Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ ബില്ലിൽ ബിജെപിക്ക് ഉള്ളിൽ തന്നെ എതിർപ്പുണ്ട്; മൗനം സമ്മതം എന്ന നിലയിലാണ് ഒ രാജഗോപാൽ സഭയിൽ ഇരുന്നത്; പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയിൽ കൊണ്ടുവന്ന പ്രമേയത്തെ ബിജെപി എംഎൽഎ എതിർത്ത് വോട്ട് ചെയ്യാത്തതിനു കാരണം പറഞ്ഞ് കെ മുരളീധരൻ; ജമാഅത്ത് ഇസ്ലാമിയും വെൽഫെയർ പാർട്ടിയും ഭീകര സംഘടനകളായത് എപ്പോഴാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും വടകര എംപി

പൗരത്വ ബില്ലിൽ ബിജെപിക്ക് ഉള്ളിൽ തന്നെ എതിർപ്പുണ്ട്; മൗനം സമ്മതം എന്ന നിലയിലാണ് ഒ രാജഗോപാൽ സഭയിൽ ഇരുന്നത്; പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയിൽ കൊണ്ടുവന്ന പ്രമേയത്തെ ബിജെപി എംഎൽഎ എതിർത്ത് വോട്ട് ചെയ്യാത്തതിനു കാരണം പറഞ്ഞ് കെ മുരളീധരൻ; ജമാഅത്ത് ഇസ്ലാമിയും വെൽഫെയർ പാർട്ടിയും ഭീകര സംഘടനകളായത് എപ്പോഴാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും വടകര എംപി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പൗരത്വ ബില്ലിൽ ബിജെപിക്ക് ഉള്ളിൽ നിന്നുതന്നെ എതിർപ്പുണ്ടെന്ന് വ്യക്തമാക്കി കെ മുരളീധരൻ എംപി. ഇതിന്റെ തെളിവാണ് ഇന്നലെ കേരളനിയമസഭയിൽ ഒ രാജഗോപാൽ ഐകകണ്‌ഠ്യേന പാസാക്കിയ ബില്ലിനെ എതിർക്കാത്തതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. മോദി-അമിത്ഷാ കൂട്ടുകെട്ടിനെതിരെ ബിജെപിയിൽ പോലും എതിർപ്പ് ഉണ്ടെന്ന സൂചനയാണ് കേരള നിയമസഭയിൽ നിന്നും വ്യക്തമായതെന്നും അതുകൊണ്ടാണ് നിയമസഭയിൽ ബില്ലിനെതിരെ ഒ.രാജഗോപാൽ വോട്ട് ചെയ്യാതിരുന്നത്. ഐക്യകണ്‌ഠേന ബില്ല് സഭ പാസാക്കിയപ്പോൾ പ്രതികൂലിച്ചു എതിർത്തുഛ സംസാരിക്കാത്തത് ബിജെപിയിൽ ഉള്ള ഭിന്നത സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു

ഗവർണർക്കെതിരെയും രൂക്ഷമായ വിമർശനം കെ മുരളീധരൻ എംപി ഉന്നയിച്ചു. ഗവർണർ കേരളത്തിൽ ആർഎസ്എസിനെ അജണ്ട നടപ്പിലാക്കുന്നുവെന്നുീ കോടതി വിധി വരുന്നതുവരെ ഗവർണർ കാത്തിരിക്കണമായിരുന്നുവെന്നും കേരള ഗവർണർ എന്ന യോഗ്യത സ്വയം നഷ്ടപ്പെടുത്തിയ ഗവർണ്ണർ രാജി വെച്ച് പുറത്തു പോകണം എന്ന് അദ്ദേഹം പറഞ്ഞു ഗവർണർ ഭരണഘടനാപരമായ അല്ല പ്രവർത്തിക്കുന്നതെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും. മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ച് മനുഷ്യചങ്ങല രൂപീകരിക്കണമായിരുന്നുവെന്നും എഡിഎഫ് തീരുമാനിച്ച മനുഷ്യചങ്ങല ക്ക് കോൺഗ്രസ് സഹകരിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജമാഅത്ത് ഇസ്ലാമിയും വെൽഫെയർ പാർട്ടിയും ഭീകര സംഘടനകളായത് എപ്പോഴാണെന്ന് സിപിഐ.എം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐ.എം നടത്താൻ നിശ്ചയിച്ചിരിക്കുന്ന മനുഷ്യച്ചങ്ങലയെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ഇന്നലെയാണു കേരളാ നിയമസഭയിൽ പാസായത്. നിയമത്തിൽ മതരാഷ്ട്ര സമീപനമാണ് ഉൾച്ചേർന്നിരിക്കുന്നതെന്നും അതിനാൽ റദ്ദാക്കണമെന്നും കേന്ദ്ര സർക്കാരിനോട് പ്രമേയത്തിൽ ആവശ്യപ്പെട്ടു.

എന്നാൽ, കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം ഇന്നലെ മാറിയിരുന്നു. കേന്ദ്രം നടപ്പിലാക്കിയ നിയമത്തിനെതിരെ സംസ്ഥാനം പ്രമേയം പാസാക്കിയപ്പോൾ പ്രസംഗത്തിൽ വിയോജിച്ചെങ്കിലും ബിജെപി അംഗമായ ഒ രാജഗോപാൽ പ്രമേയത്തെ എതിർത്ത് വോട്ടുചെയ്തിരുന്നില്ല. പ്രമേയം വോട്ടിനിട്ടപ്പോൾ നേമം അംഗമായ രാജഗോപാൽ എതിർത്ത് കൈ പൊക്കാതിരിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ പ്രമേയം ഐകകണ്‌ഠേന പാസാക്കിയതായാണ് സ്പീക്കറുടെ ഓഫീസ് കണക്കാക്കിയിരിക്കുന്നത്. പ്രമേയം അവതരിപ്പിച്ച ശേഷം വോട്ടിനിട്ടപ്പോൾ എതിർപ്പുള്ളവർക്ക് കൈ പൊക്കാനുള്ള അവസരമായിരുന്നു ഉണ്ടായത്. എന്നാൽ രാജഗോപാൽ ഈ സമയം കൈ പൊക്കിയില്ല.

വോട്ടെടുപ്പിനെക്കുറിച്ച് പാർട്ടി നിർദേശമൊന്നും ലഭിക്കാത്തതിനാൽ വിട്ട് നിൽക്കുകയാണ് ചെയ്തതെന്നാണ് രാജഗോപാൽ വിശദീകരിക്കുന്നത്. എന്നാൽ എതിർപ്പ് പ്രകടിപ്പിക്കാത്തതിനാൽ ഫലത്തിൽ രാജഗോപാൽ ഉൾപ്പെടെ പ്രമേയത്തെ അനുകൂലിച്ചെന്നാണ് ഇനി രേഖകളിൽ കാണുക. ഇതോടെ നിയമം പിൻവലിക്കണമെന്നു ബിജെപി അംഗമടക്കം ആവശ്യപ്പെട്ട പ്രമേയമാണ് കേന്ദ്രസർക്കാരിനു മുന്നിലെത്തുക. കേരള നിയമസഭയുടെ വെബ്‌സൈറ്റിൽ പൗരത്വ ഭേദഗതി ബിൽ സംബന്ധിച്ച പ്രമേയത്തെ നിയമസഭ ഐകകണ്‌ഠേന പാസ്സാക്കിയ പ്രമേയം എന്ന് തന്നെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് രാജഗോപാൽ ആരോപിച്ചിരുന്നു. പ്രമേയം പാസാക്കാനുള്ള തീരുമാനത്തിനെതിരെ സഭ ചേർന്ന ഉടൻ തന്നെ രാജഗോപാൽ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ആദ്യം പട്ടികജാതി-വർഗ സംവരണം പത്തുവർഷം നീട്ടാനുള്ള പ്രമേയം പരിഗണനയ്‌ക്കെടുത്തപ്പോൾ പൗരത്വ ഭേദഗതിക്കെതിരായ പ്രമേയമാണെന്ന് തെറ്റിദ്ധരിച്ചും രാജഗോപാൽ ഇടപെട്ടിരുന്നു. തുടർന്ന് സ്പീക്കർ ഇടപെട്ടാണ് അദ്ദേഹത്തെ തിരുത്തിയത്. തുടർന്നും ബിജെപി അംഗം പ്രതിഷേധം തുടർന്നെങ്കിലും ഭരണ പ്രതിപക്ഷാംഗങ്ങൾ അദ്ദേഹത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP