Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള കെ.സുരേന്ദ്രന്റെ വിലക്ക് അവസാനിച്ചു; നാളെ ജാഥ നയിച്ച് സുരേന്ദ്രൻ പത്തനംതിട്ടയിലെത്തും; അവസാനത്തെ ദിവസത്തെ ഒപ്പിടൽ പത്തനംതിട്ട എആർ ക്യാമ്പിൽ നിന്ന് പമ്പ സ്റ്റേഷനിലേക്ക് മാറ്റി പൊലീസിന്റെ കളിയും; ബിജെപി തെക്കൻ മേഖലാ പരിവർത്തൻ യാത്രയുടെ ക്യാപ്ടൻ പത്തനംതിട്ടയിൽ ജനവിധി തേടുമോ?

പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള കെ.സുരേന്ദ്രന്റെ വിലക്ക് അവസാനിച്ചു; നാളെ ജാഥ നയിച്ച് സുരേന്ദ്രൻ പത്തനംതിട്ടയിലെത്തും; അവസാനത്തെ ദിവസത്തെ ഒപ്പിടൽ പത്തനംതിട്ട എആർ ക്യാമ്പിൽ നിന്ന് പമ്പ സ്റ്റേഷനിലേക്ക് മാറ്റി പൊലീസിന്റെ കളിയും;  ബിജെപി തെക്കൻ മേഖലാ പരിവർത്തൻ യാത്രയുടെ ക്യാപ്ടൻ പത്തനംതിട്ടയിൽ ജനവിധി തേടുമോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി കൊണ്ടുള്ള കോടതി ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിച്ചു. ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ റാന്നി ഗ്രാമന്യായാലയ കോടതിയാണ് സുരേന്ദ്രന് ജില്ലയിൽ പ്രവേശിക്കുന്നതിന് മൂന്നു മാസത്തെ വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ഇന്ന് അവസാനിച്ചു. കോടതി നിർദ്ദേശ പ്രകാരം എല്ലാ മാസവും സുരേന്ദ്രൻ പത്തനംതിട്ട എആ ക്യാമ്പിൽ എത്തി ഒപ്പു വയ്ക്കണമായിരുന്നു. കഴിഞ്ഞ മാസം വരെ അവിടെ എത്തിയാണ് സുരേന്ദ്രൻ ഒപ്പിട്ടത്. എന്നാൽ ഇന്നു മാത്രം സുരേന്ദ്രനോട് പമ്പ സ്റ്റേഷനിൽ പോയി ഒപ്പിടാൻ പത്തനംതിട്ട ഡിവൈഎസ്‌പി എസ് റഫീഖ് നിർദ്ദേശിക്കുകയായിരുന്നു.

ഇതിനെതിരേ സുരേന്ദ്രന്റെ അഭിഭാഷകർ പ്രതികരിച്ചെങ്കിലും വിധി പ്രഖ്യാപിച്ച കോടതിയുടെ അധികാര പരിധിയിലുള്ള സ്റ്റേഷൻ ആയതിനാലാണ് പമ്പയിലേക്ക് ഒപ്പിടാൻ അയച്ചത് എന്ന വാദത്തിൽ ഡിവൈഎസ്‌പി ഉറച്ചു നിന്നു. എങ്കിൽ എന്തു കൊണ്ട് കഴിഞ്ഞ മാസങ്ങളിലൊന്നും പമ്പയിലേക്ക് വിട്ടില്ല എന്ന ചോദ്യത്തിന് പൊലീസിന് മറുപടി ഉണ്ടായതുമില്ല. ബിജെപിയുടെ തെക്കന്മേഖലാ പരിവർത്തൻ യാത്രയുടെ ക്യാപ്ടനാണ് സുരേന്ദ്രൻ. നാളെ വൈകിട്ട് അഞ്ചിന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ജാഥ ഫ്ളാഗ് ഓഫ് ചെയ്യും. ആറിന് പത്തനംതിട്ട ജില്ലയിൽ പര്യടനം നടത്തും. അന്ന് വൈകിട്ട് തിരുവല്ലയിലാണ് സമാപനം.

ശബരിമല സമരം കൊടുമ്പിരിക്കൊണ്ടിരുന്ന മണ്ഡല കാലത്ത് നിലയ്ക്കലിൽ നിന്ന് എസ്‌പി യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലാണ് സുരേന്ദ്രനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചിറ്റാർ സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തി സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്കും അവിടെ നിന്ന് പിന്നീട് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കും മാറ്റി. ഇതിനിടെ സർക്കാർ സുരേന്ദ്രന്റെ പേരിൽ നിരവധി വാറണ്ടുകൾ പുറപ്പെടുവിച്ചു. സുരേന്ദ്രൻ പ്രതിയാകാത്ത കേസുകൾ പോലും അദ്ദേഹത്തിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കം നടന്നു. ശബരിമല കേസിന്റെ പേരിൽ റാന്നി ഗ്രാമന്യായാലയ കോടതി സുരേന്ദ്രനെ ജാമ്യം അനുവദിച്ചെങ്കിലും വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലെ വാറണ്ടുകളുടെ പേരിൽ വീണ്ടും റിമാൻഡ് നീട്ടി.

റാന്നി കോടതിയുടെ വിധിന്യായത്തിലാണ് സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എല്ലാ മാസവും ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലെ എആർ ക്യാമ്പിലെത്തി ഒപ്പിടണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഇതിന് പ്രകാരം രണ്ടു മാസം സുരേന്ദ്രൻ പത്തനംതിട്ട എആർ ക്യാമ്പിലാണ് ഒപ്പിട്ടത്. ഇന്നു മാത്രമാണ് പമ്പ പൊലീസ് സ്റ്റേഷനിലേക്ക് പോകേണ്ടി വന്നത്. ഈ വിവരം ഇന്നലെ വൈകിട്ട് മാത്രമാണ് പൊലീസ് സുരേന്ദ്രനെ അറിയിച്ചത്. ഇന്ന് രാവിലെ തന്നെ പമ്പയിലെത്തി ഒപ്പിട്ട് സുരേന്ദ്രൻ മടങ്ങുകയും ചെയ്തു.അഭിഭാഷകനായ എവി അരുൺ പ്രകാശും സുരേന്ദ്രനൊപ്പം ഉണ്ടായിരുുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP