Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ വി തോമസുമായി ബിജെപി ദേശീയ നേതൃത്വം ചർച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ശ്രീധരൻ പിള്ള; തോമസ് വന്നാൽ വിശാല മനസോടെ സ്വീകരിക്കും; ഇത് രാജ്യസ്‌നേഹികൾ ബിജെപിയിലേക്ക് വരുന്ന സമയമെന്ന് എ എൻ രാധാകൃഷ്ണൻ; കെ വി തോമസ് ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങൾ വിശ്വസിക്കുന്നില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ

കെ വി തോമസുമായി ബിജെപി ദേശീയ നേതൃത്വം ചർച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് ശ്രീധരൻ പിള്ള; തോമസ് വന്നാൽ വിശാല മനസോടെ സ്വീകരിക്കും; ഇത് രാജ്യസ്‌നേഹികൾ ബിജെപിയിലേക്ക് വരുന്ന സമയമെന്ന് എ എൻ രാധാകൃഷ്ണൻ; കെ വി തോമസ് ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങൾ വിശ്വസിക്കുന്നില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന കെ വി തോമസുമായി ബിജെപി ദേശീയ നേതൃത്വം ചർച്ച നടത്തിയെന്ന് സ്ഥിരീകരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. സംസ്ഥാന നേതൃത്വം പക്ഷെ ഇതു സംബന്ധിച്ച് ചർച്ചയൊന്നും നടത്തിയിട്ടില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതാണെന്നം പിള്ള പ്രതികരിച്ചു. സീറ്റ് ചർച്ചയിൽ കെ വി തോമസിന്റെ പേര് വരുന്നതിൽ അസ്വാഭാവികതയൊന്നും ഇല്ല. എറണാകുളത്ത് കെവി തോമസിനെ സ്ഥാനാത്ഥിയാക്കാൻ മുതിർന്നേക്കും എന്ന വാർത്തകൾക്കിടെയാണ് തോമസുമായി നടത്തുന്ന ചർച്ചകൾ സ്ഥിരീകരിച്ച് ശ്രീധരൻ പിള്ള രംഗത്തെത്തുന്നതെന്നതും ശ്രദ്ധേയമാണ്.

സ്മൃതി ഇറാനി ഇന്നലെയും നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിൽ ഇന്നും കെ വി തോമസുമായി ഫോണിൽ ബന്ധപ്പെട്ടെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൂതൻ തന്നെ നേരിട്ട് .കെവി തോമസിനെ സമീപിച്ചതായും വാർത്തയുണ്ട്. എറണാകുളത്ത് സ്ഥാനാർത്ഥിയായാൽ വോട്ടുകൾ സമാഹരിക്കാൻ കെ വി തോമസിന് കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

അതേസമയം കെ വി തോമസുമായി വർഷങ്ങളായി മികച്ച സൗഹൃദമാണുള്ളതെന്ന് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ പ്രതികരിച്ചു. രാജ്യസ്‌നേഹികൾ ആയവർ ബിജെപിയിലേക്ക് വരുന്ന സമയമാണ്. അങ്ങനെ ഒരു സാഹചര്യം നിലവിലുണ്ട് . അതിനു സമ്മതമുള്ളവരെ ബിജെപി യിലേക്ക് സ്വാഗതം ചെയ്യുമെന്ന് എ എൻ രാധാകൃഷ്ണൻ കൊച്ചിയിൽ പറഞ്ഞു. കെ വി തോമസ് സമുന്നതനായ നേതാവാണ്. എറണാകുളം സീറ്റ് കെ വി തോമസിന് വാഗ്ദാനം ചെയ്യുമോ എന്നത് ചർച്ച ചെയ്യേണ്ടതാണെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. കെ വി തോമസ് വന്നാൽ ബിജെപിക്ക് വലിയ തോതിൽ ഗുണം ചെയ്യും. ബിജെപി അതിനെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. കോൺഗ്രസ് പാർട്ടി തകർന്നു അടിയുന്ന അവസ്ഥയാണെന്നും എ എൻ രാധാകൃഷ്ണൻ ആരോപിച്ചു.

പാർട്ടിയുടെ വളർച്ചക്ക് വേണ്ടി വരുന്ന ആളുകളെ സ്വാഗതം ചെയ്യാൻ ഏതു സ്ഥാനാർത്ഥിത്വവും ഉപേക്ഷിക്കാൻ തയ്യാറായവർ പാർട്ടിയിൽ ഉണ്ടെന്നും എ എൻ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. കെ വി തോമസിനെ ബിജെപിയിലെത്തിക്കാൻ നീക്കങ്ങൾ സജീവമാകുന്നുവെന്ന സൂചനകൾക്ക് പിന്നാലെയാണ് എ എൻ രാധാകൃഷന്റെ പ്രതികണം.

അതിനിടെ കെ വി തോമസ് ബിജെപി നേതാക്കളുമായി ചർച്ച നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ വിശ്വസിക്കുന്നില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ പ്രതികരിച്ചു. കെ വി തോമസിനെ പോലെ നീണ്ട വർഷത്തെ രാഷ്ട്രീയ അനുഭവമുള്ള നേതാവിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി നിർത്തുമ്പോൾ അതിന് പകരമായി നേതൃത്വം മറ്റ് പരിഗണനകൾ ആലോചിച്ചുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷ. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി നിർത്തുന്നത് രാഷ്ട്രീയ ജീവിതത്തിന്റെ അവസാനമായി കാണേണ്ടതില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടതിൽ അതൃപ്തി തുറന്നു പറഞ്ഞ കെ വി തോമസ് പാർട്ടി തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും എന്ത് തെറ്റിന്റെ പേരിലാണ് തന്നെ മാറ്റി നിർത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും പത്രസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു. കോൺഗ്രസ് പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു വന്ന കെ വി തോമസിനെ ബിജെപി ദേശീയ നേതൃത്വം ഫോണിൽ ബന്ധപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി നിർമലാ സീതാരാമന്റെ നേതൃത്വത്തിലാണ് കെ വി തോമസിനെ ബിജെപിയിലെത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതെന്നാണ് സൂചന. എന്നാൽ കെ വി തോമസ് ഇതുവരെ ഇതിനോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP