Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഡിഎഫ് ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരെന്ന് ഗണേശ് കുമാർ; അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിയെ കാണുമെന്നും മുൻ മന്ത്രി

യുഡിഎഫ് ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരെന്ന് ഗണേശ് കുമാർ; അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിയെ കാണുമെന്നും മുൻ മന്ത്രി

കൊട്ടാരക്കര: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേശ് കുമാർ എംഎൽഎ. കേരളത്തിൽ നടക്കുന്നത് ജനങ്ങൾക്കൊന്നും ഗുണമില്ലാത്ത ഭരണമെന്നും ഗണേശ് പറഞ്ഞു. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണമാണിപ്പോൾ. അഴിമതിയുടെ തെളിവുകൾ ലോകായുക്തയ്ക്കു സമർപ്പിക്കും.

സർക്കാരിന്റെ വിവിധ മേഖലകളിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിക്കണം. അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രിയെ കാണും.

കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾക്ക് സംതൃപ്തിയില്ല. മുന്നണി വിടുന്ന കാര്യം ആലോചിച്ചിട്ടില്ല. പാർട്ടിമാറ്റമോ മുന്നണിമാറ്റമോ തീരുമാനിക്കേണ്ടത് കേരള കോൺഗ്രസ് ബി നേതൃത്വമാണ്. ആരെയും തനിക്ക് ഭയമില്ല. തന്റെ രാഷ്ട്രീയ ജീവിതം തകർക്കാനുള്ള ശ്രമങ്ങളെയെല്ലാം താൻ അതിജീവിച്ചു. സത്യസന്ധമായാണ് താൻ ജീവിച്ചതെന്നും ഗണേശ് പറഞ്ഞു.

നിയമസഭയിൽ താൻ ഉന്നയിച്ച അഴിമതി ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ല. ലോകായുക്ത മുമ്പാകെ താൻ തെളിവ് നൽകും. അഴിമതിക്കെതിരായ പോരാട്ടത്തിന് ആരുടെ പിന്തുണയും സ്വീകരിക്കും. മുസ്‌ളിം ലീഗിനെതിരെയല്ല തന്റെ ആരോപണം. സത്യത്തിന് വേണ്ടിയാണ് താൻ നിലകൊള്ളുന്നത്.

അഴിമതിയെ കുറിച്ച് നിയമസഭാ സമിതിക്ക് മുമ്പിൽ തെളിവ് നൽകാൻ മുഖ്യമന്ത്രി അവസരം നൽകിയില്ല. ഒട്ടും ആത്മാർത്ഥതയില്ലാതെയാണ് മുഖ്യമന്ത്രി പെരുമാറിയത്. അഴിമതിയെ കുറിച്ച് താൻ നൽകിയ കത്ത് കണ്ടിട്ടില്ലെന്ന് പറഞ്ഞത് ശരിയല്ല. ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം സത്യമല്ല. ഇത് സംബന്ധിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ഗണേശ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP