്നും കടുത്ത നിലപാട്; ഫാസിസ്റ്റ് കക്ഷികൾ അധികാരക്കസേര പിടിക്കാതിരിക്കാൻ മുന്നണിയിൽ തുടരണമെന്ന് മറുപക്ഷം; സിപിഎം സീറ്റ് നിഷേധിച്ചതോടെ ജെഡിഎസിൽ വൻപൊട്ടിത്തെറി; ജോസ് തെറ്റയിൽ പാർട്ടി യോഗത്തിൽ നിന്നിറങ്ങിപ്പോയി; സീറ്റ് കിട്ടാത്തതിലുള്ള പ്രതിഷേധം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് കെ.കൃഷ്ണൻകുട്ടി; ആഭ്യന്തര പ്രശ്‌നമായി തള്ളി സിപിഎം

മന്ത്രിയെ പിൻവലിച്ചോ ഒറ്റയ്ക്ക് മത്സരിച്ചോ പ്രതിഷേധിക്കണമെന്ന് ഒരുവിഭാഗം; മുന്നണി വിടണമെന്നും കടുത്ത നിലപാട്; ഫാസിസ്റ്റ് കക്ഷികൾ അധികാരക്കസേര പിടിക്കാതിരിക്കാൻ മുന്നണിയിൽ തുടരണമെന്ന് മറുപക്ഷം; സിപിഎം സീറ്റ് നിഷേധിച്ചതോടെ ജെഡിഎസിൽ വൻപൊട്ടിത്തെറി; ജോസ് തെറ്റയിൽ പാർട്ടി യോഗത്തിൽ നിന്നിറങ്ങിപ്പോയി; സീറ്റ് കിട്ടാത്തതിലുള്ള പ്രതിഷേധം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് കെ.കൃഷ്ണൻകുട്ടി; ആഭ്യന്തര പ്രശ്‌നമായി തള്ളി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ സീറ്റ് ലഭിക്കാത്തതിൽ ജെഡിഎസിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥിയെ നിർത്തണമെന്നും മുന്നണി വിടണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. സീറ്റ് നൽകാത്തതിൽ എൽജെഡിയും മുന്നണിയോഗത്തിൽ പ്രതിഷേധം അറിയിച്ചു. ഇരുകൂട്ടരെയും മുഖ്യമന്ത്രി പിണറായി വിജയൻ അനുനയിപ്പിച്ചു. പ്രത്യേക സാഹചര്യമായതിനാൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സീറ്റ് കിട്ടിയില്ലെങ്കിൽ മുന്നണി വിടണമെന്ന് ഒരുവിഭാഗം കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും മറുവിഭാഗം ശക്തമായി എതിർത്തു. ഇതിൽ പ്രതിഷേധിച്ച് ജോസ് തെറ്റയിൽ യോഗത്തിൽ നിന്ന് ഇറങ്ങിപോയി. എന്നാൽ പ്രതിഷേധം മുന്നണിയോഗത്തിൽ അറിയിച്ചെന്നും ഫാസിസ്റ്റ് ശക്തികൾ വരാതിരിക്കാൻ എൽഡിഎഫിൽ തുടരണമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് കിട്ടാത്തതിലുള്ള പ്രതിഷേധം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഇടതുമുന്നണിയിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ തവണ മത്സരിച്ച കോട്ടയമെങ്കിലും കിട്ടണമെന്ന നിലപാടിലായിരുന്നു ജെഡിഎസ്. എന്നാൽ ഈ സീറ്റ് സിപിഎം ഏറ്റെടുത്തു. സീറ്റ് വിട്ടുനൽകാനാവില്ലെന്ന് സിപിഎം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ജെഡിഎസ് ഇത് അംഗീകരിച്ചിരുന്നില്ല. മന്ത്രിയെ പിൻവലിച്ചോ ഒറ്റയ്ക്ക് മത്സരിച്ചോ പ്രതിഷേധിക്കണമെന്ന വികാരം ശക്തമാണെങ്കിലും സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന് സിപിഎം കരുതുന്നില്ല. ജെഡിഎസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ താനേ കെട്ടടങ്ങുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ.

കഴിഞ്ഞ തവണ സി പി എം മത്സരിച്ചത് 15 സീറ്റിലാണ്. സി പിഐ നാലിടത്തും. ജനതാദൾ എസ് സ്ഥാനാർത്ഥിയായി മാത്യു ടി തോമസ് കോട്ടയത്തും മത്സരിച്ചു. വീരേന്ദ്രകുമാർ മുന്നണി വിട്ടതിന് പകരം കോട്ടയം നൽകിയതാണെന്ന് മുന്നണി നേതൃത്വം പറയുമ്പോഴും ഇത്തവണ സീറ്റിനായി ജെഡിഎസ് അവകാശവാദം ശക്തമാക്കി. തിരുവനന്തപുരമോ എറണാകുളമോ ആയിരുന്നു ജെഡിഎസിന്റെ ലക്ഷ്യം. എന്നാൽ ജെഡിഎസിന്റെ ആവശ്യം തള്ളുകയായിരുന്നു.

കോട്ടയമോ പത്തനംതിട്ടയോ കിട്ടാൻ ആഗ്രഹിച്ചിരുന്ന ജനാധിപത്യ കേരള കോൺഗ്രസ് മുന്നണിയോഗത്തിൽ പക്ഷേ സീറ്റ് ആവശ്യപ്പെട്ടില്ല. ഇത്തവണ മത്സരിക്കേണ്ടെന്ന് പാർട്ടി തീരുമാനിച്ചുവെന്ന് ഡോ.കെ.സി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.അതിനിടെ, സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്ന പൊന്നാനി മണ്ഡലത്തിലേക്ക് പി.വി അൻവർ എംഎ‍ൽഎയുടെ പേര് വീണ്ടും നിർദ്ദേശിക്കപ്പെട്ടു. സിപിഎം പൊന്നാനി പാർലമെന്റ് മണ്ഡലം കമ്മിറ്റിയാണ് പേര് നിർദ്ദേശിച്ചത്. നേരത്തെ അൻവറിന്റെ പേര് ഉയർന്നുവന്നൂവെങ്കിലും വ്യക്തിപരമായി നേരിടുന്ന കേസുകൾ തിരിച്ചടിയാകുമോ എന്ന സംശയം നേതൃത്വം പ്രകടിപ്പിച്ചിരുന്നു.

ഇത്തവണ സീറ്റ് ചോദിച്ച ഘടകകക്ഷികൾക്കൊന്നും സീറ്റില്ല എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. അതേസമയം, എൽഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി. 16 സീറ്റുകളിൽ സിപിഎമ്മും, നാലു സീറ്റിൽ സിപിഐയും മത്സരിക്കും. സിപിഎമ്മിന്റെ തീരുമാനത്തിന് ഘടകകക്ഷികൾ വഴങ്ങുകയായിരുന്നു. സീറ്റ് നിഷേധിച്ചതിൽ എൽജെഡി മുന്നണി യോഗത്തിൽ പ്രതിഷേധം അറിയിച്ചു. മുന്നണിയുടെ പൊതുതാൽപര്യത്തിന് വഴങ്ങുകയാണെന്ന് എം വിശ്രേയാംസ് കുമാർ പറഞ്ഞു.

അതേസമയം ഘടകക്ഷികൾ എല്ലാവരും കൂടി ഒന്നിച്ചിരുന്ന് ഏകകണ്ഠമായാണ് തീരുമാനം എടുത്തതെന്ന് എ.വിജയരാഘവൻ അറിയിച്ചു. സാധാരണ എല്ലാവരും മുന്നണിയോഗത്തിൽ അഭിപ്രായം പറയാറുണ്ട്. ഉഭയകക്ഷി ചർച്ചകളും നടന്നു. സുപ്രധാനമായ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് അനുകൂലമാകും വിധമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP