Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗൂഢാലോചന നടത്താനുള്ള കഴിവ് അനൂപിനില്ല; കൂടെ കൊണ്ടു നടന്നു ചതിച്ചത് കോൺഗ്രസ് തന്നെ: കേരളാ കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയർമാൻ സ്ഥാനം ജോണി നെല്ലൂർ രാജിവച്ചു; യുഡിഎഫിനെ തോൽപ്പിക്കാൻ ശ്രമിക്കുമെന്ന് പ്രഖ്യാപനം

ഗൂഢാലോചന നടത്താനുള്ള കഴിവ് അനൂപിനില്ല; കൂടെ കൊണ്ടു നടന്നു ചതിച്ചത് കോൺഗ്രസ് തന്നെ: കേരളാ കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയർമാൻ സ്ഥാനം ജോണി നെല്ലൂർ രാജിവച്ചു; യുഡിഎഫിനെ തോൽപ്പിക്കാൻ ശ്രമിക്കുമെന്ന് പ്രഖ്യാപനം

കൊച്ചി: കേരളാ കോൺഗ്രസ് ജേക്കബ്ബ് ഗ്രൂപ്പ് ചെയർമാൻ സ്ഥാനം ജോണി നെല്ലൂർ രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹതപ്പെട്ട മൂന്ന് സീറ്റുകൾ യു.ഡി.എഫിൽ നിന്ന് നേടിയെടുക്കാൻ കഴിയാതെ പോയ സാഹചര്യത്തിലാണ് ജോണി നെല്ലൂരിന്റെ രാജി. സീറ്റുകൾ ലഭിക്കാതെ പോയത് തനിക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണെന്നും ജോണി നെല്ലൂർ പറഞ്ഞു. ജേക്കബ് ഗ്രൂപ്പിന് പാർട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.

ജോണി നെല്ലൂരിന് വേണ്ടി അങ്കമാലി സീറ്റ് പാർട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. തുടർന്ന് അങ്കമാലിയിൽ റോജി ജോണിനെ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ധാരണയായിരുന്നു. രാഷ്ട്രീയത്തിൽ ആത്മാർഥതയ്ക്കും സത്യസന്ധതയ്ക്കും ഒരു വിലയുമില്ലെന്നു വ്യക്തമായിരിക്കുകയാണെന്ന് ജോണി നെല്ലൂർ പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടത്താനുള്ള കഴിവ് മന്ത്രി അനൂപ് ജേക്കബ്ബിനില്ല. ചതിയന്മാർക്കു മാത്രമേ രാഷ്ട്രീയത്തിൽ വിലയുള്ളൂ. തന്നെ കൂടെ കൊണ്ടു നടന്നു ചതിച്ചത് കോൺഗ്രസാണെന്നും ജോണി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ജോണി നെല്ലൂർ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ എൻഡിഎയിലേക്ക് ജോണി നെല്ലൂർ എത്തുമെന്നാണ് സൂചന.

യു.ഡി.എഫ് സീറ്റ് നിഷേധിച്ച ജോണി നെല്ലൂരിനെ പരോക്ഷമായി എൻ.ഡി.എയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത് വന്നിരുന്നു. നെല്ലൂർ താൽപ്പര്യം പ്രകടിപ്പിച്ചാൽ അദ്ദേഹത്തെ എൻ.ഡി.എയിൽ എടുക്കുന്ന കാര്യം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കുമ്മനം പറഞ്ഞു. അങ്കമാലി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജോണി നെല്ലൂർ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന വാർത്തകൾക്കിടെയാണ് അദ്ദേഹത്തെ എൻ.ഡി.എയിലേക്ക് പരോക്ഷമായി ക്ഷണിച്ച് കുമ്മനം രംഗത്തു വന്നത്. ബിജെപി പിന്തുണ ജോണി നെല്ലൂർ സ്വീകരിക്കുമെന്ന് തന്നെയാണ് സൂചന. ഇക്കാര്യത്തിൽ ഉടൻ വ്യക്തത വരും. അങ്കമാലി മണ്ഡലം കൈവിട്ടുപോയതോടെ അങ്കത്തിനുറച്ച് ജോണി നെല്ലൂർ. മൂവാറ്റുപുഴയിലോ കോതമംഗലത്തോ സ്വതന്ത്രനായേക്കും. എന്തുവന്നാലും മത്സരരംഗത്ത് ഉണ്ടാകുമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ കൂടിയായ ജോണി നെല്ലൂർ വ്യക്തമാക്കിയിട്ടുണ്ട്.

സിപിഐ(എം). സ്ഥാനാർത്ഥിയായി കോതമംഗലത്ത് മത്സരിക്കാൻ ജോണി നെല്ലൂർ നടത്തിയ നീക്കം വിജയം കണ്ടില്ല. . എല്ലാ വഴികളും അടഞ്ഞതോടെ ഏതു പാർട്ടിയും മുന്നണിയും പിന്തുണ നൽകിയാലും സ്വീകരിക്കുമെന്നും രാഷ്ട്രീയത്തിൽ ആരോടും അയിത്തമില്ലെന്നും ജോണി നെല്ലൂർ നിലപാടെടുക്കുകയായിരുന്നു. യു.ഡി.എഫുമായി മാനസികമായി അകന്ന ജോണി നെല്ലൂർ, മൂവാറ്റുപുഴയിലോ, കോതമംഗലത്തോ മൽസരിക്കാനാണ് ഒരുങ്ങുന്നത്. അന്തിമ തീരുമാനം ചൊവ്വാഴ്ചയ്ക്കു മുമ്പായി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മൂവാറ്റുപുഴ, കോതമംഗലം, അങ്കമാലി സീറ്റുകളിലൊന്നിൽ മത്സരിക്കണമെന്ന ആവശ്യം അണികളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഉയരുന്നുണ്ടെന്ന് ജോണി പറഞ്ഞു.

കോതമംഗലം സീറ്റിൽ മാണി ഗ്രൂപ്പാണ് മത്സരിക്കുന്നത്. മൂവാറ്റുപുഴയിൽ മത്സരരംഗത്ത് ഇറങ്ങിയാലേ കോൺഗ്രസിനു തിരിച്ചടി നൽകാൻ കഴിയൂവെന്നാണ് ജോണി നെല്ലൂരിനോട് അടുപ്പമുള്ളവർ പറയുന്നത്. വിജയിക്കാനായില്ലെങ്കിലും യു.ഡി.എഫിന്റെ പരാജയം ഉറപ്പുവരുത്താൻ ഇത് കാരണമാകുമെന്നും ഇവർ പറയുന്നു. 15 വർഷം തുടർച്ചയായി മൂവാറ്റുപുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചയാളെന്ന നിലയിൽ കക്ഷിരാഷ്ട്രീയത്തിനപ്പുറം ജോണി നെല്ലൂരിന് അംഗീകാരം കിട്ടുമെന്ന് ഒപ്പമുള്ളവർ കണക്കുകൂട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP