Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുറ്റും ഒളിഞ്ഞും തെളിഞ്ഞും ശത്രുക്കൾ; കെട്ടിപ്പിടിച്ച് കുതികാൽ വെട്ടും എന്ന പരാമർശം ചേരുന്നവർക്കു സ്വീകരിക്കാമെന്നും കെ എം മാണി

ചുറ്റും ഒളിഞ്ഞും തെളിഞ്ഞും ശത്രുക്കൾ; കെട്ടിപ്പിടിച്ച് കുതികാൽ വെട്ടും എന്ന പരാമർശം ചേരുന്നവർക്കു സ്വീകരിക്കാമെന്നും കെ എം മാണി

കോട്ടയം: ഒളിഞ്ഞും തെളിഞ്ഞും തനിക്ക് ചുറ്റും ശത്രുക്കളുണ്ടെന്ന് കെ എം മാണി പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ 'കെട്ടിപ്പിടിച്ച് കുതികാൽ വെട്ടും' എന്ന തന്റെ പരാമർശം ചേരുന്നവർക്ക് സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിൽ പലരെയും വിശ്വസിക്കാൻ കൊള്ളില്ലെന്നും നമ്പാൻ കൊള്ളാവുന്നത് കുഞ്ഞാലിക്കുട്ടിയെ മാത്രമാണെന്നും ഇന്നലെ മാണി പറഞ്ഞിരുന്നു. ഇതെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കെ എം മാണി.

ബാർ കോഴക്കേസിലെ ഗൂഢാലോചന സംബന്ധിച്ച കേരളാ കോൺഗ്രസ് റിപ്പോർട്ട് പുറത്തുവിടില്ലെന്നും മാണി പറഞ്ഞു.

കെട്ടിപ്പിടിച്ച് പുണരുകയും കുതികാൽ വെട്ടുകയും ചെയ്യുന്ന സാഹചര്യമാണ് രാഷ്ട്രീയത്തിലുള്ളതെന്നും നമ്പാൻ കഴിയുന്നത് കുഞ്ഞാലിക്കുട്ടിയെ മാത്രമാണെന്നുമാണ് മാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബാർ കോഴക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്‌പി സുകേശനും ബിജു രമേശും ഗൂഢാലോചന നടത്തിയെന്ന പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മാണി തുറന്നടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP