Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിയിലേക്ക് ചേക്കേറുമെന്ന് പിഎസ് ശ്രീധരൻ പിള്ള ആവർത്തിച്ചു പറയുന്ന ആ കോൺഗ്രസ് പ്രമുഖൻ ആരാണ്? കണ്ണൂരിലെ ചർച്ച അത്രയും കെ സുധാകരനെ ചുറ്റിപ്പറ്റി; തിരുവനന്തപുരത്ത് എത്തുമ്പോൾ നായകൻ രാജ്‌മോഹൻ ഉണ്ണിത്താൻ; വേണ്ടി വന്നാൽ ചെന്നിത്തലയെ പോലും കൊണ്ടു വരുമെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം ബിജെപിക്കാർ; തെരഞ്ഞെടുപ്പ് അടുക്കും തോറും നേതാക്കളുടെ ബിജെപി ബന്ധം ചർച്ചയാകുന്നു

ബിജെപിയിലേക്ക് ചേക്കേറുമെന്ന് പിഎസ് ശ്രീധരൻ പിള്ള ആവർത്തിച്ചു പറയുന്ന ആ കോൺഗ്രസ് പ്രമുഖൻ ആരാണ്? കണ്ണൂരിലെ ചർച്ച അത്രയും കെ സുധാകരനെ ചുറ്റിപ്പറ്റി; തിരുവനന്തപുരത്ത് എത്തുമ്പോൾ നായകൻ രാജ്‌മോഹൻ ഉണ്ണിത്താൻ; വേണ്ടി വന്നാൽ ചെന്നിത്തലയെ പോലും കൊണ്ടു വരുമെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം ബിജെപിക്കാർ; തെരഞ്ഞെടുപ്പ് അടുക്കും തോറും നേതാക്കളുടെ ബിജെപി ബന്ധം ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നേ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ബിജെപി. ഇടത് വലതു പാർട്ടികളിലെ ശക്തരെ തന്നെ ബിജെപിയിലെത്തിക്കാനും ഇവർ നീക്കം നടത്തുന്നുണ്ട്. ഇരുപാർട്ടിക്കുള്ളിലേയും അസംതൃപ്തരെ തങ്ങളുടെ പാളയത്തിലെത്തിക്കാനും ബിജെപി തന്ത്രം മെനഞ്ഞു കഴിഞ്ഞു. അതിനിടെ കേരള രാഷ്ട്രീയത്തിലെ ഒരു കരുത്തൻ തന്നെ ബിജെപിയിലേക്ക് ചേക്കേറുമെന്ന് പിഎസ് ശ്രീധരൻ പിള്ള ആവർത്തിച്ചു പറയുന്നുണ്ട്. വളരെ ആത്മവിശ്വാസത്തോടെ തന്നെയാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ.

കേരള രാഷ്ട്രീയത്തിലെ ഒരു കരുത്തൻ ബിജെപിയിലേക്ക് ചേക്കേറും. മറ്റ് പാർട്ടികളിൽ നിന്ന് മുൻനിര നേതാക്കളെ തന്നെ ബിജെപിയിലെത്തിക്കും. പാർട്ടിയുടെ ഉന്നത ചുമതലയുള്ള കരുത്തനായ അവന്റെ വരവിന് വേണ്ടി കാത്തിരിക്കുകയാണ്. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും കണ്ണൂരിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആവർത്തിച്ചു. ഇതാണ് ഇടത് വലത് പാർട്ടികൾക്കിടയിലും ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ഈ നേതാവ് കോൺഗ്രസിന്റെ അതികായനായ കെ സുധാകരനാണെന്നാണ് കണ്ണൂരിലെ ചർച്ചയത്രയും. തിരുവനന്തപുരത്ത് എത്തുമ്പോൾ രാജ്‌മോഹൻ ഉണ്ണിത്താനെന്ന നിലയിലും ചർച്ചകൾ കൊഴുക്കുന്നുണ്ട്.

എന്തായാലും ശ്രീധരൻ പിള്ളയുടെ പരാമർശമത്രയും അസ്വസ്ഥമാക്കിയിരിക്കുന്നത് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയാണ്. ചർച്ചകൾ മുഴുക്കനും കെ സുധാകരനെയും രാജ് മോഹൻ ഉണ്ണിത്താനെയും പോലുള്ള കോൺഗ്രസിലെ മുതർന്ന നേതാക്കന്മാരെ ചുറ്റിപ്പറ്റിയാണ്. അതിനിടെ വേണ്ടി വന്നാൽ ചെന്നിത്തലയെ പോലും കൊണ്ടു വരുമെന്ന് അവകാശപ്പെട്ട് ഒരു വിഭാഗം ബിജെപിക്കാർ എത്തിയതും കോൺഗ്രസിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

ഇതിന് പിന്നാലെ കോൺഗ്രസ് നേതാവ് കെ.സുധാകരൻ ബിജെപിയിൽ ചേരുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ നടത്തിയ ആരോപണമാണ് കണ്ണൂരിൽ കെ സുധാകരനെ സംശയത്തിന്റെ മുൾ മുനയിൽ നിർത്തിയിരിക്കുന്നത്. ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖൻ പാർട്ടിയിൽ ചേരുമെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടപ്പോൾ അതിന് പിന്നാലെ കോൺഗ്രസ് നേതാവ് കെ.സുധാകരൻ ബിജെപിയിൽ ചേരുമെന്ന് ജയരാജൻ പറഞ്ഞു. കേരളത്തിലെ കോൺഗ്രസുകാരെ ബിജെപിയിലെത്തിക്കുന്ന ഏജന്റാണ് സുധാകരനെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ ജയരാജന്റെ ആരോപണങ്ങൾ തള്ളിയ സുധാകരൻ താൻ കോൺഗ്രസുകാരനായി ജീവിച്ചു മരിക്കുമെന്ന് മറുപടി നൽകിയതോടെ ഈ വിവാദങ്ങൾക്ക് താത്കാലിക ശമനമുണ്ടായി.

്അതേസമയം കേരളത്തിലെ ഇടത് വലത് പാർട്ടികളിലെ അസംതൃപ്തരെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് ബിജെപി ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് വിവരം. പ്രാദേശികമായി ഇത്തരം നിരവധി നേതാക്കൾ ഇതിനോടകം തന്നെ ബിജെപിയിലെത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയിച്ച നീക്കം ജില്ലാ സംസ്ഥാന നേതൃത്വനിരയിൽ ഉള്ളവർക്കിടയിൽ കൂടി നടപ്പിലാക്കാനും ബിജെപി പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. എന്തായാലും കേരള രാഷ്ട്രീയത്തിൽ കോളിളക്കങ്ങൾ സൃഷ്ടിക്കുമെന്ന നീക്കമായിരിക്കും ഉണ്ടാവുകയെന്നാണ് പാർട്ടി വൃത്തങ്ങൾ വിശദീകരിക്കുന്നത്.

അതേസമയം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്നും നടൻ മോഹൻലാലിനെ ബിജെപി മത്സരിപ്പിക്കുമെന്ന വാർത്തകൾ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. നരേന്ദ്ര മോദിയും മോഹൻലാലും തമ്മിൽ കൂടിക്കാഴ്ച നടത്തിയതും തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ മോഹൻലാൽ അദ്ദേഹത്തിന് ആശംസയർപ്പിച്ചതും തൊട്ടുപിന്നാലെ നന്ദി അറിയിച്ച് കൊണ്ട് മോദി ട്വീറ്റ് ചെയ്തതും അഭ്യൂഹങ്ങൾ ശക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ മോഹൻലാലോ ബിജെപി നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP