Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസുകാർ സംഘപരിവാറുകാരെ പോലെയാവരുത്; ഒരുപശുവിനെയും കൊല്ലാതെ സംരക്ഷിക്കണമെന്ന് വാദിക്കുന്നവർ സ്വാഭാവിക ആവാസവ്യവസ്ഥയെ വെല്ലുവിളിക്കുന്നു; മധ്യപ്രദേശിൽ പശുക്കടത്തിന്റെ പേരിൽ അഞ്ചുപേർക്കെതിരെ കേസെടുത്തതിൽ വിമർശനവും പരിഹാസവുമായി കാന്തപുരം

കോൺഗ്രസുകാർ സംഘപരിവാറുകാരെ പോലെയാവരുത്; ഒരുപശുവിനെയും കൊല്ലാതെ സംരക്ഷിക്കണമെന്ന് വാദിക്കുന്നവർ സ്വാഭാവിക ആവാസവ്യവസ്ഥയെ വെല്ലുവിളിക്കുന്നു; മധ്യപ്രദേശിൽ പശുക്കടത്തിന്റെ പേരിൽ അഞ്ചുപേർക്കെതിരെ കേസെടുത്തതിൽ വിമർശനവും പരിഹാസവുമായി കാന്തപുരം

കെ വി നിരഞ്ജൻ

കോഴിക്കോട്: ബിജെപിയെ പരിഹസിച്ചും കോൺഗ്രസിനെതിരെ ആഞ്ഞടിച്ചും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ രംഗത്ത്. മതേതര ചരിത്രവും നിലപാടുകളും സ്വീകരിച്ചു ഇന്ത്യയിൽ വളർന്നുവന്ന രാഷ്ട്രീയ പാർട്ടികൾ വർഗീയവത്കരിക്കപ്പെടുന്നത് അപകടമാണെന്ന്, മധ്യപ്രദേശിൽ പശുക്കടത്തിന്റെ പേരിൽ അഞ്ചു പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചു കേസെടുത്ത കോൺഗ്രസ് സർക്കാർ നടപടിയെ പരാമർശിച്ചു കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ പറഞ്ഞു.

മതേതരത്വ നിലപടുകളുമായി നിലവിൽ വന്നു രാജ്യത്തെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കോൺഗ്രസ് പ്രസ്ഥാനം സംഘ്പരിവാറുകാരെപ്പോലെയാവരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു പശുവിനെയും കൊല്ലാതെ സംരക്ഷിക്കണമെന്നു വാദിക്കുന്നവർ ഭൂമിയിൽ സ്വാഭാവികമായി നടക്കേണ്ട ആവാസ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങൾ കന്നുകാലികളെ വളർത്തിയും വിൽപ്പന നടത്തിയും ആവശ്യക്കാർക്ക് മാംസമായി നൽകിയും അവയുടെ തോൽ വിൽപന നടത്തിയുമാണ് ജീവിക്കുന്നത്. തൊഴിലില്ലായ്മ കാരണം ദശലക്ഷക്കണക്കിന് മനുഷ്യർ പ്രയാസപ്പെടുന്ന ഒരു രാജ്യത്ത് നൂറ്റണ്ടുകളായി നാൽക്കാലി കൃഷിയിലും മാംസ വിൽപ്പനയിലുമായി കഴിയുന്ന ലക്ഷക്കണക്കിന് മനുഷ്യരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സംഘപരിവാർ പ്രസ്ഥാനങ്ങൾ രാജ്യത്തെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യയിൽ വർഗീയത മൂർച്ചപ്പെടുത്തൽ ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം അക്രമസ്വഭാവങ്ങളിൽ മതേതരത്വ ചരിത്രമുള്ള കോൺഗ്രസ് സർക്കാറുകൾ വീഴരുത്. ഇന്ത്യക്ക് ഇപ്പോൾ ആവശ്യം എല്ലാ ജനവിഭാഗങ്ങളെയും പരിഗണിക്കുകയും വർഗീയതയെ അമർച്ച ചെയ്യുകയും ബഹുസ്വര നിലപാടുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങളെയാണ്. കോൺഗ്രസ് അതിന്റെ ചരിത്രപരമായ സാഹിഷ്ണുതാ നിലപാടുകളെ ഹൃദയത്തോട് ചേർത്തുനിറുത്തുണമെന്നും അരക്ഷിതരാക്കപ്പെടുന്ന മുസ്ലിംകളെയും ദളിതുകളെയും സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കണമെന്നും കാന്തപുരം പ്രസ്താവനയിൽ പറഞ്ഞു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP