Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കർണാടകത്തിൽ ഡികെ ശിവകുമാറിനെ താഴ്‌ത്തിക്കെട്ടിയത് പോലെ കേരളത്തിൽ കെ.സുധാകരനെയും അവഗണിക്കുന്നുവെന്ന് വ്യാപക പ്രചാരണം അഴിച്ചുവിട്ടത് മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായ സമയത്ത്'; ദുബായിൽ സുധാകരന്റെ പേരിൽ ധനസമാഹരണത്തിനായി 'കെഎസ് ബ്രിഗേഡ്' നവമാധ്യമ കൂട്ടായ്മയുടെ ആഗോള സമ്മേളനത്തിന് ഒരുങ്ങുമ്പോൾ നെഞ്ചിടിപ്പോടെ കെപിസിസി; സമ്മേളനം കോൺഗ്രസിന്റെ പ്രവാസി സംഘടനയായ 'ഇൻകാസി'ന് തുരങ്കം വച്ചുകൊണ്ട്; മുല്ലപ്പള്ളി-സുധാകരൻ പോര് രൂക്ഷമാക്കി ശക്തമായ സൈബർ ആക്രമണവും

'കർണാടകത്തിൽ ഡികെ ശിവകുമാറിനെ താഴ്‌ത്തിക്കെട്ടിയത് പോലെ കേരളത്തിൽ കെ.സുധാകരനെയും അവഗണിക്കുന്നുവെന്ന് വ്യാപക പ്രചാരണം അഴിച്ചുവിട്ടത് മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായ സമയത്ത്'; ദുബായിൽ സുധാകരന്റെ പേരിൽ ധനസമാഹരണത്തിനായി 'കെഎസ് ബ്രിഗേഡ്' നവമാധ്യമ കൂട്ടായ്മയുടെ ആഗോള സമ്മേളനത്തിന് ഒരുങ്ങുമ്പോൾ നെഞ്ചിടിപ്പോടെ കെപിസിസി; സമ്മേളനം കോൺഗ്രസിന്റെ പ്രവാസി സംഘടനയായ 'ഇൻകാസി'ന് തുരങ്കം വച്ചുകൊണ്ട്; മുല്ലപ്പള്ളി-സുധാകരൻ പോര് രൂക്ഷമാക്കി ശക്തമായ സൈബർ ആക്രമണവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.സുധാകരന്റെ പേരിൽ പണസമാഹരണം നടത്തുവാൻ ദുബായിൽ കെ എസ് ബ്രിഗേഡിയർമാരുടെ ആഗോള സമ്മേളനം. സംഗമം ദുബായിലുള്ള കോൺഗ്രസ് പ്രവർത്തനത്തെ ഏതുരീതിയിൽ ബാധിക്കുമെന്ന ആശങ്കയിലാണ് കെപിസിസി നേതൃത്വം. കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസിനെ നോക്കുകുത്തിയാക്കിയാണ് കെ.എസ്.ബ്രിഗേഡിയർമാരുടെ ആഗോള സമ്മേളനം നടക്കുന്നത്. കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കെ.സുധാകരനും തമ്മിലുള്ള പോര് രൂക്ഷമാക്കുന്നതാണ് പുതിയ സമ്മേളനം. ഇൻകാസിന്റെ പ്രവർത്തനങ്ങളെ തുരങ്കം വയ്ക്കുന്നതാണ് കെഎസ് ബ്രിഗേഡിയർമാരുടെ പുതിയ നീക്കമെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു.

കെപിസിസി.പ്രസിഡണ്ടായി മുല്ലപ്പള്ളി രാമചന്ദ്രൻ വന്നതിനുശേഷം ശക്തമായ സൈബർ ആക്രമണമാണ് മുല്ലപ്പള്ളിക്കെതിരെ കെ എസ് ബ്രിഗേഡിന്റ നേതൃത്വത്തിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം വി എസിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച കെ.സുധാകരനെ തള്ളിപ്പറഞ്ഞുകൊണ്ട് മുല്ലപ്പള്ളി രംഗത്തുവന്നതും കെ എസ് ബ്രിഗേഡിയേർസിനെ കൂടുതൽ ചൊടിപ്പിച്ചിരുന്നു. ഈ ഒരു അവസരത്തിൽ കെ എസ് ബ്രിഗേഡിയേസ് എന്ന പേരിൽ വിദേശത്തുവെച്ച് നടത്തുന്ന പരിപാടിക്ക് കെ പി സി സി തടസ്സം നിൽക്കുമെന്ന് ഉറപ്പാണ്. ഇത് മറികടക്കാൻ, കണ്ണൂർ ഇൻകാസിന്റെ ഒരു പരിപാടിയും തട്ടികൂട്ടാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. കെ പി സി സി യുടെ ഔദ്യോഗിക സംഘടനയായ ഇൻകാസിന്റെ ഗ്ലോബൽ, കേന്ദ്ര, സംസ്ഥാന നേതാക്കളിൽ ബഹുഭൂരിഭാഗവും കണ്ണൂരിലു നിന്നുള്ള നേതാക്കളാണെങ്കിലും ഇവരിലാരും കെ എസ് ബ്രിഗേഡിയറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാത്തവരായതുകൊണ്ടാണ് കെ.സുധാകരന്റെ നിർദ്ദേശ പ്രകാരം കണ്ണൂർ ഇൻകാസിന്റെ പരിപാടിയും ഇതിനൊപ്പം നടത്തുവാൻ തീരുമാനിച്ചത്.

ലക്ഷകണക്കിനു രൂപ ചെലവു വരുന്നതും നിരവധിയാളുകൾ നാട്ടിൽ നിന്നുവരുന്നതിനാലും നടക്കാൻ പോകുന്ന സംഗമം കോൺഗ്രസിന്റെ ദുബായിൽ തുടർന്നുള്ള പ്രവർത്തനത്തെ ഏത് രീതിയിൽ ബാധിക്കുമെന്നുള്ള ആശങ്കയിലാണ് കെ പി സി സി നേതൃത്വം. മുല്ലപ്പള്ളി പ്രസിഡന്റായപ്പോൾ കെഎസ് ബ്രിഗേഡിയറിൽ കടുത്ത കമന്റുകളാണ് വന്നത്. ഡി.കെ.ശിവകുമാറിന്റേതിന് സമാനമാണ് കേരളത്തിൽ കെ.സുധാകരന്റെ അവസ്ഥയെന്ന തരത്തിലുള്ള കമന്റുകളാണ് വന്നത്. പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം കൈയിൽ നിന്നും 400 കോടി ചെലവഴിച്ചിട്ടും കർണാടകയിൽ ഡികെയെ അവഗണിക്കുകയാണ് ഉണ്ടായത്. പ്രധാന മന്ത്രിപദങ്ങളൊന്നും നൽകിയില്ല. കേരളത്തിൽ കെ.സുധാകരനെ കെപിസിസി പ്രസിഡന്റാക്കാതെ തള്ളിയതും ഇതുപോലെയാണെന്നായിരുന്നു കെഎസ് ബ്രിഗേഡിയേഴ്‌സിന്റെ പ്രചാരണം.

പടർന്ന് പന്തലിച്ച് കെ.എസ്.ബ്രിഗേഡ്‌

കെ.സുധാകരന്റെ അടുത്ത ബന്ധുവിന്റെ നേതൃത്വത്തിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് ദുബായിൽ രൂപംകൊണ്ട കെ.എസ് ബ്രിഗേഡിയർ എന്ന നവമാധ്യമ കൂട്ടായ്മക്ക് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് പ്രവർത്തകരുണ്ട്. സംഘടനാ രൂപീകരണ സമയത്ത് കെ.സുധാകരൻ നേരിട്ട് നിയന്ത്രിച്ചുപോന്ന വാട്‌സാപ് കൂട്ടായ്മയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ജീവ കാരുണ്യ മേഖലകളിൽ സജീവമായി ഇടപെടുകയാണ് ലക്ഷ്യം എന്ന പ്രചാരണവുമായി മുന്നോട്ടു പോയ കെ.എസ് ബ്രിഗേഡിയർ രക്തസാക്ഷികളായ കോൺഗ്രസ് പ്രവർത്തകരുടെ കുടുംബത്തിനെ സഹായിക്കുവാൻവേണ്ടി ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കണ്ണൂരിലും കോഴിക്കോടും സമ്മേളനങ്ങൾ നടത്തി കോൺഗ്രസ് പ്രവർത്തകരിൽ വിശ്വാസ്യത വളർത്തിയെടുക്കുവാൻ കഴിഞ്ഞിരുന്നു.

തുടർന്ന് കെ പി സി സി പ്രസിഡണ്ട് സ്ഥാനത്തെചൊല്ലിയുള്ള തർക്കത്തിൽ കേരളം മുഴുവൻ കെ.സുധാകരനുംവേണ്ടി ഫ്െളക്‌സുകൾ സ്ഥാപിച്ചുകൊണ്ടുള്ള പരസ്യ പ്രചാരണത്തിനും മുല്ലപ്പള്ളിയെ കെ പി സി സി പ്രസിഡണ്ടാക്കും എന്ന ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ ഫേയ്‌സ്ബുക്ക് പ്രൊഫെയിലിൽ കൂട്ടമായി കെ.സുധാകരന് അനുകൂലമായി കമന്റ് ചെയ്തിരുന്നു. ഇത് സൈബർ അറ്റാക്കായാണ് എ ഐ സി സി നേതൃത്വം വിലയിരുത്തിയത്കഴിഞ്ഞ ലോക്‌സഭ തെരെഞ്ഞെടുപ്പ് സമയത്ത് കെ എസ് ബ്രിഗേഡിയർ വഴി ഒരു കോടി രൂപയോളം പിരിവെടുത്ത് കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകിയെന്നാണ് കൂട്ടായ്മയുടെ നേതാവ് വാട്‌സപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചത്. തെരഞ്ഞെടുപ്പിനു ശേഷം കെ.എസ്.ബ്രിഗേഡിയർ എന്ന പേരുമാറ്റി ഏതെങ്കിലും സാംസ്‌കാരിക സംഘടനയാക്കി ഇതിനെ മാറ്റണമെന്ന് കെ.സുധാകരൻ നിർദ്ദേശിച്ചെങ്കിലും പേരുമാറ്റുവാൻ കെ.സുധാകരന്റെ ബന്ധു തയ്യാറായിരുന്നില്ല.

'ഇൻകാസി'നെ വെല്ലുവിളിച്ച് മുന്നേറ്റം

കെ പി സി സി അംഗീകരിച്ച സംഘടനയുടെ പ്രവർത്തനങ്ങൾ മരവിപ്പിച്ചിരുന്ന ഒരു സമയത്തായിരുന്നു കെ എസ് ബ്രിഗേഡിയർ ശക്തമായ രീതിയിൽ പ്രവർത്തനം നടത്തിയത്. ദുബായിൽ ഇൻകാസ് സംഘടന വീണ്ടും സജീവമായി പ്രവർത്തന രംഗത്തേക്ക് വരുന്ന ഒരു ഘട്ടം വന്നപ്പോൾ അതിനെ തുരങ്കംവെച്ചുകൊണ്ടാണ് ബ്രിഗേഡിയർ വീണ്ടും വലിയൊരു പ്രവർത്തനവുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചിട്ടുള്ളത്. കെ എസ് ബ്രിഗേഡിയറിന്റെ ആരംഭ കാലത്ത് തള്ളിപ്പറഞ്ഞ കണ്ണൂർ ജില്ല ഇൻകാസിന്റെ ഭാരവാഹിയെ സ്വാഗതസംഘം രൂപീകരണ യോഗത്തിലേക്ക് ക്ഷണിച്ചതിൽ പ്രതിഷേധിച്ച് കെ എസ് ബ്രിഗേഡിയന്റെ സ്ഥാപക അംഗവും കെ സുധാകരന്റെ അടുത്ത അനുയായിയും ഷാർജയിലെ കോൺഗ്രസ് അനുകൂല സംഘടനയിലെ ഭാരവാഹിയുമായ കണ്ണൂർ സ്വദേശിയുടെ നേത്രത്വത്തിൽ വലിയൊരു വിഭാഗം സ്വാഗത സംഘം രൂപീകരണ യോഗം ബഹിഷ്‌കരിച്ചിരുന്നു.

യു എ ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നും ബസ് സൗകര്യമുൾപ്പടെ ഏർപ്പെടുത്തിയിരുന്നെങ്കിലും അമ്പതിൽ താഴെ ആളുകൾ മാത്രമായിരുന്നു പരിപാടിയിൽ പങ്കെടുത്തത്.ബ്രിഗേഡിയർ ഗ്രൂപ്പിനെ എതിർത്തവരെ സ്വാഗതസംഘത്തിൽ ഉൾപ്പെടുത്തിയത് സാമ്പത്തിക സഹായം ലഭിക്കാനാണെന്നാണ് നേതാക്കന്മാരുടെ വിശദീകരണം.പരിപാടിയിൽ പങ്കെടുക്കുവാനെത്തുന്ന കെ.സുധാകരന് വലിയൊരു സംഖ്യ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് അറിയുവാൻ കഴിഞ്ഞത്.നവംബർ ആദ്യവാരം ദുബായിൽവെച്ച് നടക്കുന്ന സംഗമത്തിൽ ഇരുന്നൂറോളം പേരാണ് കേരളത്തിൽ നിന്നെത്തുന്നത്.ഫ്‌ളൈറ്റ് ചാർട്ട് ചെയ്ത് കെ.സുധാകരനൊപ്പം ഒരേ വിമാനത്തിൽ എല്ലാവരെയുമെത്തിക്കാനുള്ള ഒരുക്കത്തിലാണ് ദുബായിലുള്ള സംഘാടകർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP