Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാർട്ടിയിൽ ഞങ്ങൾ അധികപറ്റോ? മുൻ അദ്ധ്യക്ഷന്മാരെ കെപിസിസി നേതൃയോഗത്തിലേക്ക് ക്ഷണിക്കാത്തത് തെറ്റ് തന്നെ; സംസ്ഥാനനേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ

പാർട്ടിയിൽ ഞങ്ങൾ അധികപറ്റോ? മുൻ അദ്ധ്യക്ഷന്മാരെ കെപിസിസി നേതൃയോഗത്തിലേക്ക് ക്ഷണിക്കാത്തത് തെറ്റ് തന്നെ; സംസ്ഥാനനേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തിൽ തങ്ങളെ അവഗണിച്ചതിനെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ. പാർട്ടിയിൽ തങ്ങൾ അധികപ്പറ്റാണോയെന്ന് മുരളീധരൻ ചോദിച്ചു. സാധാരണ കെപിസിസി നേതൃയോഗത്തിലേക്ക് മുൻ അധ്യക്ഷന്മാരെ ക്ഷണിക്കുന്നതാണ്. ഇപ്പോഴത്തെ സംഭവം ദൗർഭാഗ്യകരമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

തങ്ങൾ ഏത് വേദിയിലാണ് അഭിപ്രായം പറയേണ്ടതെന്ന് മുരളീധരൻ ചോദിച്ചു. കോൺഗ്രസിലെ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി താൻ അധികമൊന്നും പറയുന്നില്ല. യോഗത്തിന് പോകാൻ ഞാൻ തയ്യാറെടുത്തിരുന്നു. പക്ഷേ ക്ഷണം ലഭിച്ചില്ല. ഈ നടപടി തെറ്റാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്റെ മണ്ഡലത്തിൽ മാത്രമേ പ്രവർത്തിക്കൂവെന്നും ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് നടന്ന നേതൃയോഗത്തിൽ വി എം സുധീരനേയും കെ. മുരളീധരനേയും ക്ഷണിച്ചിരുന്നില്ല. ഇതിനെതിരെ യോഗത്തിൽ രൂക്ഷവിമർശനമുയർന്നിരുന്നു. ടി.എൻ പ്രതാപൻ, ജോൺസൺ ഏബ്രഹാം തുടങ്ങിയവരാണ് രൂക്ഷവിമർശനം ഉന്നയിച്ചത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചതെന്നും അതിനാലാണ് ഇരുവരേയും ക്ഷണിക്കാതിരുന്നതെന്നും എം.എം ഹസൻ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP