Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

`എന്റെ പാരമ്പര്യം ചോദ്യം ചെയ്യാൻ ശശി തരൂർ വളർന്നിട്ടില്ല`; `ഇനിയും മോദിയെ സ്തുതിച്ചാൽ തരൂരിനെ ബഹിഷ്‌കരിക്കുകയല്ലാതെ മറ്റ് വഴിയില്ല`; കോൺഗ്രസ് പാരമ്പര്യവും കേരളവുമൊക്കെ തരൂർ മനസ്സിലാക്കാൻ തുടങ്ങിയത് എട്ട് വർഷങ്ങൾ മുമ്പ് മാത്രം; തിരുവനന്തപുരം എംപിക്ക് മറുപടിയുമായി കെ മുരളീധരൻ; ശശി തരൂർ കെ മുരളീധരൻ വാക്‌പോര് മുറുകുന്നു; രണ്ട് എംപിമാർ തമ്മിലടിക്കുന്ന നാണക്കേടിൽ കോൺഗ്രസും; കേരളത്തിലെ കോൺഗ്രസിൽ തരൂരിനെ വളഞ്ഞിട്ടാക്രമിച്ച് നേതാക്കൾ

`എന്റെ പാരമ്പര്യം ചോദ്യം ചെയ്യാൻ ശശി തരൂർ വളർന്നിട്ടില്ല`; `ഇനിയും മോദിയെ സ്തുതിച്ചാൽ തരൂരിനെ ബഹിഷ്‌കരിക്കുകയല്ലാതെ മറ്റ് വഴിയില്ല`; കോൺഗ്രസ് പാരമ്പര്യവും കേരളവുമൊക്കെ തരൂർ മനസ്സിലാക്കാൻ തുടങ്ങിയത് എട്ട് വർഷങ്ങൾ മുമ്പ് മാത്രം; തിരുവനന്തപുരം എംപിക്ക് മറുപടിയുമായി കെ മുരളീധരൻ; ശശി തരൂർ കെ മുരളീധരൻ വാക്‌പോര് മുറുകുന്നു; രണ്ട് എംപിമാർ തമ്മിലടിക്കുന്ന നാണക്കേടിൽ കോൺഗ്രസും; കേരളത്തിലെ കോൺഗ്രസിൽ തരൂരിനെ വളഞ്ഞിട്ടാക്രമിച്ച് നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോദി സ്തുതിയിൽ കോൺഗ്രസിലെ രണ്ട് എംപിമാർ തമ്മിലുള്ള വാക്‌പോര് തുടരുന്നു. മോദി സ്തുതിയിൽ തരൂരിന് വാണ്ടും മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് വടകര എംപി കെ മുരളീധരൻ. ഇനിയും പ്രധാനമന്ത്രി മോദിയെ സ്തുതിക്കുന്നത് തുടരാനാണ് ഭാവമെങ്കിൽ ശശി തരൂരിനെ ബഹിഷ്‌കരിക്കേണ്ടി വരും എന്നാണ് മുരളീധരന്റെ മറുപടി. തരൂരിന് കേരളത്തിന്റെയോ കോൺഗ്രസിന്റെയോ രീതികൾ അറിയില്ലെന്നും കെ മുരളീധരൻ തിരിച്ചടിച്ചു. ശശി തരൂർ കേരളത്തിൽ എത്തിയിട്ട് എട്ട് വർഷം മാത്രമെ ആയിട്ടുള്ളുവെന്നും അതുകൊണ്ടാണ് ഇങ്ങനെ എന്നും മുരളി പറഞ്ഞു. തന്റെ പാരമ്പര്യം ചോദ്യം ചെയ്യാൻ തരൂർ ആയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

പാർട്ടിയുടെ ദേശീയ മുഖമായ ശശി തരൂരും സംസ്ഥാന കോൺഗ്രസിൽ മുതിർന്ന നേതാവായ കെ മുരളീധരനും തമ്മിൽ വാക് പോര് മുറുകിയതോടെ വലിയ തിരിച്ചടിയാണ് പാർട്ടിക്ക് രാഷ്ട്രീയമായി ഇത്. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് ഏറ്റവും സ്വാധീനമുള്ള ഒരു സംസ്ഥാനത്തിലെ രണ്ട് നേതാക്കൾ തമ്മിൽ ഇങ്ങനെ തമ്മിൽ തല്ലുന്നത് പാർട്ടിക്ക് ഒട്ടും ശുഭകരമായ ഒന്നല്ല. ബിജെപിയെയും പ്രധാനമന്ത്രിയേയും വിമർശിക്കുന്നതിനെ ചൊല്ലിയാണ് കോൺഗ്രസ് തലപുകയ്ക്കുന്നത് എന്നത് ബിജെപിക്ക് കൂടുതൽ കരുത്ത് പകരുകയെയുള്ളു. അധിർ രഞ്ചൻ ചൗധരിക്ക് പകരം പുതിയ കക്ഷി നേതാവായി തരൂരിനെ പാർട്ടി ശക്തികേന്ദ്രങ്ങളും അധികാരത്തിലുള്ളതുമായ സംസ്ഥാനങ്ങളിൽ നിന്ന് പോലും പിന്തുണ ലഭിക്കുമ്പോൾ സ്വന്തം സംസ്ഥാനത്തെ നേതാക്കൾ വിഴിപ്പലക്കുന്ന വിരോധാഭാസമാണ് കോൺഗ്രസിൽ സംഭവിക്കുന്നത്.

നേരത്തെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തന്നെ വളഞ്ഞിട്ടാക്രമിച്ചതിന് മറുപടിയുമായി തരൂർ രംഗത്തെത്തിയിരുന്നു.തന്റെ ട്വീറ്റിനെ മോദി സ്തുതിയായി വളച്ചൊടിച്ചെന്നും പ്രധാനമന്ത്രിയെ വിമർശിക്കരുത് എന്നല്ല താൻ പറഞ്ഞതെന്നുമാണ് തരൂരിന്റെ മറുപടി. എന്റെ ട്വീറ്റിനെ വളച്ചൊടിച്ച് അതിന് പിന്നാലെ പോകേണ്ട എന്നും ആരോപണമുയർത്തിയവർക്ക് മുൻ കേന്ദ്ര മന്ത്രി കൂടിയായ തരൂരിന്റെ പരിഹാസം. കഴിഞ്ഞ ദിവസം തനിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ വടകര എംപി കെ മുരളീധരന് മറുപടിയും നൽകിയിരിക്കുന്നു. ബിജെപിയെ സ്തുതിക്കേണ്ടവർ ബിജെപിയിൽ പോണം എന്ന് പറഞ്ഞ മുരളീധരൻ വെറും എട്ട് വർഷം മുൻപ് മാത്രം പാർട്ടിയിൽ തിരിച്ച് വന്ന ആളാണ് എന്നും തരൂർ പരിഹസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് നിലപാടെടുത്ത ശശി തരൂർ എംപിയോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരണം തേടി. ഇങ്ങനെ ഒരു നിലപാട് എടുക്കാൻ കാരണം എന്താണെന്നും അതു പാർട്ടിഫോറത്തിൽ പറയുന്നതിന് പകരം പരസ്യമാക്കിയത് എന്തുകൊണ്ടാണെന്നും വിശദീകരക്കണം.

എല്ലാ കാലത്തും മോദിയുടെ നയങ്ങളെ വിമർശിച്ചിട്ടുള്ള ആളാണ് താനെന്നും തരൂർ ആവർത്തിച്ചു. മോദിക്കെതിരെ ക്രിയാത്മക വിമർശനം ഉയർന്ന് വരണം എന്ന നിലപാടിൽ താൻ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.കോൺഗ്രസ് നേതാക്കളായ ജയറാം രമേശ് മനു അഭിഷേക് സിങ്വി എന്നിവരാണ് മോദിയെ ആവശ്യമില്ലാതെ വിമർശിക്കുന്ന വിഷയത്തിൽ ആദ്യം പ്രതികരണം നടത്തിയത്. തൊട്ടതിനും പിടിച്ചതിനും മോദിയെ വിമർശിക്കുന്നത് എന്ത് പറഞ്ഞാലും കുറ്റമായി കാണുന്നു എന്ന രീതിയിൽ ആയിരിക്കും ജനം കാണുക എന്നും അത്കൊണ്ട് തന്നെ നല്ലത് ചെയ്താൽ നല്ലത് എന്ന് അംഗീകരിക്കാൻ കോൺഗ്രസ് നേതാക്കൾ ത്യയാറാകണം എന്നായിരുന്നു ജയറാം രമേശ് ഒരു പുസ്തകപ്രകാശന ചടങ്ങിൽ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ഈ വിഷയത്തിൽ മുതിർന്ന നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ശശി തരൂർ രംഗത്ത് എത്തിയത്. കഴിഞ്ഞ ആറ് വർഷമായി താൻ ഇത് പറഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണ് ശശി തരൂർ വിഷയത്തിൽ ആദ്യം പ്രതികരണം നടത്തിയത്. ഇതിനെതിരെ കടുത്ത ഭാഷയിലാണ് തരൂരിന് ഒപ്പം തന്നെ കേരളത്തിൽ നിന്ന് വിജയിച്ച കോൺഗ്രസ് എംപിമാരും കെപിസിസി പ്രസിഡന്റും ഉൾപ്പടെയുള്ളവർ രംഗത്ത് എത്തിയത്. തൃശ്ശൂർ എംപി ടിഎൻ പ്രതാപൻ തരൂരിനെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ ബെന്നി ബഹ്നാൻ ഉൾപ്പടെയുള്ളവർ രംഗത്ത് വന്നിരുന്നു.

ശശി തരൂർ എംപിയെ അവസരസേവകനെന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം. അവസരസേവകർ എന്നും കോൺഗ്രസിന് ബാധ്യതയെന്നും അദ്ദേഹം പറഞ്ഞു. മോദി അനുകൂല പ്രസ്താവനയിൽ ശശി തരൂരിനോട് വിശദീകരണം തേടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. അന്തിമ നടപടി എഐസിസിയുടേതായിരിക്കും. മോദി സ്തുതി കോൺഗ്രസ് ചെലവിൽ വേണ്ടെന്നും പാർട്ടി സ്വീകരിച്ച അവസരസേവകന്മാർ ബാധ്യതയായ ചരിത്രമാണുള്ളതെന്നും കെപിസിസി പ്രസിഡന്റ് പ്രതികരിച്ചു.

ഒരാഴ്ചക്കിടെയാണ് മനം മാറ്റമുണ്ടായത്. നിരവധി നേതാക്കളാണ് പരാതിയുമായി നേതൃത്വത്തെ സമീപിച്ചിട്ടുള്ളത്. ശശി തരൂരിനെ പോലെ അച്ചടക്കം ലംഘിക്കാൻ തയ്യാറല്ലാത്തതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കിൽ വിമർശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്റെ പ്രസ്താവനയാണ് കോൺഗ്രസിൽ വിവാദമായത്. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയതോടെ തന്നോളം മോദിയെ വിമർശിച്ച മറ്റാരും ഉണ്ടാകില്ലെന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവും ഇല്ലെന്ന് തരൂരും നിലപാട് വ്യക്തമാക്കി. തരൂരിനെതിരെ നടപടി ആവശ്യം ശക്തമായതോടെയാണ് വിശദീകരണം ചോദിക്കാൻ കെപിസിസി തീരുമാനിച്ചത്.

തരൂരിന്റെ പ്രസ്താവന തിരുത്താത്തതിൽ നേതാക്കൾക്ക് അതൃപ്തിയുണ്ട്. തരൂരിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. തരൂരിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവടക്കം രംഗത്തുവന്നിരുന്നു. തരൂരിന്റെ നടപടി തെറ്റാണെന്നും പ്രസ്താവന തിരുത്താൻ ശശി തരൂർ തയ്യാറാകണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് തരൂർ. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിയും പ്രതിഷേധവുമുണ്ട്. ഇതിനിടെയാണ് ശശി തരൂരിനോട് വിശദീകരണം ചോദിക്കാൻ കെപിസിസി തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP