Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർഎസ്എസ് എന്ന് വെണ്ടക്ക അക്ഷരത്തിൽ ബാനറിൽ എഴുതിവെച്ചിട്ടും അരുണൻ എംഎൽഎ അത് കണ്ടില്ലേ? ആർഎസ്എസ് പരിപാടിയെന്ന് അറിഞ്ഞിരുന്നില്ല; പങ്കെടുത്തത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ക്ഷണിച്ചതുകൊണ്ട്; വിവാദമായപ്പോൾ വിശദീകരണവുമായി സി.പി.എം എംഎൽഎ

ആർഎസ്എസ് എന്ന് വെണ്ടക്ക അക്ഷരത്തിൽ ബാനറിൽ എഴുതിവെച്ചിട്ടും അരുണൻ എംഎൽഎ അത് കണ്ടില്ലേ? ആർഎസ്എസ് പരിപാടിയെന്ന് അറിഞ്ഞിരുന്നില്ല; പങ്കെടുത്തത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ക്ഷണിച്ചതുകൊണ്ട്; വിവാദമായപ്പോൾ വിശദീകരണവുമായി സി.പി.എം എംഎൽഎ

ഇരിഞ്ഞാലക്കുട: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് വെട്ടിലായ സി.പി.എം എംഎൽഎ കെ.യു. അരുൺ വിശദീകരണവുമായി രംഗത്ത്. സ്ഥലത്തെത്തിയപ്പോഴാണ് ആർഎസ്എസിന്റെ പരിപാടിയാണെന്നു തനിക്കു മനസിലായതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. അപമര്യാദ ആകേണ്ടെന്നു കരുതിയാണ് പരിപാടിയിൽ മടങ്ങാതിരുന്നത്.

സി.പി.എം എംഎൽഎ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് ആരുൺ വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്. സംഭവത്തിൽ തന്റെ ഭാഗത്തുനിന്ന് വീഴ്ചയും ജാഗ്രതക്കുറവും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ് തന്നെ പരിപാടിയിലേക്കു ക്ഷണിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ആർഎസ്എസ് ഊരകം ശാക സംഘടിപ്പിച്ച പരിപാടിയിലാണ് അരുണൻ പങ്കെടുത്തത്. അരുണൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വിഷയം വിവാദമായത്. ആർഎഎസ്എസ് ശാഖ നടത്തിയ നോട്ടുപുസ്തക വിതരണത്തിന്റെ ഉദ്ഘാടനത്തിനാണ് എംഎൽഎ പോയത്.

എന്നാൽ ആർഎസ്എസ് പരിപാടിയാണ് എന്നറിയാതെയാണ് പരിപാടിയിൽ പങ്കെടുത്തത് എന്നാണ് അരുണൻ എംഎൽഎ വിശദീകറണം നൽകിയിരിക്കുന്നത്. തൃശൂർ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണൻ പാർട്ടി ഘടകത്തോടും എംഎൽഎയോടും വിശദീകരണം തേടിയിരിക്കുകയാണ്ി ഇപ്പോൾ. സിപിഐ.എം ബ്രാഞ്ച് സെക്രട്ടറി ക്ഷണിച്ചതുകൊണ്ടാണെന്ന വിശദീകരണവുമായി ഇരിങ്ങാലക്കുട എംഎ‍ൽഎ കെ.യു അരുണൻ. എന്നാൽ അത് ആർ.എസ്.എസിന്റെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അരുണൻ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു.

ആർഎസ്എസ് പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ പങ്കെടുക്കുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ.എം ബ്രാഞ്ച് സെക്രട്ടറി ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതു പ്രകാരമാണ് ആ പരിപാടിയിൽ പങ്കെടുക്കാമെന്ന് അറിയിച്ചതെന്നു പറഞ്ഞ അദ്ദേഹം ഏതു ബ്രാഞ്ച് സെക്രട്ടറിയാണെന്ന് വ്യക്തമാക്കിയിട്ടില്ല. കിഷോർ എന്നയാളാണ് തന്നെ വിളിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. വിളിച്ചപ്പോൾ തന്നെ തന്റെ ഡയറിയിൽ കിഷോർ എന്ന പേരെഴുതിവെച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇതനുസരിച്ച് താൻ ആ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികളാണ് അവിടെ കൂടുതലായുണ്ടായിരുന്നത്. അവരോട് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞ് താൻ മടങ്ങുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ് വൈകുന്നേരം ഇരിങ്ങാലക്കുടയിൽ നടന്ന ആർ.എസ്.എസിന്റെ പ്രാദേശിക പരിപാടിയിലാണ് അരുണൻ എംഎ‍ൽഎ പങ്കെടുത്തത്. ആർ.എസ്.എസിന്റെ ഊരകം ഘടകം സംഘടിപ്പിച്ച നോട്ടുപുസ്തക വിതരണവും എസ്.എസ്.എൽ.എസി- പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള പുസ്തക വിതരണവുമാണ് നടന്നത്.

പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച കെ.യു അരുണൻ വിദ്യാർത്ഥികൾക്ക് പുസ്തകവും പുരസ്‌കാരവും വിതരണം ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തശേഷമാണ് മടങ്ങിയത്. പരിപാടിയിൽ അരുണൻ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇത് വലിയ വിവാദങ്ങൾക്കു വഴിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എംഎ‍ൽഎ വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP