Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഡിഎഫിൽ തന്നെ തുടരും; അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടും: നിലപാടു വ്യക്തമാക്കി വീരേന്ദ്രകുമാർ

യുഡിഎഫിൽ തന്നെ തുടരും; അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടും: നിലപാടു വ്യക്തമാക്കി വീരേന്ദ്രകുമാർ

കോഴിക്കോട്: യുഡിഎഫിൽ തന്നെ തുടരുമെന്നു ജെഡിയു അധ്യക്ഷൻ എം പി വീരേന്ദ്രകുമാർ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നും വീരേന്ദ്രകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിജയ സാധ്യതയുള്ള സീറ്റുകളാണ് ആവശ്യപ്പെടുക. സംഘപരിവാർ ശക്തികളെ എതിർക്കുന്നതിനു വേണ്ടിയാണു യുഡിഎഫിൽ ഉറച്ച് നിന്നു മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതെന്നും വീരേന്ദ്രകുമാർ പറഞ്ഞു.

പി.ജയരാജനെതിരെ യു.എ.പി.എ നിയമം ചുമത്തിയതിനെ എതിർക്കുന്നു. രാജ്യത്ത് മിസ നിയമം കൊണ്ടുവന്നപ്പോൾ രാഷ്ട്രീയമായി അത് ഉപയോഗിക്കില്ലെന്നാണ് പറഞ്ഞതെങ്കിലും ജയപ്രകാശ് നാരായണനും, മൊറാർജി ദേശായിയും അടക്കമുള്ളവരെ ജയലിലിട്ടു. ടാഡ വന്നപ്പോഴും ഞങ്ങൾ എതിർത്തിരുന്നു. ജെ.എൻ.യു വിഷയത്തിൽ ശക്തമായി പ്രതിരോധിച്ചില്ലെങ്കിൽ അഭിപ്രായം പറയുന്നതിന് സമ്പൂർണ നിരാകരണമായിരിക്കും ഫലം. എതിർ അഭിപ്രായം ആരെങ്കിലും പറഞ്ഞാൽ അത് ദേശീയതയ്‌ക്കെതിരായ വിമർശനമായാണ് മോദി സർക്കാർ കാണുന്നത്. സർക്കാർ രാഷ്ട്രമായി മാറിയിരിക്കുകയാണ്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ദേശവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് വ്യാപകമായി നടപടിയെടുക്കുകയാണ്. ജെ.എൻ.യവിൽ പ്രതിരോധിച്ചില്ലെങ്കിൽ അത് ഹൈന്ദവ ഫാസിസത്തിന് വഴിയൊരുക്കി കൊടുക്കലാകുമെന്നും വീരേന്ദ്രകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP