Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എക്‌സിറ്റ് പോളിന്റെ ആത്മവിശ്വാസത്തിൽ കുമ്മനം രാജശേഖരൻ; പ്രവചനങ്ങളെ തള്ളി വിജയപ്രതീക്ഷയുമായി കെ സുരേന്ദ്രൻ; കേരളത്തിൽ പ്രവചനങ്ങളെ അതിജീവിക്കുവാൻ ബിജെപിക്ക് കഴിയുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

എക്‌സിറ്റ് പോളിന്റെ ആത്മവിശ്വാസത്തിൽ കുമ്മനം രാജശേഖരൻ; പ്രവചനങ്ങളെ തള്ളി വിജയപ്രതീക്ഷയുമായി കെ സുരേന്ദ്രൻ; കേരളത്തിൽ പ്രവചനങ്ങളെ അതിജീവിക്കുവാൻ ബിജെപിക്ക് കഴിയുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും രംഗത്തെത്തി. ചില എക്‌സിറ്റ് പോൾ ഫലങ്ങളിൽ തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മനം രാജശേഖരന് വിജയം പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ വിജയിക്കും എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനം രംഗത്തു വന്നിരുന്നു.

എന്നാൽ, ബിജെപി ഏറ്റവും കൂടുതൽ വിജയപ്രതീക്ഷ പുലർത്തുന്ന പത്തനംതിട്ടയിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് എക്‌സിറ്റ് പോൾ പ്രവചനങ്ങളിൽ സാധ്യത പറയുന്നില്ല. ഇതിനെ തുടർന്നാണ് കെ സുരേന്ദ്രൻ എക്‌സിറ്റ് പോളിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പത്തംതിട്ടയിൽ യുഡിഎഫ് വിജയിക്കുമെന്ന എക്‌സിറ്റ് പോളുകൾ ചിലരുടെ ആഗ്രഹം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ടയിൽ ബിജെപിക്ക് വലിയ ജയം ഉണ്ടാകും. എക്‌സിറ്റ് പോളുകൾ കാണാത്ത അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശനം ഏറെ ചർച്ചയായ പത്തനംതിട്ട ബിജെപിക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്നാണ്. എന്നാൽ വിവിധ ഏജൻസികൾ പുറത്തുവിട്ട എക്‌സിറ്റ് പോൾ ഫലങ്ങളിൽ പത്തനംതിട്ട മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

യുഡിഎഫിന്റെ ആന്റോ ആന്റണി 34 ശതമാനം വോട്ട് നേടി വിജയിക്കുമെന്നാണ് സർവേ പറയുന്നത്. ബിജെപി ഏറെ വിജയ പ്രതീക്ഷ വച്ച മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ 31 ശതമാനം വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തുമെന്നും മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേർന്ന് നടത്തിയ സർവേ പ്രവചിക്കുന്നു. എൽഡിഎഫിന്റെ സ്ഥാനാർത്ഥി വീണാ ജോർജ് 29 ശതമാനം വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നുമാണ് സർവേ.

കേരളത്തിൽ തിരുവനന്തപുരത്തോ അല്ലെങ്കിൽ പത്തനംതിട്ടയിലോ ബിജെപി ജയിക്കാനുള്ള സാധ്യതയാണ് വിവിധ ദേശീയമാധ്യമങ്ങളിൽ നടന്ന എക്‌സിറ്റ് പോൾ ചർച്ചകളിൽ വിദഗ്ദ്ധർ മുന്നോട്ട് വയ്കക്കുന്നത്. എന്നാൽ ബിജെപി ജയിക്കുന്ന സീറ്റ് ഏതെന്ന കൃത്യമായ പ്രവചനം ആരും നടത്തിയിട്ടില്ല. നേരത്തെ പ്രദേശിക ചാനലുകൾ നടത്തിയ സർവ്വേകളിലും ബിജെപി സീറ്റ് തുറക്കാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നു.

ഇത്തവണ കേരളത്തിൽ പല മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്‌ച്ചവെക്കാൻ ബിജെപിക്കു കഴിഞ്ഞിരുന്നു. പത്തനംതിട്ടയിലും തിരുവനന്തപുരത്തും വലിയ വിജയപ്രതീക്ഷയാണ് ബിജെപി പുലർത്തുന്നത്. അതേസമയം, രണ്ടു മണ്ഡലങ്ങളിലും തോൽവിയെക്കാൾ മൂന്നു മുന്നണികളെയും ഭയപ്പെടുത്തുന്നത് മൂന്നാം സ്ഥാനമാണ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നതോടെ അപ്രസക്തമാകുന്നത് ഏത് പാർട്ടിയാണ് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ തവണയും തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തായിരുന്ന സിപിഐ ഇത്തവണയും മൂന്നാം സ്ഥാനത്താകുകയാണെങ്കിൽ ഒരു പക്ഷേ അവർക്ക് അടുത്ത തവണ മത്സരിക്കാൻ തന്നെ സീറ്റ് ലഭിച്ചെന്നു വരില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP