Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പാച്ചേനി കണ്ണൂരിലും അബ്ദുള്ളക്കുട്ടി തലശ്ശേരിയിലും എത്തിയത് എങ്ങനെ? ഉദുമ നേടാൻ സുധീരനുമായി സുധാകരൻ ഒരുമിച്ചു: കണ്ണൂരിലെ കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങൾ അപ്രസക്തമായത് ഇങ്ങനെ

പാച്ചേനി കണ്ണൂരിലും അബ്ദുള്ളക്കുട്ടി തലശ്ശേരിയിലും എത്തിയത് എങ്ങനെ? ഉദുമ നേടാൻ സുധീരനുമായി സുധാകരൻ ഒരുമിച്ചു: കണ്ണൂരിലെ കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങൾ അപ്രസക്തമായത് ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: കെപിസിസി. പ്രസിഡണ്ട് വി എം. സുധീരനും കെ.സുധാകരനും ജനറൽ സെക്രട്ടറി സതീശൻ പാച്ചേനിയും അണിയറയിൽ കളി തുടങ്ങിയിട്ട് കേവലം ആഴ്ചകൾ മാത്രം. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും എ.പി.അബ്ദുള്ളക്കുട്ടിയെ മാറ്റാൻ സുധാകരൻ പഠിച്ച പണി പതിനെട്ട് എടുത്തിട്ടും വിജയം കാണാനായിരുന്നില്ല.

എന്നാൽ സുധീരന്റെ കണ്ണിലെ കരടായിരുന്നു അബ്ദുള്ളക്കുട്ടി. എന്നാൽ അബ്ദുള്ളക്കുട്ടിയെ കണ്ണൂരിൽ നിന്നും മാറ്റി സുധാകരൻ അവിടെ മത്സരിച്ചാൽ സീറ്റ് പിടിച്ചെടുത്തു എന്ന ആരോപണവും സുധാകരന് മേൽ വീഴും. അതിനുള്ള പരിഹാരമായിരുന്നു കാസർഗോഡ് ഉദുമയിൽ മത്സരിക്കാൻ സുധാകരൻ തയ്യാറായത്. വി എം. സുധീരന്റെ കടുത്ത വിമർശകനായ സുധാകരൻ അദ്ദേഹത്തോട് പുതിയ അജണ്ട നിർദേശിക്കുകയും രഹസ്യമായി അംഗീകാരം നേടുകയും ചെയ്തിരുന്നു. തനിക്ക് ഭദ്രമായ സീറ്റ് ലഭിക്കുക, അബ്ദുള്ളക്കുട്ടിയെ വെട്ടുക, എന്നീ രണ്ട് ലക്ഷ്യവും നടപ്പാകണമെങ്കിൽ സതീശൻ പാച്ചേനിക്ക് കണ്ണൂർ സീറ്റ് നൽകുക എന്നതാണ് സുധീരൻ മുന്നോട്ട് വച്ച നിർദ്ദേശം.

എന്നാൽ മനസ്സറിഞ്ഞ് കണ്ണൂർ വിടാൻ അബ്ദുള്ളക്കുട്ടി തയ്യാറല്ലായിരുന്നു. സുധാകരൻ ദാനം ചെയ്ത സീറ്റ് വീണ്ടും നേടിയെടുക്കാൻ രമേശ് ചെന്നിത്തലയേയും കെ.സി. വേണുഗോപാലിനേയും കണ്ട് ഒരു ഗ്രൂപ്പ് മാറ്റം അബ്ദുള്ളക്കുട്ടി സ്വപ്‌നം കണ്ടിരുന്നു. എന്നാൽ സുധാകരന്റെ നിലപാടിനെ അവരാരും തള്ളിപ്പറഞ്ഞില്ല. താൻ ഉദുമയിലാണ് മത്സരിക്കുന്നതെന്നും ഇക്കാര്യത്തിൽ കെപിസിസി. പ്രസിഡണ്ടിന് പ്രത്യേക താത്പര്യമുണ്ടെന്നും സുധാകരൻ കാസർഗോട്ടെ കോൺഗ്രസ്സ് കൺവെൻഷനിൽ ആഴ്ചകൾക്കു മുമ്പ് പ്രഖാപിച്ചിരുന്നു.

കെപിസിസി. ലിസ്റ്റ് പോലും തയ്യാറാകും മുമ്പ് സുധാകരൻ ഉദുമയിൽ മത്സരിക്കുമെന്ന സ്വയം പ്രഖ്യാപനത്തിനെതിരെ കാസർഗോഡ് വൻ വിവാദം തൊടുത്തു വിടുകയും ചെയ്തിരുന്നു. സുധാകരന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം പാർട്ടിക്കാർ തന്നെ എതിർത്തിട്ടും കെപിസിസി. പ്രസിഡണ്ട് ഇക്കാര്യത്തിൽ കാര്യമായി പ്രതികരിച്ചില്ല. കാരണം ഇതിന് തിരക്കഥ രചിച്ചതിൽ സുധാകരനൊപ്പം സുധീരനുമുണ്ടായിരുന്നു. ഒരു കണ്ടീഷൻ മാത്രമാണ് സുധീരൻ മുന്നോട്ട് വച്ചത്.

അടുത്ത കാലത്തായി എ.വിഭാഗത്തിന്റെ സീനിയർ നേതാക്കന്മാരോട് അസംതൃപ്തിയുള്ള സതീശൻ പാച്ചേനിയെ കണ്ണൂരിൽ മത്സരിപ്പിക്കണം. സുധാകരനും സുധീരനും ഒരു പോലെ കുരിശായ അബ്ദുള്ളക്കുട്ടിയെ മാറ്റുകയും സതീശനെ കൊണ്ടു വരികയും ചെയ്താൽ എല്ലാം ശുഭം. സുധാകരന് പഴയ പ്രതാപം വീണ്ടെടുക്കാനും സതീശൻ പാച്ചേനിക്ക് മികച്ച സീറ്റ് ലഭിക്കാനും കാരണമായതിന്റെ പിന്നിലെ കഥ ഇതാണ്. സുധീരന്റെ നിലപാടിനെ രമേശ് ചെന്നിത്തലയും പിൻതുണച്ചതോടെ എല്ലാം സുഗമമായി. കഴിഞ്ഞ രണ്ട് ദശകങ്ങളായി സുധാകരന്റെ കടുത്ത വിമർശകനായിരുന്ന സതീശൻ പാച്ചേനി ഇപ്പോൾ സുധാകരവിഭാഗത്തിലെ രണ്ടാം സ്ഥാനക്കാരനായി.

സുധീരന്റെ വിശ്വസ്തന്മാരിൽ ഇനി സതീശനുമുണ്ടാകും. കെ.സുധാകരന്റെ വലിയ മനസ്സാണ് തനിക്ക് ലഭിച്ച സ്ഥാനാർത്ഥിത്വം എന്ന് സതീശൻ പാച്ചേനി തുറന്ന് പറയുമ്പോൾ പഴയ എ.വിഭാഗക്കാർക്ക് മിണ്ടാട്ടമില്ല. സ്ഥാനാർത്ഥിയാവാൻ ഗ്രൂപ്പ് മാറിയോ എന്ന് സതീശനോട് ചോദിച്ചപ്പോൾ സുധാകരൻ തന്നതാണ് കണ്ണൂർ സീറ്റെന്ന് മറുപടി. സ്ഥാനാർത്ഥിത്വം അംഗീകരിക്കപ്പെട്ടതോടെ സതീശൻ കണ്ണൂർ മണ്ഡലത്തിലെത്തി. കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്ര ദർശനം നടത്താനെത്തിയ സതീശൻ ക്ഷേത്ര ഭാരവാഹികളോടും നാട്ടുകാരോടും അല്പനേരം സംവദിച്ചു.

പിന്നീട് പ്രമുഖ വ്യക്തികളുമായി നേരിട്ടും ടെലിഫോണിലും ബന്ധപ്പെടാനാണ് ഇന്നതെത ദിവസം വിനിയോഗിക്കുക. കോൺഗ്രസ്സ് (എസ്സ്) ലെ രാമചന്ദ്രൻ കടന്നപ്പള്ളിയാണ് സതീശന്റെ മുഖ്യ എതിരാളി. കടന്നപ്പള്ളി ആദ്യ റൗണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാക്കി ക്കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP