Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെണ്ണ് പെണ്ണ് തന്നെയല്ലേ! 'ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല്ല എന്ന പരാമർശം ഒരാളെ കുറിച്ചാണ്...എതിർസ്ഥാനാർത്ഥി എന്നർഥമില്ല; ഇനി ഓൻ പോകട്ടെ, ഓൻ ആൺകുട്ടിയാ... പോയ കാര്യം സാധിച്ചിട്ടേ വരൂ എന്നുപറഞ്ഞാൽ എന്താ കുഴപ്പം? കണ്ണൂരിലെ എതിർസ്ഥാനാർത്ഥിയെ പരോക്ഷമായി താറടിക്കുന്ന വീഡിയോ വിവാദമായതോടെ ന്യായീകരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ

പെണ്ണ് പെണ്ണ് തന്നെയല്ലേ! 'ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല്ല എന്ന പരാമർശം ഒരാളെ കുറിച്ചാണ്...എതിർസ്ഥാനാർത്ഥി എന്നർഥമില്ല; ഇനി ഓൻ പോകട്ടെ, ഓൻ ആൺകുട്ടിയാ... പോയ കാര്യം സാധിച്ചിട്ടേ വരൂ എന്നുപറഞ്ഞാൽ എന്താ കുഴപ്പം? കണ്ണൂരിലെ എതിർസ്ഥാനാർത്ഥിയെ പരോക്ഷമായി താറടിക്കുന്ന വീഡിയോ വിവാദമായതോടെ ന്യായീകരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു എന്നാരോപിച്ച് വനിതാ കമ്മീഷൻ കേസെടുത്തതിന് പിന്നാലെ അതുനിഷേധിച്ച് കെ.സുധാകരൻ രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോ വിവാദമായ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ നടപടി.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പരസ്യ ചിത്രത്തിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്നതായുള്ള ആരോപണം ഉയർന്നത്. 'ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി, ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല' എന്ന പരാമർശം സ്ത്രീത്വത്തെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം രംഗത്തെത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥിയെ ഉദ്ദേശിച്ചാണ് ഇതെന്നാണ് ആരോപണം. എന്നാൽ, താൻ സ്ത്രീകളെ മൊത്തമായി അപമാനിച്ചിട്ടില്ലെന്നും, ഒരുവ്യക്തിയെ കുറിച്ചാണ് സൂചിപ്പിച്ചതെന്നും അത് എതിർ ്‌സഥാനാർഥിയാണെന്ന് പരാമർശിച്ചിട്ടില്ലെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സുധാകരന്റെ പ്രതികരണത്തിന്റെ പ്രസക്തഭാഗങ്ങൾ:

വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ടെങ്കിൽ നിയമപരമായി നേരിടും. ഈ വന്ന ഫേസ്‌ബുക്ക് പോസ്റ്റിന് അകത്തുള്ള കുറ്റമെന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. പക്ഷേ കേരളത്തിൽ ഒരുവനിതാ കമ്മീഷൻ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം. അതാശ്വാസമായി.
അതിലെന്താ അപമാനം? അവൾ എന്നുപറഞ്ഞാൽ ഒരാളെ കുറിച്ചാണ് പരാമർശിച്ചത്. അല്ലാതെ എല്ലാ വനിതകളെ കുറിച്ചോ, വനിതാ സമൂഹത്തെ കുറിച്ചോ അല്ല. കണ്ണൂരിലെ കോളോക്യൽ ഭാഷയിൽ അവൾ..ഓൾ എന്ന് പറയുക സാധാരണമാണ്. ഒരാൾക്ക് കഴിവില്ല എന്നുപറഞ്ഞാൽ അത് സ്ത്രീസമൂഹത്തിന് എതിരാണോ? ഞങ്ങൾ പിണറായി വിജയനോട് ചോദിക്കുന്നില്ലേ..കഴിവ് കെട്ട മുഖ്യമന്ത്രി..കഴിവ് കെട്ട പ്രധാനമന്ത്രി എന്നൊക്കെ. എവിടെയാണ് നിങ്ങൾ ഇതിൽ സ്ത്രീവിരോധം കണ്ടെത്തിയത്?

എതിർ സ്ഥാനാർത്ഥികൾ എന്തെല്ലാം അങ്ങോട്ടുമിങ്ങോട്ടും പറയുന്നുണ്ട്. അതെല്ലാം സ്ത്രീവിരോധവും പുരുഷവിരോധവും? പൊതുരംഗത്താവുമ്പോൾ ആരോപണങ്ങൾ ഉണ്ടാവില്ലേ? കഴിവുകെട്ടവരാണെന്ന് പറയില്ലേ? അഞ്ചുവർഷം ഭരിച്ച എംപി കഴിവുകെട്ടവരാണെന്ന് പറയില്ലേ? എംപിയുടെ പാർലമെന്റ് പ്രസംഗം കേട്ടാൽ അവർക്ക് അതൊന്നും മനസ്സിലായിട്ടില്ല എന്ന് പറയാറില്ലേ.. സത്യമല്ലേ അത്..ആ സത്യം സ്ത്രീവിരോധനമാണോ? ഒരാൾക്ക് ഉള്ള ക്വാളിറ്റി അല്ലേ പറയുന്നത്? ഇല്ലാത്തത് പറയാൻ പറ്റുമോ? വീഡിയോയിൽ എതിർ സ്ഥാനാർത്ഥിയുടെ പേര് എവിടെയാണ് പറയുന്നത്. ആരെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. നിങ്ങൾ ചാനലുകാർ മറുപടി നൽകണം. ഒരു സ്ത്രീക്ക് കഴിവില്ല എന്ന് പറയുന്നത് സ്ത്രീവിരുദ്ധമല്ല. ഒരിക്കലുമല്ല. കഴിവില്ലാത്തതുകൊണ്ടാ..അതിന് ഉപോദ്ബലകമായ കാരണങ്ങൾ ഉണ്ടാകും.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരിൽ കെ.സുധാകരനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ കേസെടുത്തിരുന്നു. ഇതിനു പിന്നലെയാണ് വിശദീകരണവുമായി കെ. സുധാകരനെത്തിയത്.സുധാകരന്റെ പ്രചാരണത്തിനായി പുറത്തിറക്കിയ പരസ്യചിത്രമാണ് പുലിവാലായത്. 'ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി' എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയത്.സ്ത്രീകൾ ഒരിക്കലും മുൻനിരയിലേക്ക് വരരുതെന്നും അവർ പോയാൽ ഒന്നും നടക്കില്ലെന്നും അതിന് പുരുഷന്മാർ തന്നെ പോകണമെന്നുമാണ് വിഡിയോയുടെ ഉള്ളടക്കം. രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് വിവാദം പരാമർശം കടന്നുവരുന്നത്. 'ഇനി ഓൻ പോകട്ടെ, ഓൻ ആൺകുട്ടിയാ, പോയ കാര്യം സാധിച്ചിട്ടേ വരൂ' എന്നും ഒരു കഥാപാത്രം പറയുന്നു. തുടർന്ന് കെ. സുധാകരന് വോട്ട് ചെയ്യുക എന്നും ചിത്രം ആഹ്വാനം ചെയ്യുന്നു. പരസ്യചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കം കടുത്ത വിമർശനമാണ് ഉയർന്നത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സുധാകരൻ വീഡിയോ പങ്കുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP