Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാഷ്ട്രീയ ജീവിതത്തിൽ പി ജെ ജോസഫ് വെന്റിലേറ്ററിൽ കഴിഞ്ഞത് പലതവണയെന്ന് ജോസ് കെ മാണി; പുതുജീവൻ നൽകി രക്ഷിച്ചത് കെ എം മാണിയാണെന്ന് മറക്കരുത്; ജോസഫിന്റെ പ്രസ്താവനകൾ പ്രവർത്തകർ കൂടെയില്ലെന്ന തിരിച്ചറിവിൽ നിന്നുണ്ടായ വിഭ്രാന്തി കാരണം എന്നും പരിഹാസം

രാഷ്ട്രീയ ജീവിതത്തിൽ പി ജെ ജോസഫ് വെന്റിലേറ്ററിൽ കഴിഞ്ഞത് പലതവണയെന്ന് ജോസ് കെ മാണി; പുതുജീവൻ നൽകി രക്ഷിച്ചത് കെ എം മാണിയാണെന്ന് മറക്കരുത്; ജോസഫിന്റെ പ്രസ്താവനകൾ പ്രവർത്തകർ കൂടെയില്ലെന്ന തിരിച്ചറിവിൽ നിന്നുണ്ടായ വിഭ്രാന്തി കാരണം എന്നും പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ കോൺഗ്രസിലെ പിളർപ്പ് ഒഴിവാക്കാൻ യുഡിഎഫ് നേതാക്കൾ ശ്രമിക്കുമ്പോൾ ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറാകാതെ ജോസ് കെ മാണിയും പി ജെ ജോസഫും. ജോസ് കെ. മാണിയുടെ ചെയർമാൻസ്ഥാനം വെന്റിലേറ്ററിലാണെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ അതേ നാണയത്തിൽ മറുപടിയുമായി ജോസ് കെ.മാണി രംഗത്തെത്തി. പി.ജെ. ജോസഫ് രാഷ്ട്രീയജീവിതത്തിൽ പലവട്ടം വെന്റിലേറ്ററിൽ കഴിഞ്ഞതാണെന്ന് ജോസ് കെ മാണി പറഞ്ഞു. ആ സമയത്തെല്ലാം പുതുജീവൻ നൽകി രക്ഷിച്ചത് കെ.എം. മാണിയാണെന്ന കാര്യം മറക്കരുതെന്നും ജോസ്. കെ. മാണി ഓർമ്മിപ്പിച്ചു.

പലരുടെയും എതിർപ്പിനെ മറികടന്ന് കേരള കോൺഗ്രസാണ് അദ്ദേഹത്തിന് അഭയംനൽകിയത്. ഓരോദിവസം കഴിയുന്തോറും പ്രവർത്തകർ കൂടെയില്ലെന്ന തിരിച്ചറിവ് ജോസഫിന് ഉണ്ടാകുന്നു. ഇതിന്റെ വിഭ്രാന്തിയിലാണോ ജോസഫിന്റെ പ്രസ്താവനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ജോസ് കെ. മാണി പറഞ്ഞു.

കേരള കോൺഗ്രസിലെ ചെയർമാൻസ്ഥാനം കോടതി മരവിപ്പിച്ച് നിർത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ ജോസ് കെ.മാണിയുടെ ചെയർമാൻസ്ഥാനം വെന്റിലേറ്ററിലാണെന്നുമായിരുന്നു പി.ജെ. ജോസഫിന്റെ പ്രസ്താവന. യോഗം വിളിക്കാൻ അധികാരമില്ലാത്തയാളാണ് യോഗം വിളിച്ചതെന്നും ആൾമാറാട്ടം നടത്തിയാണ് സംസ്ഥാന കമ്മിറ്റി ചേർന്നതെന്നും പി.ജെ. ജോസഫ് ആരോപിച്ചിരുന്നു. നിയമാനുസൃതമല്ലാത്ത യോഗത്തിലെ തീരുമാനം കോടതി സ്റ്റേ ചെയ്തതാണെന്നും ജോസ് കെ. മാണി ചെയർമാനായി പ്രവർത്തിക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

പാലാ ഉപതെരഞ്ഞെടുപ്പ് വരെയെങ്കിലും തർക്കം ഒഴിവാക്കാൻ യുഡിഎഫ് കിണഞ്ഞു ശ്രമിക്കുമ്പോൾ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ഏതു ചിഹ്നത്തിൽ പാലായിൽ മൽസരിക്കുമെന്ന കാര്യത്തിൽ പോലും തർക്കം രൂക്ഷമാണ്. തർക്കം പരിഹരിക്കാനുള്ള സാധ്യതകൾ തേടി നാളെ യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയെ കാണുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP